Vastu Tips:പാൽ തിളച്ചു തൂവുന്ന ദിശ പറയും നിങ്ങളുടെ ഭാഗ്യം! ഗൃഹപ്രവേശത്തിന് പാല് തിളപ്പിക്കുന്നതിന് പിന്നിലെ ആചാരവും വിശ്വാസങ്ങളും
വാസ്തുശാസ്ത്രപ്രകാരം വീടിന്റെ ഹൃദയമായ അടുക്കളയിൽ അഗ്നി ഭഗവാന്റെ സാന്നിധ്യത്തിലാണ് ഈ ആചാരം നടക്കുന്നത്. അടുപ്പിൽ പാൽ തിളപ്പിക്കുമ്പോൾ അത് ചുറ്റുപാടുകളെ ശുദ്ധീകരിക്കുകയും ഭക്ഷണത്തിന്റെ ദേവതയായ അന്നപൂർണേശ്വരിയുടെ അനുഗ്രഹം വീട്ടിൽ നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ പാലു കവിഞ്ഞൊഴുകുന്ന ദിശക്കും പ്രത്യേക പ്രാധാന്യമുണ്ട്............

Milk Spills
നൂറ്റാണ്ടുകളായി വീടുകളിൽ പിന്തുടരുന്ന ഒരു പ്രധാന ആചാരമാണ് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോഴോ ഗൃഹപ്രവേശന സമയത്തോ പാൽ തിളപ്പിച്ച് കവിഞ്ഞൊഴുകാൻ അനുവദിക്കുക എന്നത്. ഗൃഹപ്രവേശന സമയത്ത് ഒരു പ്രധാനപ്പെട്ട ചടങ്ങാണിത്. ഹിന്ദുമതത്തിൽ പാൽ പോഷണം, പരിചരണം, ജീവിതത്തിന്റെ തുടർച്ച എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. പാൽ കവിഞ്ഞൊഴുകുന്നത് ഒരിക്കലും അവസാനിക്കാത്ത അഭിവൃദ്ധിയെ അഥവാ അക്ഷയ എന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ ആ വീട്ടിൽ എക്കാലത്തും ഭക്ഷണക്ഷാമം, സാമ്പത്തിക അസ്ഥിരതയോ ഉണ്ടാകില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്.
വാസ്തുശാസ്ത്രപ്രകാരം വീടിന്റെ ഹൃദയമായ അടുക്കളയിൽ അഗ്നി ഭഗവാന്റെ സാന്നിധ്യത്തിലാണ് ഈ ആചാരം നടക്കുന്നത്. അടുപ്പിൽ പാൽ തിളപ്പിക്കുമ്പോൾ അത് ചുറ്റുപാടുകളെ ശുദ്ധീകരിക്കുകയും ഭക്ഷണത്തിന്റെ ദേവതയായ അന്നപൂർണേശ്വരിയുടെ അനുഗ്രഹം വീട്ടിൽ നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ പാലു കവിഞ്ഞൊഴുകുന്ന ദിശക്കും പ്രത്യേക പ്രാധാന്യമുണ്ട്. ആ വിഷയം കുറിച്ചാണ് ഇവിടെ പറയുന്നത്.
ALSO READ:സാമ്പത്തിക പ്രശ്നം അകലും, ദാമ്പത്യം മനോഹരമാകും; ഒക്ടോബർ അവസാനം ശുക്രൻ ഉദിക്കുന്നു!
കിഴക്കുദിശ
പാൽ തിളപ്പിച്ച് അത് തൂവി വീഴുന്നത് കിഴക്ക് ദിശയിലേക്കാണെങ്കിൽ ധ്രുതഗതിയിൽ ഉണ്ടാകുന്ന ജീവിതത്തിലെ വളർച്ച, വ്യക്തത, പ്രൊഫഷണൽ വിജയം, ബുദ്ധിശക്തി എന്നിവയാണ് സൂചിപ്പിക്കുന്നത്.
വടക്കുദിശ
വടക്കുയിലേക്ക് പാൽ തൂകുന്നത് സാമ്പത്തികവും തൊഴിൽപരവുമായ പുരോഗതിയെയാണ് കണക്കാക്കുന്നത്.
പടിഞ്ഞാറ് ദിശ
പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നത് സ്ഥിരത മനസമാധാനം യോജിപ്പുള്ള ബന്ധങ്ങൾ എന്നിവ പ്രധാനം ചെയ്യുന്നു.
തെക്ക് ദിശ
എന്നാൽ ആദ്യമായി പാല് തിളപ്പിക്കുമ്പോൾ അത് തിളച്ചു തൂവുന്നത് തെക്ക് ദിശയിലേക്കാണെങ്കിൽ അശുഭകരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ വീടിന്റെ സമാധാനവും ഐശ്വര്യവും വർധിപ്പിക്കുന്നതിന് വേണ്ടി പൂജ നടത്തുന്നത് വളരെ ഉചിതമാണ്.
സാധാരണ കഥയിൽ പാൽ തിളച്ചു പോയി കഴിഞ്ഞാൽ അതിലേക്ക് പിന്നീട് ഏലക്ക ശർക്കര പഞ്ചസാര എന്നിവ ചേർത്ത് മധുരമുള്ള പായസം ആക്കി മാറ്റുന്നു. ഇത് പിന്നീട് കുടുംബത്തിലെ ദേവതയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും സമർപ്പിക്കുകയാണ് പതിവ്.
ENGLISH SUMMARY
A significant tradition followed in households for centuries—observed when moving into a new home or during the housewarming ceremony—is to boil milk and allow it to spill over. This is a key ritual during the housewarming process. In Hinduism, milk is considered a symbol of nourishment, care, and the continuity of life.