AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും, അനാവശ്യമായി പണം ചിലവഴിക്കും; അറിയാം സമ്പൂർണ രാശിഫലം

Horoscope Today in Malayalam, September 30: മറ്റ് ചില രാശിക്കാർക്ക് ബിസിനസ്സിലെയും സമ്മർദ്ദം മനസ്സിനെ ബാധിക്കും. ഇന്ന് 12 രാശികളിൽ പെടുന്നവരുടെ രാശിഫലം വിശദമായി അറിയാം.

Today’s Horoscope: സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും, അനാവശ്യമായി പണം ചിലവഴിക്കും; അറിയാം സമ്പൂർണ രാശിഫലം
HoroscopeImage Credit source: getty images
sarika-kp
Sarika KP | Published: 30 Sep 2025 06:00 AM

ഇന്ന് ചില രാശിക്കാർക്ക് അനുകൂല ദിവസമായിരിക്കും. ഇവർക്ക് ജോലിയിൽ മികച്ച അവസരങ്ങളും സ്ഥനകയറ്റവും ലഭിക്കും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ബിസിനസ്സിലെയും സമ്മർദ്ദം മനസ്സിനെ ബാധിക്കും. ഇന്ന് 12 രാശികളിൽ പെടുന്നവരുടെ രാശിഫലം വിശദമായി അറിയാം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. എല്ലാ കാര്യങ്ങളിലും വിജയം നേടും. സാമ്പത്തിക പ്രശ്നങ്ങൾ മാറും. ബിസിനസിൽ നിന്ന് ലാഭം നേടും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം നേടും. പങ്കാളിയുമായി തുറന്ന് സംസാരിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജീവിതത്തിൽ ഇതുവരെയുണ്ടായ കഷ്ടപ്പാടുകൾ മാറികിട്ടും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. അതിനായി പരിശ്രമിക്കണം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും ഇന്ന്. സഹോദരങ്ങളുമായി ഇന്ന് തർക്കം ഉണ്ടാകാതെ സൂക്ഷിക്കുക.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യം നിറഞ്ഞ ദിവസമാണ്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കും. വിതനിലവാരം മെച്ചപ്പെടും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമല്ല. സാമ്പത്തികമായി മോശം ദിവസമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കും. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നത് നല്ലതാണ്.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മികച്ച വിവാ​ഹാലോചന വരും. അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

Also Read:പുസ്തകം പൂജവെച്ചാൽ വായിക്കാൻ പാടില്ല… വിദ്യ കുറയും? വിശ്വാസത്തിനു പിന്നിലെ സത്യം

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. പുതിയ ബിസിനസ് ആരംഭിക്കാൻ അവസരം ലഭിക്കും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും ശ്രദ്ധിക്കണം. ജോലി പൂർത്തികരിക്കാൻ ശ്രദ്ധിക്കുക. ബിസിനസ്സ് സ്ഥിരമല്ലാത്തതിനാൽ ആശങ്കയുണ്ടാകാം. അച്ഛന്റെയും മുതിർന്നവരുടെയും ഉപദേശം ബിസിനസ്സ് വളർത്താൻ സഹായിക്കും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം നേടും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. . മക്കളുടെ വിവാഹത്തിന് നല്ല ആലോചനകൾ വരും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി സമയം ചെലവഴിക്കും.

മകരം

മകരം രാശിക്കാർക്ക് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ വിജയം നേടും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. അനാവശ്യമായ ചില ആശങ്കകൾ ഇന്ന് നിങ്ങളെ അലട്ടിയേക്കാം.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. അനാവശ്യമായി പണം ചിലവഴിക്കരുത്. ബിസിനസ് പങ്കാളിയിൽ നിന്ന് ചതി സംഭവിക്കും. ജോലിയിലെയും ബിസിനസ്സിലെയും സമ്മർദ്ദം മനസ്സിനെ ബാധിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. പുതിയ പദ്ധതികൾ വിജയിക്കും. പഴയ ചില പ്രശ്നങ്ങളിൽ നിന്ന് ഇന്ന് മോചനം ലഭിക്കും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)