“പ്രായം വെറുമൊരു സംഖ്യ, ഷമിയിലെ ആ പോരാട്ടവീര്യം ഞാൻ കാണുന്നുണ്ട്”: പ്രശംസിച്ച് ക്യാപ്റ്റന്‍

Ishan Kishan Backs Mohammad Shami’s India Comeback: മുഹമ്മദ്‌ ഷമി മികച്ച താരമാണെന്ന് ഇഷാന്‍ കിഷന്‍. അദ്ദേഹം ഒരു ലെജന്‍ഡാണ്. ബംഗാളിനായി കളിക്കാന്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിക്കറ്റുകൾ വീഴ്ത്തുകയും തന്റെ പൂർണ്ണ ഊർജ്ജം നൽകുകയും ചെയ്യുന്നുവെന്ന് കിഷന്‍.

പ്രായം വെറുമൊരു സംഖ്യ, ഷമിയിലെ ആ പോരാട്ടവീര്യം ഞാൻ കാണുന്നുണ്ട്: പ്രശംസിച്ച് ക്യാപ്റ്റന്‍

Ishan Kishan and Mohammed Shami

Published: 

06 Sep 2026 | 10:54 PM

ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ പുകഴ്ത്തി ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ അദ്ദേഹം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഷമി മികച്ച താരമാണെന്ന് ഇഷാന്‍ പറഞ്ഞു. അദ്ദേഹം ഒരു ലെജന്‍ഡാണ്. ബംഗാളിനായി കളിക്കാന്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിക്കറ്റുകൾ വീഴ്ത്തുകയും തന്റെ പൂർണ്ണ ഊർജ്ജം നൽകുകയും ചെയ്യുന്നു. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും ഇഷാന്‍ കിഷന്‍ അഭിപ്രായപ്പെട്ടു.

“പ്രായത്തിന്റെ കാര്യം വരുമ്പോൾ അത് പറയാൻ ബുദ്ധിമുട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. ഷമി ഭായിയിൽ ആ വിശപ്പ് ഞാൻ കാണുന്നുണ്ട്, കാരണം വിശപ്പിനെക്കുറിച്ച് പറയാൻ ഇപ്പോൾ എന്നേക്കാൾ മികച്ചയാൾ വേറെയാരുമില്ലല്ലോ. അദ്ദേഹം വളരെ നന്നായി കളിക്കുന്നു, പ്രത്യേകിച്ച് അദ്ദേഹം ഞങ്ങളുടെ ടീമിലുള്ളത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു,” കിഷൻ കൂട്ടിച്ചേർത്തു.

വളരെ സന്തോഷം തോന്നുന്നു

“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. കാരണം വിക്കറ്റുകൾ നേടാനായി ആ അധിക ഓവറുകൾ ചോദിച്ച് ഷമി ഭായ് ഇങ്ങോട്ട് വരികയായിരുന്നു. ഇത് ക്യാപ്റ്റന്മാർക്ക് എപ്പോഴും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. വിക്കറ്റുകൾ എടുത്തുതരാൻ തയ്യാറുള്ള ബൗളർമാർ കൂടെയുള്ളപ്പോൾ അത് എപ്പോഴും ടീമിന് നല്ലതാണ്.

Also Read: വാതിൽ അ‌ടയ്ക്കരുത്; ലോകകപ്പിലെ ബെസ്റ്റ് ബൗളറിനായി ഗംഭീറിനോടും അഗാർക്കറോടും വാദിച്ച് മുൻ ബോളിങ് കോച്ച്

അദ്ദേഹം രണ്ട് ബൗണ്ടറികളോടെയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്, അതിനാൽ ഈയിടെയായി അദ്ദേഹം ഒരു ഓൾറൗണ്ടറാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അദ്ദേഹം എന്റെ ടീമിലുള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്. “ഈ സീസണിൽ ഷമി ഭായിയെ നോക്കുമ്പോൾ, മുൻപ് ഞാൻ കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരാളെയാണ് എനിക്ക് കാണാൻ സാധിക്കുന്നത്. കളിയോടുള്ള അദ്ദേഹത്തിന്റെ സമീപനം, തീവ്രത, ഊർജ്ജം എന്നിവയെല്ലാം വളരെ വ്യത്യസ്തമാണ്,” കിഷൻ പറഞ്ഞു.

സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയും ഷമിയെ പ്രശംസിച്ചു. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം എങ്ങനെയാണ് ബാറ്റർമാരെ കെണിയിൽ വീഴ്ത്തി വിക്കറ്റ് നേടിയതെന്ന് നമ്മൾ കണ്ടതാണ്. എന്നാൽ ആ വെല്ലുവിളിയെ നേരിടാൻ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഫൈനല്‍ മത്സരത്തിന് മുന്നോടിയായി തിലക് വ്യക്തമാക്കി.

English Summary

Mohammad Shami took five wickets to lead East Zone into the Duleep Trophy final. East Zone captain Ishan Kishan praised Shami’s strong hunger for an India comeback. At 36, Shami showed immense energy by actively asking for extra bowling overs. South Zone skipper Tilak Varma acknowledged the challenge and declared his team ready.

Loading...
Unable to load recommendations.
Follow Us
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി