എത്രകണ്ടിട്ടും മതിവരുന്നില്ല! ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Anand Mahindra praises Indian women's relay team: ചൈനയിൽ നടന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ ചൈനീസ് ടീമിനെ അവരുടെ സ്വന്തം മണ്ണിൽ തോൽപ്പിച്ച് സ്വർണം നേടിയ ഇന്ത്യൻ വനിതകളുടെ 4x100 മീറ്റർ റിലേ ടീമിനെ പ്രശംസിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Ananad Mahindra
ന്യൂഡൽഹി: ”എത്ര കണ്ടിട്ടും മതിവരുന്നില്ല”! ചൈനയിൽ നടന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ ചൈനീസ് ടീമിനെ അവരുടെ സ്വന്തം മണ്ണിൽ തോൽപ്പിച്ച് സ്വർണം നേടിയ ഇന്ത്യൻ വനിതകളുടെ 4×100 മീറ്റർ റിലേ ടീമിനെ പ്രശംസിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രാവണി നന്ദ, എസ്.എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് 43.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇന്ത്യയ്ക്കായി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് (ഇപ്പോൾ X) ആനന്ദ് മഹീന്ദ്ര വനിതാ താരങ്ങളെ പ്രശംസിച്ചത്.
വളരെ കൃത്യതയാർന്ന ബാറ്റൺ കൈമാറ്റവും അവസാന ലാപ്പിലെ മിന്നൽ വേഗതയുമാണ് ശ്രാവണി നന്ദ, എസ്.എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങിയ ഇന്ത്യൻ ടീമിന് ഈ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. ചൈനീസ് കാണികളെ സാക്ഷി നിർത്തി ചൈനയുടെ മണ്ണിൽ നേടിയ ഈ വിജയം ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിലൊന്നായി മാറി.
ഇന്ത്യൻ വനിതാ റിലേ ടീമിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര കുറിച്ച വാക്കുകൾ ഇങ്ങനെ: “ചൈനക്കെതിരെ വിജയം, അതും ചൈനയുടെ മണ്ണിൽ! ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ… 4×100 മീറ്റർ റിലേയിൽ ശ്രാവണി, സുദേഷ്ണ, സ്നേഹ, തമന്ന എന്നിവർ കാഴ്ചവെച്ചത് കരുത്ത്, വേഗത, ചാരുത, അർപ്പണബോധം (Power. Speed. Grace. Commitment.) എന്നിവയാണ്. എല്ലാറ്റിനുമുപരി, മികച്ച ടീം വർക്ക്”.
”ഈ വീഡിയോയിൽ എല്ലാം അടങ്ങിയിരിക്കുന്നു. ഞാൻ ഇത് വീണ്ടും വീണ്ടും (on loop) കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള പ്രകടനങ്ങൾ ഇനിയും ഉണ്ടാകട്ടെ.” എന്ന് അദ്ദേഹം ആശംസിച്ചു. ഈ സീസണിലെ ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്വർണത്തിന് പുറമെ രണ്ട് മെഡലുകളും ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം സ്വന്തമാക്കി.
ആനന്ദ് മഹീന്ദ്ര ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ട്വിറ്ററിൽ പങ്കുവച്ച് പോസ്റ്റ്
Winning against the Chinese. In China.
At the Asian Relay Championships.
Srabani, Sudeshna, Sneha & Tamanna in the 4×100 relay.
Power. Speed. Grace. Commitment.
But above all, teamwork.
This clip has it all.
I’m watching it on loop.
More of this please. 🇮🇳 pic.twitter.com/E00i0muduc
— anand mahindra (@anandmahindra) June 24, 2026
സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്വർണത്തിന് പുറമെ രണ്ട് മെഡലുകളും ഇന്ത്യൻ ടീം സ്വന്തമാക്കി. 4×400 മീറ്റർ മിക്സഡ് റിലേയിൽ തീർത്ഥേഷ് ഷെട്ടി, പൂവമ്മ എം.ആർ , ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ ടീം 3:17 പോയൻ്റിലാണ്. 6 സെക്കൻഡ് സമയത്തോടെ വെള്ളി മെഡൽ നേടിയത്.
4×400 മീറ്റർ മിക്സഡ് റിലേയിൽ തീർത്ഥേഷ് ഷെട്ടി, പൂവമ്മ എം.ആർ, ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ ടീം ആണ് 3:17 സെക്കൻഡ് സമയത്തോടെ വെള്ളി നേടി ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ ഇടംപിടിച്ചത്. ഇവരെക്കൂടാതെ
പ്രണവ് ഗൗരവ്, തമന്ന, അനിമേഷ് കുജൂര്, എസ്എസ് സ്നേഹ എന്നിവരടങ്ങിയ ഇന്ത്യൻ ടീം 41.27 സെക്കഡിൽ ഫിനിഷ് ചെയ്ത് 4×100 മീറ്റർ റിലേയിൽ വെങ്കല നേട്ടവും സമ്മാനിച്ചു.
4×100 മീറ്റർ റിലേയിൽ തായ്ലൻഡ് സ്വർണവും ചൈന വെള്ളിയും നേടി. പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ 3:05.33 സെക്കഡിൽ ഫിനിഷ് ചെയ്ത ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്തെത്തി. വനിതകളുടെ 4×400 മീറ്റർ റിലേയിലും ഇന്ത്യൻ ടീം ഇറങ്ങിയെങ്കിലും മെഡൽ നേടാനായില്ല, 3:34.88 സെക്കഡിൽ ആണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
English Summary
A post shared by prominent industrialist Anand Mahindra praising the Indian women’s 4×100m relay team, which won gold at the Asian Relay Championships in China by defeating the Chinese team on their home soil, is going viral on social media. The Indian pair of Sravani Nanda, S.S. Sneha, Sudeshna Shivankar and Tamannaah achieved this historic feat for India by finishing in 43.85 seconds. Sharing a video of the match, Anand Mahindra (now X) praised the women’s players on Twitter.