Monsoon Bumper Lottery 2026: ഈ നാളുകാര്‍ക്ക് മണ്‍സൂണ്‍ ബമ്പറടിക്കും; ടിക്കറ്റൊന്ന് എടുത്തുനോക്കൂ, ഭാഗ്യം വരുന്നത് കാണാം

Monsoon Bumper BR 110 Lottery Lucky Nakshatras and Ticket Numbers for 2026: ഓരോ മനുഷ്യന്റെയും ജീവിതത്തിലേക്ക് എത്തുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് അവരുടെ ജന്മനക്ഷത്രമായി ബന്ധമുണ്ട്. ഒരാള്‍ ജനിക്കുന്നത് മുതല്‍ മരിക്കുന്നതുവരെ സംഭവിക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതുമെല്ലാം ജന്മനക്ഷത്രവും രാശിയുമെല്ലാമാണ്.

Monsoon Bumper Lottery 2026: ഈ നാളുകാര്‍ക്ക് മണ്‍സൂണ്‍ ബമ്പറടിക്കും; ടിക്കറ്റൊന്ന് എടുത്തുനോക്കൂ, ഭാഗ്യം വരുന്നത് കാണാം

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി

Published: 

10 Jul 2026 | 11:12 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണയും 10 കോടി രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. പത്ത് കോടിക്ക് പുറമെ 250 രൂപ വരെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബമ്പര്‍ വഴി നേടാനാകുന്നതാണ്. ഈ വര്‍ഷം ലോട്ടറിയില്‍ പരീക്ഷണം നടത്താന്‍ പോകുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ലോട്ടറിയടിക്കാന്‍ ഭാഗ്യമുണ്ടോയെന്ന് നോക്കിയാലോ?

ഓരോ മനുഷ്യന്റെയും ജീവിതത്തിലേക്ക് എത്തുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് അവരുടെ ജന്മനക്ഷത്രമായി ബന്ധമുണ്ട്. ഒരാള്‍ ജനിക്കുന്നത് മുതല്‍ മരിക്കുന്നതുവരെ സംഭവിക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതുമെല്ലാം ജന്മനക്ഷത്രവും രാശിയുമെല്ലാമാണ്. ലോട്ടറി ഭാഗ്യം തേടിയെത്താന്‍ സാധ്യതയുള്ള നക്ഷത്രങ്ങളും ധാരാളമുണ്ട്, 2026ല്‍ അത്തരമൊരു നേട്ടത്തിന് ഭാഗ്യമുള്ള നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

രോഹിണി

രോഹണി നക്ഷത്രക്കാര്‍ക്ക് വ്യാഴം രണ്ടാം, മൂന്നാം ഭാവത്തില്‍ സഞ്ചരിക്കുന്ന വര്‍ഷമാണ് 2026. വ്യാഴത്തിന്റെ ശുഭദൃഷ്ടി ധനസ്ഥാനത്തായതിനാല്‍ പെട്ടെന്ന് ധനവാനാകാനുള്ള ഭാഗ്യം കാണുന്നു. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകാന്‍ ഈ വര്‍ഷം നിങ്ങളെ സഹായിക്കും, അതിനാല്‍ ലോട്ടറി പോലുള്ള നറുക്കെടുപ്പുകളുടെ ഭാഗമാകുന്നത് നല്ലതാണ്. ടിക്കറ്റിന്റെ അവസാന അക്കം 24 അല്ലെങ്കില്‍ 60 ആയി വരികയാണെങ്കില്‍ അത്യുത്തമം.

പുണര്‍തം

വ്യാഴം സ്വന്തം നക്ഷത്രത്തിലൂടെ കടന്നുപോകുന്നതിന്റെ ഗുണം പുണര്‍തം നക്ഷത്രക്കാര്‍ക്ക് ലഭിക്കും. ഗജകേസരി യോഗത്തിനാണ് സാധ്യതയുള്ളത്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി എടുക്കുകയാണെങ്കില്‍ 18,54 എന്നീ നമ്പറുകള്‍ അവസാനം വരുന്നത് എടുക്കുന്നതാണ് നല്ലത്.

മകം

മകം നക്ഷത്രക്കാര്‍ക്കും വ്യാഴം അനുകൂല സ്ഥാനത്താണ്. വ്യാഴം ഭാഗ്യസ്ഥാനത്തുള്ളതിനാല്‍ നിങ്ങള്‍ക്ക് ദീര്‍ഘകാലമായി ലഭിക്കാതിരുന്ന നേട്ടങ്ങള്‍ ഉണ്ടായേക്കും. ലോട്ടറി എടുത്താല്‍ പെട്ടെന്ന് ധനം വന്നുചേരാനുള്ള സാധ്യതയുണ്ട്, അതിനാല്‍ അവസാന അക്കം 15 അല്ലെങ്കില്‍ 51 ആകുന്ന ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്.

Also Read: Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ

ചിത്തിര

ചിത്തിരക്കാരുടെ ജീവിതത്തില്‍ വ്യാഴം പത്താം ഭാവത്തില്‍ നില്‍ക്കുകയാണ്. ഇത് ഇവര്‍ക്ക് കരിയറിലും സമ്പത്തിലും അഭിവൃദ്ധിയുണ്ടാകാന്‍ സഹായിക്കും. 9,36 എന്നിവയാണ് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന നമ്പറുകള്‍. വേഗം തന്നെ ഈ അക്കങ്ങള്‍ അവസാനം വരുന്ന മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറികള്‍ എടുത്തോളൂ.

അനിഴം

അനിഴം നക്ഷത്രക്കാരുടെ ജീവിതത്തിലും വ്യാഴത്തിന്റെ ശുഭദൃഷ്ടി പതിക്കുന്നു. ഇത് ലോട്ടറി പോലുള്ള ഭാഗ്യം നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരും. 27 അല്ലെങ്കില്‍ 51 എന്നീ അക്കങ്ങള്‍ അവസാനം വരുന്ന ടിക്കറ്റുകള്‍ എടുക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഇതോടൊപ്പം തന്നെ ക്ഷേത്രദര്‍ശനം നടത്താനും മറക്കരുത്.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് വ്യാഴം ഏഴാം ഭാവത്തില്‍ ബലവാനായി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ ഇവരെ തേടി ഭാഗ്യമെത്തുന്നതാണ്. ഒറ്റയ്ക്ക് ലോട്ടറി എടുത്താലും സംഘം ചേര്‍ന്ന് എടുത്താലുമെല്ലാം കോടികള്‍ സമ്മാനം നേടാനുള്ള യോഗം കാണുന്നുണ്ട്. 11,47 എന്നീ അക്കങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ നല്ലത് വരുത്തുക.

നിരാകരണം: ഇതൊരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ല. ജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

English Summary

Monsoon Bumper BR 110 Lottery 2026 has attracted widespread interest among lottery enthusiasts in Kerala. Many buyers look for astrology-based lucky Nakshatras and suggested ticket numbers before purchasing their tickets. While such predictions are based on belief, the official lottery draw is entirely random, and every ticket has an equal chance of winning.

Follow Us
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?