AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: തൊഴില്‍ നേട്ടവും അംഗീകാരവും തേടിയെത്താം, ഈ രാശിക്കാരെ കാത്തിരിക്കുന്നത്

Horoscope Today July 10: രാശി ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിഞ്ഞാല്‍ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയും. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

Today’s Horoscope: തൊഴില്‍ നേട്ടവും അംഗീകാരവും തേടിയെത്താം, ഈ രാശിക്കാരെ കാത്തിരിക്കുന്നത്
പ്രതീകാത്മക ചിത്രം Image Credit source: sarayut Thaneerat/Getty Images Creative
Amal KV
Amal KV | Published: 10 Jul 2026 | 06:25 AM

രാശി ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിഞ്ഞാല്‍ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയും. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

മേടം

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് പൊതുവെ സുഖവും ദുഖവും സമ്മിശ്രമായ ദിനമായിരിക്കും ഇന്ന്. അംഗീകാരവും മത്സര വിജയവും നിങ്ങളെ തേടിയെത്താം. വൈകിട്ട് അയാല്‍ അഭിമാനക്ഷതത്തിനും ശത്രുശല്യത്തിനും സാധ്യതയുണ്ട്.

ഇടവം

ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് പകല്‍ പൊതുവെ പ്രതികൂലമായിട്ടാണ് അനുഭവപ്പെടുക. കാര്യ പരാജയത്തിനും കലഹത്തിനും യാത്രാ പരാജയത്തിനും സാധ്യത കാണുന്നു. എന്നാല്‍ രാത്രിയോടെ അനുകൂലമായ കാര്യങ്ങള്‍ വന്ന് ഭവിക്കും.

മിഥുനം

ഈ രാശിയല്‍ ജനിച്ചവര്‍ക്ക് പകല്‍ സമയം അനുകൂലാവസ്ഥയാണ് കാണുന്നത്. കാര്യ വിജയം അംഗീകാരം ആരോഗ്യ നേട്ടം തുടങ്ങിയവ കാര്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ രാത്രിയോടെ കുറച്ച് പ്രതികൂമായ സാഹര്യങ്ങള്‍ തേടിയെത്തും. ധനതടസ്സത്തിനും അലച്ചിലിനും സാധ്യതയുണ്ട്.

ചിങ്ങം

മനപ്രയാസത്തിനും കലഹത്തിനുമുള്ള സാധ്യതകളാണ് ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ ദിവസം പുരോഗമിക്കവെ കാര്യവിജയത്തിലേക്കും തൊഴില്‍ ലാഭത്തിലേക്കുമൊക്കെ എത്തും.

കന്നി

കന്നിരാശിയില്‍ ജനിച്ചവര്‍ക്കും ഇന്ന് സമ്മിശ്രമായ അനുഭവങ്ങളാണ് ഉണ്ടാവുക. പകല്‍ സമയത്ത് യാത്രാ തടസ്സം, ശരീരസുഖക്കുറവ് , സ്വസ്ഥതക്കുറവ് എന്നിവ അനുഭവപ്പെടാന്‍ സാധതയുണ്ട്. എന്നാല്‍ വൈകീട്ടോടെ കാര്യങ്ങള്‍ അനുകൂലമായി വന്നുചേരാം.

തുലാം

ഗുണദോഷ സമ്മിശ്രമായിരിക്കും തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം. പകല്‍ സമയത്ത് കാര്യവിജയം അംഗീകാരം ആരോഗ്യ നേട്ടം എന്നിവ കാണുന്നുണ്ട്. എന്നാല്‍ വൈകിട്ടോടെ ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. അപകടഭീതിയും കാണുന്നു.

വൃശ്ചികം

പൊതുവെ അനുകൂലമായ ദിവസമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന്. അംഗീകാരവും ആരോഗ്യ പുരോഗതിയും ശത്രുക്ഷയവും കാണുന്നു. നടത്താന്‍ ഉദ്ദേശിക്കുന്ന യാത്രകള്‍ വിജയകരമാകാം.

ധനു

ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ പകല്‍ പൊതുവെ പ്രതികൂലമായിരിക്കും. കാര്യ പരാജയം ഇച്ഛാ ഭംഗം മനപ്രയാസം യാത്രാ തടസ്സം എന്നിവ കാണുന്നു. എന്നാല്‍ വൈകിട്ടോടെ സ്ഥിതികള്‍ അനുകൂലമായി ഭവിക്കും.

മകരം

മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പൊതുവെ പ്രതികൂലമായ ദിവസമായിരിക്കും അനുഭവപ്പെടുക. കാര്യതടസ്സം, ശരീരക്ഷതം കലഹത്തിനുള്ള സാഹചര്യങ്ങള്‍ എന്നിവ കണുന്നുണ്ട്.

കുംഭം

ഗുണദോഷ സമ്മിശ്രമായിരിക്കും കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം. പകല്‍ സമയത്ത് മത്സരവിജയവും മറ്റ് നേട്ടങ്ങളും നിങ്ങളെ തേടിയെത്താം. എന്നാല്‍ വൈകിട്ടോടെ കാര്യങ്ങള്‍ പ്രതികൂലമാകും സ്വസ്ഥതക്കുറവ് അഭിപ്രായ വ്യത്യാസം ശരീരസുഖക്കുറവ് എന്നിവ കാണുന്നു.

മീനം

പ്രിതികൂലമായ സാഹചര്യങ്ങളാണ് മീനം രാശിക്കാരെ ഇന്നത്തെ പകല്‍ കാത്തിരിക്കുന്നത്. നിയമപോരാട്ടങ്ങളില്‍ പരാജയം, അപകട ഭീതി എന്നിവ കാണുന്നു. എന്നാല്‍ വൈകിട്ടോടെ കാര്യങ്ങള്‍ അനുകൂലമായി നടക്കും.

(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Friday July 10th, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.

Follow Us