Navratri 2026: ജീവിതത്തിലെ കഷ്ടതകൾ അവസാനിപ്പിക്കുന്ന മഹാ ഗൗരി! എട്ടാം ദിവസത്തെ ആരാധന ഇങ്ങനെ
Navratri 2026 Day 8:ഒൿടോബർ 18 ഞായറാഴ്ച ഇന്നത്തെ ദിവസം ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആണ് ഭക്തർ ഭക്തിപൂർവ്വം ആരാധിക്കുന്നത്. ഐശ്വര്യത്തിന്റെയും ശാന്തതയുടെയും ശുദ്ധിയുടെയും പ്രതീകമാണ് മഹാ ഗൗരി ദേവി.വെളുത്ത വസ്ത്രധാരിണിയായി കാളയുടെ പുറത്ത് സഞ്ചരിക്കുന്ന 4 കൈകൾ ഉള്ള ദേവിയാണ് മഹാഗൗരി............
ശരദ് നവരാത്രിയുടെ ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ദിവസങ്ങളിൽ ഒന്നാണ് മഹാഷ്ടമി അതായത് എട്ടാമത്തെ ദിവസം.ഒൿടോബർ 18 ഞായറാഴ്ച ഇന്നത്തെ ദിവസം ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആണ് ഭക്തർ ഭക്തിപൂർവ്വം ആരാധിക്കുന്നത്. ഐശ്വര്യത്തിന്റെയും ശാന്തതയുടെയും ശുദ്ധിയുടെയും പ്രതീകമാണ് മഹാ ഗൗരി ദേവി.വെളുത്ത വസ്ത്രധാരിണിയായി കാളയുടെ പുറത്ത് സഞ്ചരിക്കുന്ന 4 കൈകൾ ഉള്ള ദേവിയാണ് മഹാഗൗരി.
ദേവിയുടെ തപസ്സിൽ പ്രസാദിച്ച ശിവഭഗവാൻ ഗംഗാജലം കൊണ്ട് അവളുടെ ശരീരം ശുദ്ധീകരിച്ചപ്പോൾ അവൾ തിളങ്ങുന്ന വെളുത്ത നിറമുള്ളവളായി മാറി എന്നാണ് ഐതിഹ്യം. ഭക്തരുടെ പാപങ്ങൾ കഠിനമായ വ്രതങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ഇല്ലാതാക്കി മോക്ഷവും ഐശ്വര്യവും നൽകാൻ ദേവി പ്രസാദിച്ചുവെന്നാണ് ഈ സങ്കൽപ്പത്തിനു പിന്നിലെ വിശ്വാസം.
ALSO READ:പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
ആചാരങ്ങളും പൂജാവിധികളും എങ്ങനെ?
അതിരാവിലെ കുളിച്ച് ശുദ്ധിയായി പിങ്ക് അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പൂജാമുറി വൃത്തിയാക്കുക ദേവിയുടെ ചിത്രത്തിന് മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി ചന്ദനത്തിരിയും സാമ്പ്രാണിയും കത്തിക്കുക ശേഷം ദേവിക്ക് റോളി അല്ലെങ്കിൽ അരി ചുവന്ന പൂക്കൾ അല്ലെങ്കിൽ പൂക്കൾ എന്നിവ സമർപ്പിക്കുക.
കന്യാപൂജ അനുഷ്ഠിക്കുന്ന ആചാരവും ഉണ്ട്
മഹാഷ്ടമി ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് കന്യാപൂജ അല്ലെങ്കിൽ കുമാരി പൂജ. രണ്ടു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള 9 പെൺകുട്ടികളെയും ഒരു ആൺകുട്ടി(അത് ഭൈരവ സങ്കല്പത്തിനു വേണ്ടിയാണ് )യെയും ദേവിമാരായ സങ്കൽപ്പിച്ച വീട്ടിലേക്ക് ക്ഷണിക്കുന്നു. ശേഷം കുട്ടികളുടെ കാൽ കഴുകി കുങ്കുമവും അക്ഷതവും തൊടിവിച്ച് മാലയണിയിച്ച ആദരിക്കുന്നു. തുടർന്ന് അവർക്ക് പ്രസാദവും ഇഷ്ടഭക്ഷണങ്ങളും അതായത് പായസം, പൂരി, പലഹാരങ്ങൾ നൽകി ദക്ഷിണയും നൽകി അനുഗ്രഹം നേടുന്നു.
ഇന്നത്തെ പ്രധാന മന്ത്രം
“ഓം ദേവി മഹാഗൗര്യൈ നമഃ”
ENGLISH SUMMARY
Maha Ashtami—the eighth day—is one of the most sacred and significant days of Sharad Navaratri. On this day, Sunday, October 18, devotees worship Maha Gauri, one of the eight manifestations of Goddess Durga, with deep devotion. Goddess Maha Gauri is a symbol of prosperity, serenity, and purity.