Budhaditya Rajyog: ഒക്ടോബർ 17ന് ബുദാദിത്യ യോഗം കോടീശ്വരന്മാരാക്കുന്ന മൂന്നു രാശികൾ!
Budhaditya Rajyog On October 17:ഗ്രഹങ്ങളുടെ ചില സംക്രമണങ്ങളും സംയോജനങ്ങളും നക്ഷത്രമാറ്റങ്ങളും എല്ലാം അപൂർവമായ ചില രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അത്തരത്തിൽ സൂര്യനും ബുധനും സംയോജിക്കുമ്പോൾ സൃഷ്ടിക്കുന്ന രാജയോഗമാണ് ബുധാദിത്യ രാജയോഗം. ഈ അപൂർവയോഗം ഒക്ടോബർ 17ന് സംഭവിക്കുന്നു. സൂര്യൻ തുലാം രാശിയിൽ വച്ച് ബുധനുമായി ചേരുന്നതോടെയാണ് ഈ അപൂർവ്വ...........
ജ്യോതിഷത്തിൽ ഗ്രഹത്തിന്റെ നീക്കങ്ങളെല്ലാം എല്ലാ രാശികളുടേയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. കൂടാതെ ഗ്രഹങ്ങളുടെ ചില സംക്രമണങ്ങളും സംയോജനങ്ങളും നക്ഷത്രമാറ്റങ്ങളും എല്ലാം അപൂർവമായ ചില രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അത്തരത്തിൽ സൂര്യനും ബുധനും സംയോജിക്കുമ്പോൾ സൃഷ്ടിക്കുന്ന രാജയോഗമാണ് ബുധാദിത്യ രാജയോഗം. ഈ അപൂർവയോഗം ഒക്ടോബർ 17ന് സംഭവിക്കുന്നു. സൂര്യൻ തുലാം രാശിയിൽ വച്ച് ബുധനുമായി ചേരുന്നതോടെയാണ് ഈ അപൂർവ്വ രാജയോഗം ഉണ്ടാകുന്നത്.
ബുദ്ധിശക്തി, തീരുമാനമെടുക്കാനുള്ള കഴിവുകൾ, കരിയർ വളർച്ച, ബിസിനസിലെ അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ രാജയോഗം. ഒക്ടോബറിൽ രൂപം കൊള്ളുന്ന ഈ രാജയോഗം ചില രാശിക്കാർക്ക് സാമ്പത്തിക വളർച്ച, പുതിയ ജോലികൾ, പെട്ടെന്നുള്ള ലാഭം തുടങ്ങിയ പോസിറ്റീവ് അവസരങ്ങൾ നൽകും അവർ ഏതൊക്കെ രാശിക്കാരാണെന്നാണ് നമുക്ക് നോക്കാം.
കർക്കിടകം
കർക്കിടക രാശിക്കാർക്ക് സാമ്പത്തിക ആസൂത്രണത്തിൽ ശ്രദ്ധ ചെലുത്തേണ്ട ഒരു അന്തരീക്ഷം ഈ യോഗത്തിൽ സൃഷ്ടിക്കപ്പെട്ടേക്കാം. ജോലിയിൽ വിജയസാധ്യത വർദ്ധിപ്പിക്കും ജോലി ചെയ്യുന്നവർക്ക് സ്ഥാനം കയറ്റമോ ശമ്പള വർദ്ധനവോ ലഭിക്കാനുള്ള സാധ്യത കാണുന്നു. കൂടാതെ ബിസിനസുകാർക്ക് ഈ കാലയളവിൽ നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും തൊഴിലില്ലാത്തവർക്ക് ഈ കാലയളവിൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. പൊതുവിൽ ജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും. ജീവിതത്തിൽ പല നേട്ടങ്ങളും കൈവരിക്കുവാൻ സാധിക്കും. കുടുംബവുമായുള്ള ബന്ധം വളരെ ശക്തമായിരിക്കും.
മകരം
മകരം രാശിക്കാർക്ക് ഈ യോഗം തൊഴിൽ മേഖലയിലും സാമ്പത്തിക സ്ഥിതിയിലും വളർച്ച കൈവരിക്കും. ഈ യോഗം അവരുടെ ബിസിനസ് സംരംഭങ്ങൾക്ക് അത്ഭുതകരമായ വളർച്ച നൽകുമെന്നും ഇതിന്റെ ഫലമായി അവരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇവരുടെ വ്യക്തിജീവിതത്തിലും ഗണ്യമായ പുരോഗതി ഉണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതം കൂടുതൽ ആഡംബര പൂർണ്ണമാവുകയും ചെയ്യും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനു ബുദ്ധിപൂർവമായ നിക്ഷേപങ്ങൾ നടത്തുന്നതിനും ഇത് ശരിയായ സമയമാണ്. ലഭ്യമായ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിയാൽ നിങ്ങളുടെ ജീവിതത്തിൽ ഒരു സുവർണ കാലഘട്ടം ആയിരിക്കും ഇത്.
കുംഭം
കുംഭം രാശിക്കാർക്ക് ബുധാദിത്യ രാജോഗം മികച്ച നേട്ടങ്ങൾ നൽകും. ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അനുയോജ്യമായ ജോലി അവസരങ്ങൾക്കായി നിരന്തരം അന്വേഷിക്കുന്നത് ഗുണം നൽകും. ഈ കാലയളവിൽ നിങ്ങളുടെ വരുമാന നിലവാരം വർധിക്കാനുള്ള സാധ്യതയുണ്ട്. രാശിക്കാർക്ക് പുതിയ വരുമാനം സ്രോതസ്സുകൾ ലഭിക്കുകയും നിങ്ങളുടെ കരിയറിൽ നല്ല മാറ്റങ്ങൾ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്കും ഇത് അനുകൂലസമയം ആയിരിക്കും മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കപ്പെട്ടേക്കാം.
ENGLISH SUMMARY
In astrology, planetary movements significantly influence the lives of individuals across all zodiac signs. Furthermore, specific planetary transits, conjunctions, and shifts can give rise to rare *Raja Yogas* (auspicious planetary combinations). One such *Raja Yoga* formed by the conjunction of the Sun and Mercury is the *Budhaditya Raja Yoga*. This rare alignment is set to occur on October 17, when the Sun joins Mercury in the Libra zodiac sign.