റാഷിദ് ഹുസൈന്‍ വീണ്ടും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് അറിയുമോ? ഇന്ത്യ-ബംഗ്ലാദേശ് പുനഃരാരംഭിക്കാന്‍ ചര്‍ച്ചകള്‍

India vs Bangladesh T20I: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ടുകൾ. പരമ്പര നടക്കുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് ഉടലെടുത്തിരിക്കുന്നത്. ടെലിവിഷൻ, ഡിജിറ്റൽ മീഡിയ അവകാശങ്ങൾക്കായുള്ള ടെൻഡർ നടപടികൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് താത്കാലികമായി നിർത്തിവെച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

റാഷിദ് ഹുസൈന്‍ വീണ്ടും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് അറിയുമോ? ഇന്ത്യ-ബംഗ്ലാദേശ് പുനഃരാരംഭിക്കാന്‍ ചര്‍ച്ചകള്‍

Sanju Samson celebrates his century during T20 cricket match between India and Bangladesh in 2024

Published: 

15 Jul 2026 | 05:43 PM

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ടുകൾ. പരമ്പര നടക്കുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് ഉടലെടുത്തിരിക്കുന്നത്. ടെലിവിഷൻ, ഡിജിറ്റൽ മീഡിയ അവകാശങ്ങൾക്കായുള്ള (മീഡിയ റൈറ്റ്സ്) ടെൻഡർ നടപടികൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) താത്കാലികമായി നിർത്തിവെച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ച മുമ്പ് ടെലിവിഷൻ, ഡിജിറ്റൽ മീഡിയ അവകാശങ്ങൾക്കായി ബിസിബി ടെൻഡർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മുമ്പ് മാറ്റിവച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര നടക്കാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു ഇത്. ബിസിസിഐയും ബിസിബിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വർഷം അവസാനം പരമ്പരയ്ക്കായി അനുയോജ്യമായ ഒരു സമയം കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്തംബറില്‍ ബംഗ്ലാദേശിൽ ഒരു ഹ്രസ്വ പരിമിത ഓവർ പരമ്പര സംഘടിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരക്രമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്കും ഇടയിലുള്ള സമയം ബംഗ്ലാദേശ് പര്യടനത്തിനായി ഉപയോഗിക്കാനായിരുന്നു നീക്കം. ഇതിനായി ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര സെപ്റ്റംബർ 17-ലേക്ക് മാറ്റിവെച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സമയത്ത് ഏകദിനങ്ങളും ടി20യും ഉൾപ്പെടുന്ന ആറ് മത്സരങ്ങളുടെ പരമ്പര നടത്താനാണ് ബിസിബി സമ്മർദ്ദം ചെലുത്തിയത്. ബിസിസിഐയിൽ നിന്ന് ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഏറെ പ്രതീക്ഷയിലാണെന്ന് ഒരു ബിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: അ‌ക്സറിന് ലക്ഷ്യം പിഴച്ചില്ല! ഒടുവിൽ ഇംഗ്ലീഷ് പരീക്ഷ പാസായി ഇന്ത്യ; 6 വിക്കറ്റിന്റെ തകർപ്പൻ ജയം

വീണ്ടും തടസം!

എന്നാല്‍, ബിസിബി ടെൻഡർ നടപടികൾ നിർത്തിവെച്ചതോടെ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര വീണ്ടും നീണ്ടുപോകാനാണ് സാധ്യതയെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. പദ്ധതികളിൽ വന്ന ചില മാറ്റങ്ങൾ കാരണം താല്പര്യപത്രം സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാണ് പരമ്പര നടക്കുമോ എന്ന കാര്യത്തിൽ സംശയങ്ങള്‍ ശക്തമാക്കുന്നത്.

പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതുകൊണ്ടാണ് താല്പര്യപത്ര രേഖകൾ പുറത്തുവിടാത്തതെന്ന്‌ ഒരു ബിസിബി വക്താവ് വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്തുകയാണ്. അല്ലാതെ ഇന്ത്യയുമായുള്ള പരമ്പര കാരണമാണ് ഈ രേഖകൾ പിടിച്ചുവെച്ചിരിക്കുന്നത് എന്ന പ്രചാരണം ശരിയല്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

മീഡിയ അവകാശ ലേല നടപടികൾ പെട്ടെന്ന് നിർത്തിവെക്കാനുള്ള ബിസിബിയുടെ തീരുമാനം പലവിധ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻകൂട്ടി ചർച്ചകൾ നടത്താതെ ബിസിബി ഏകപക്ഷീയമായി ലേല നടപടികൾ ആരംഭിച്ചതിൽ ബിസിസിഐക്ക് പൂർണ്ണ തൃപ്തിയില്ലായിരുന്നു എന്നും അഭ്യൂഹമുണ്ട്. സ്കോട്ട്‌ലൻഡിലെ എഡിൻബറോയിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഇരു ബോർഡുകളുടെയും പ്രതിനിധികൾ ഈ വിഷയത്തെക്കുറിച്ച് നേരിട്ട് ചർച്ച നടത്തിയിരുന്നുവെന്നാണ് സൂചന.

സഞ്ജുവിന്റെ കന്നി സെഞ്ചുറി

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയെക്കുറിച്ചുള്ള അനിശ്ചിതത്വം ശക്തമാകുമ്പോഴും, ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരത്തിന്റെ ഓര്‍മകള്‍ ആരാധകര്‍ക്ക് ഇന്നും ആവേശമുണ്ടാക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സാണ് സഞ്ജു നേടിയത്. 40 പന്തില്‍ താരം ടി20യിലെ കന്നി രാജ്യാന്തര സെഞ്ചുറി നേടി.

English Summary

India’s upcoming cricket tour of Bangladesh faces fresh uncertainty. This follows the Bangladesh Cricket Board’s decision to pause its media rights process. Official dates for the matches are yet to be finalized. In their last meeting, Sanju Samson scored a historic maiden century against Bangladesh.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ