shadashtak yog 2026: ശനിയും സൂര്യനും ചേർന്ന ഷഡാഷ്ടക യോഗം: ഈ 3 രാശിക്കാർ ശ്രദ്ധിക്കണം!
ഈ യോഗം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ ബന്ധങ്ങളിൽ കുടുംബത്തിൽ കലഹം തൊഴിലിൽ ബുദ്ധിമുട്ടുകൾ സാമ്പത്തിക പ്രശ്നം എന്നിവ സൃഷ്ടിക്കും.ജീവിതത്തിൽ പല പ്രതികൂല സാഹചര്യങ്ങളും ഈ യോഗത്തിന് കൊണ്ടുവരാൻ സാധിക്കും. അത്തരത്തിൽ സൂര്യന്റെയും ശനിയുടെയും സ്ഥാനം ഏതൊക്കെ രാശിക്കാർക്കാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന് നോക്കാം...........
ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയിൽ രാശി മാറ്റുകയും മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് യോഗങ്ങൾ സൃഷ്ടിക്കുകയും മനുഷ്യ ജീവിതത്തെ അത് സാരമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് സൂര്യൻ. സൂര്യൻ, മാസത്തിൽ ഒരിക്കൽ രാശി മാറ്റും. ഒക്ടോബർ 17ന് സൂര്യൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിൽ പ്രവേശിച്ചു. ഈ സമയത്ത് ശനി മീനം രാശിയിൽ ആണുള്ളത്. ശനിയുടെയും സൂര്യന്റെയും ഈ സ്ഥാനം ഷടാഷ്ടകയോഗം സൃഷ്ടിക്കും.
ജ്യോതിഷത്തിൽ ഈ രണ്ട് ഗ്രഹങ്ങൾ പരസ്പരം 6, 8 എന്നീ ഭാവങ്ങളിൽ വരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്.ഈ യോഗം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ ബന്ധങ്ങളിൽ കുടുംബത്തിൽ കലഹം തൊഴിലിൽ ബുദ്ധിമുട്ടുകൾ സാമ്പത്തിക പ്രശ്നം എന്നിവ സൃഷ്ടിക്കും.ജീവിതത്തിൽ പല പ്രതികൂല സാഹചര്യങ്ങളും ഈ യോഗത്തിന് കൊണ്ടുവരാൻ സാധിക്കും. അത്തരത്തിൽ സൂര്യന്റെയും ശനിയുടെയും സ്ഥാനം ഏതൊക്കെ രാശിക്കാർക്കാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന് നോക്കാം.
ALSO READ:ശുക്രൻ തുലാം രാശിയിൽ അസ്തമിച്ചു; അടുത്ത പത്ത് ദിവസം ഈ മൂന്ന് രാശികൾക്ക് നേട്ടങ്ങൾ മാത്രം!
കന്നി
ശനിയും സൂര്യനും ചേർന്ന് സൃഷ്ടിക്കുന്ന ഈ യോഗം കന്നി രാശിക്കാർക്ക് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പങ്കാളിത്തത്തിൽ ബിസിനസ് നടത്തുന്നവർക്ക് ഇടപാടുകൾ നടത്തുമ്പോൾ പുതിയ കരാറുകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവർ ഓഫീസിൽ അശ്രദ്ധ ഒഴിവാക്കുക. ഒരു കാര്യത്തിലും തിരക്ക് കൂട്ടുന്നത് ഒഴിവാക്കുക. മറ്റുള്ളവരിൽ നിന്ന് വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടാകാം. വിവാഹത്തിലും തടസ്സങ്ങൾ ഉണ്ടാകും.
തുലാം
ഈ യോഗം തുലാം രാശിക്കാർക്കും ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. ചെയ്യുന്ന ജോലിയിൽ അല്പം ശ്രദ്ധാവായിരിക്കണം ജോലിസ്ഥലത്ത് വർദ്ധിച്ചു വരുന്ന ഉത്തരവാദിത്തങ്ങൾ കാരണം ഇവർക്ക് വളരെയധികം സമ്മർദ്ദം അനുഭവപ്പെടാം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. വിദ്യാർഥികൾക്ക് ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ഏതെങ്കിലും പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിനു മുമ്പ് സമഗ്രമായി ചിന്തിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്. ഏറ്റവും പ്രധാനമായി സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്.
ധനു
ശനിയും സൂര്യനും ചേർന്ന് സൃഷ്ടിക്കുന്ന യോഗം ധനുരാശിക്കാർ ജാഗ്രത പാലിക്കണം. പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കാൻ അവർ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളിൽ ചിന്തിക്കാതെ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. അപകടകരമായ നിക്ഷേപങ്ങളിൽ നിന്നും മറ്റും വിട്ടുനിൽക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പഴയ പ്രശ്നങ്ങൾ വീണ്ടും ഉയർന്നു കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാധ്യത.
ENGLISH SUMMARY
On October 17, the Sun moved from the sign of Kanni (Virgo) into Thulam (Libra). During this period, Saturn is positioned in Meenam (Pisces). This placement of Saturn and the Sun creates what is known as a ‘Shadashtaka Yoga’. In astrology, this configuration occurs when two planets are situated in the 6th and 8th houses relative to each other. This alignment can lead to physical and mental distress, health issues, conflicts within relationships or the family, difficulties in one’s professional life, and financial problems.