Navratri 2026: ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ദേവി! ഒമ്പതാം ദിവസം സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ
Navratri 2026 Day 9: ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി. പത്മാസനത്തിൽ ഇരിക്കുന്നവളായും നാലു കൈകളിൽ ചക്രം, ഗദ,ശംഖ്,താമരപ്പൂവ് എന്നിവ ഏന്തിയവളായും ദേവിയെ ചിത്രീകരിച്ചിരിക്കുന്നു. ശിവന്റെ പാതിശരീരം ശക്തിയായി മാറിയ "അർദ്ധനാരീശ്വര" സങ്കൽപ്പവുമായി ബന്ധപ്പെട്ടു ഈ ദേവിയെ ആരാധിക്കാറുണ്ട്......
നവരാത്രിയുടെ ഏറ്റവും പവിത്രമായ സമാപന ഘട്ടത്തിലേക്കും അനുഗ്രഹപ്രദമായ നിമിഷങ്ങളിലേക്കും കടക്കുന്ന ദിവസമാണ് ഒമ്പതാമത്തെ ദിവസം. അതായത് മഹാനവമി. ഇന്ന് ദുർഗ്ഗാദേവിയുടെ ഒമ്പതാമത്തെയും അവസാനത്തെയും രൂപമായ സിദ്ധിദാത്രിയെയാണ് ഭക്തർ ആരാധിക്കുന്നത്. എല്ലാ സിദ്ധികളും മോക്ഷവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ദേവിയാണ് സിദ്ധിദാത്രി. നവമി ദിനത്തിലെ പ്രധാന ആചാരങ്ങളും പൂജാ വിധികളുമാണ് താഴെ നൽകിയിരിക്കുന്നത്.
സിദ്ധി എന്നാൽ അലൗകികശക്തികളും ആത്മീയ പൂർണ്ണതയും ആണ്. ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി. പത്മാസനത്തിൽ ഇരിക്കുന്നവളായും നാലു കൈകളിൽ ചക്രം, ഗദ,ശംഖ്,താമരപ്പൂവ് എന്നിവ ഏന്തിയവളായും ദേവിയെ ചിത്രീകരിച്ചിരിക്കുന്നു. ശിവന്റെ പാതിശരീരം ശക്തിയായി മാറിയ “അർദ്ധനാരീശ്വര” സങ്കൽപ്പവുമായി ബന്ധപ്പെട്ടു ഈ ദേവിയെ ആരാധിക്കാറുണ്ട്. കഠിനമായ നവരാത്രി വ്രതങ്ങളുടെയും പൂജകളുടെയും സമാപനത്തെയാണ് ഈ ദിവസം അർഥം ആക്കുന്നത്.
ALSO READ:തുലാം രാശിയിൽ ത്രിഗ്രഹിയോഗം! ഈ മൂന്നു രാശിക്കാരുടെ കീശ നിറയും
പ്രധാന ആചാരങ്ങളും പൂജാവിധികളും
ദിനത്തിൽ അതിരാവിലെ കുളിച്ച് ശുദ്ധിയായി പൂജാമുറി വൃത്തിയാക്കി നെയ്യ് വിളക്ക് കൊളുത്തുക. ശേഷം നവമി നാളിൽ പ്രധാനമായും അടച്ചുപൂജ ആചരിക്കുന്നു. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിൻവലിച്ചു മനസ്സിന് പൂർണമായി ഈശ്വരനിൽ കേന്ദ്രീകരിച്ച് ദേവിയുമായി താദാത്മ്യം പ്രാപിക്കുന്ന പ്രധാന ചടങ്ങ് കൂടിയാണിത്. ഈ ദിവസം ദുഷിച്ച കാര്യങ്ങളെ കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ ചെയ്യാതെ പൂർണമായ സാത്വികതയാണ് പാലിക്കുന്നത്.
അഷ്ടമി ദിവസത്തിൽ വൈകുന്നേരം പൂജയ്ക്ക് വച്ച് പുസ്തകങ്ങൾ ഗ്രന്ഥങ്ങൾ കൂടാതെ നമ്മുടെ കർമ്മ മേഖലയുമായി ബന്ധപ്പെട്ട പണി ആയുധങ്ങൾ തൊഴിലു എന്നിപകരണങ്ങൾ എന്നിവയ്ക്കും മഹാനവമി ദിനത്തിൽ പ്രത്യേകപൂജകളും ആരതിയും നടത്തിപ്പോരുന്നു.
ഇന്നത്തെ പ്രധാന മന്ത്രങ്ങൾ….
മൂലമന്ത്രം: ഓം ദേവി സിദ്ധിദാത്ര്യൈ നമഃ
സിദ്ധിദാത്രി ദേവിക്ക് ഇന്ന് വഴിപാടായി എള്ള് ലഡു, പായസം എന്നിവ നിവേദ്യമായി സമർപ്പിക്കാവുന്നതാണ്. കൂടാതെ ഇന്നത്തെ നിറം പച്ച അല്ലെങ്കിൽ മയിൽ നീല ആണ്.
ENGLISH SUMMARY
The ninth day—known as Mahanavami—marks the entry into the most sacred concluding phase and the highly auspicious moments of Navaratri. On this day, devotees worship Siddhidatri, the ninth and final form of Goddess Durga. Goddess Siddhidatri is the bestower of all siddhis (supernatural powers), moksha (liberation), and prosperity. The key rituals and puja procedures to be followed on the day of Navami are provided below.