AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Horoscope Today: തിരുവോണദിനം ആർക്കൊക്കെ അനുകൂലം? ഐശ്വര്യവും സമൃദ്ധിയും ഈ നാളുകാർക്ക്; നക്ഷത്രഫലം

Horoscope Today, August 26, 2026 : ഈ പൊന്നോണ ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ… ഇന്ന് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ….  മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം.

Horoscope Today: തിരുവോണദിനം ആർക്കൊക്കെ അനുകൂലം? ഐശ്വര്യവും സമൃദ്ധിയും ഈ നാളുകാർക്ക്; നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 26 Aug 2026 | 07:07 AM

ഇന്ന് ഓഗസ്റ്റ് 26, ബുധനാഴ്ച. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു തിരുവോണ നാൾ കൂടി വന്നെത്തി കഴിഞ്ഞു. ഇന്നത്തെ ദിവസം ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഈ പൊന്നോണ ദിനത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ… ഇന്ന് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ….  മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിച്ചറിയാം.

ഇന്നത്തെ രാശിഫലം

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, നേട്ടങ്ങളും കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. യാത്രകൾക്ക് സാധ്യത.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, യാത്രാപരാജയം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം.

മിഥുനം

മിഥുനം രാശിക്കാർക്കും തിരുവോണ ദിവസം കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു.

ALSO READ: തിരുവോണം നാളിൽ കോടീശ്വര യോഗം! കന്നി ഉൾപ്പെടെ രാശിക്കാർക്ക് ജാക്ക്പോട്ട്

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഐശ്വര്യവും സമൃദ്ധിയും വന്നുചേരും. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, ശത്രുശല്യം, ശരീര ക്ഷതം എന്നിവ ഉണ്ടായേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

ധനു

ധനു നാളുകാർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.

മകരം

മകരം രാശിക്കാർക്കും തിരുവോണ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കുംഭം

കുംഭ രാശിക്കാർക്ക് കാര്യപരാജയം, അലച്ചിൽ, ചെലവ്, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ നേരിട്ടേക്കാം. അപ്രതീക്ഷിത ചെലവുകൾക്കും സാധ്യത.

മീനം

മീനം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത.

English Summary:

Horoscope for August 26, 2026, on the occasion of Thiruvonam, predicts mixed results for the 12 zodiac signs. Aries, Cancer, Leo, Scorpio, Capricorn and Pisces are expected to have a favourable day, with possibilities of success, recognition, financial gains, career progress, travel and improved health.

Follow Us