Horoscope Today: ഉത്രാടനാളിൽ നേട്ടങ്ങളും സമാധാനവും; ഇന്നത്തെ നക്ഷത്രഫലം
Horoscope today, August 25, 2026: ഇന്ന് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ.... 12 രാശികാർക്കും ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം തുടങ്ങിയ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ... മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം
ഇന്ന് ഓഗസ്റ്റ് 25, ചൊവ്വാഴ്ച. ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളും കടമകളും ഉള്ള മറ്റൊരു ദിവസം. ഒന്നാം ഓണമായ ഉത്രാട ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ… ഇന്ന് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ…. 12 രാശികാർക്കും ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം തുടങ്ങിയ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ… മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം.
ഇന്നത്തെ രാശിഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു. സാമ്പത്തികമായ നേട്ടമുണ്ടാകും. തീരുമാനിച്ച കാര്യങ്ങളിൽ മുന്നേറ്റം, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. അഭിപ്രായത്തിന് അംഗീകാരം ലഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. മുടങ്ങിക്കിടന്ന പണം ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. എന്നിരുന്നാലും സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. മത്സരവിജയം, കാര്യ വിജയം എന്നിവ കാണുന്നു. ഇരുചക്ര വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് ദൂരയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. ആഗ്രഹിച്ച കാര്യത്തിന് അനുകൂല തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.
ALSO READ: ഉത്രാടം നാളിൽ ശുക്രൻ സംക്രമിക്കുന്നു; കന്നി ഉൾപ്പെടെ രാശിക്കാർക്ക് വിജയത്തിന്റെ വാതിൽ തുറക്കും
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായേക്കാം. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തിക, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് പുതിയ അവസരങ്ങൾ വന്നുചേരും. മത്സരവിജയം, കാര്യവിജയം എന്നിവ കാണുന്നു. നാളുകളായി ശ്രമിച്ചിരുന്ന കാര്യം വിജയിക്കാൻ സാധ്യത. ഇടപാടുകൾ വർധിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
തുലാം
തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ഔദ്യോഗിക രംഗത്ത് പുതിയ നിർദേശം ലഭിക്കും. പ്രണയ ബന്ധത്തിൽ അടുപ്പം വർധിക്കും. യാത്രയ്ക്കിടെ പുതിയ പരിചയം ഉണ്ടാകാൻ സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഇന്ന് അനുകൂലമാണ്. പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് സന്തോഷം നൽകുന്ന വിവരം ലഭിക്കും. മുടങ്ങിയ സാമ്പത്തിക ഇടപാട് പൂർത്തിയാക്കും. അപ്രതീക്ഷിത ചെലവുകൾ വന്നുചേർന്നേക്കാം.
ധനു
ധനു രാശിക്കാർക്കും ഉത്രാട നാളിൽ അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാം. പുതിയ ഉപഭോക്താക്കളെ ലഭിക്കും. പ്രണയ, ദാമ്പത്യ ബന്ധങ്ങളിൽ സന്തോഷകരമായ മാറ്റമുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നേട്ടമുള്ള ദിവസമാണ്. നിങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടും. പുതിയ ജോലി ലഭിച്ചേക്കും. യാത്രകൾക്ക് സാധ്യത.
കുംഭം
കുംഭം രാശിക്കാർക്ക് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. പുതിയ ആശയം പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. തുറന്ന സംസാരത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചേക്കും.
മീനം
മീനം രാശിക്കാരുടെ പ്രണയകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ അവസരങ്ങൾ വന്നുചേരും. സാമ്പത്തിക നേട്ടം ഉണ്ടാകാം.
English Summary:
Horoscope Today, August 25, 2026, astrological predictions for all zodiac signs. Today is a favorable day for those born under the Aries sign. Promotions and recognition are indicated. There will be progress in planned endeavors, and health will improve.