AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

വാതിൽ അ‌ടയ്ക്കരുത്; ലോകകപ്പിലെ ബെസ്റ്റ് ബൗളറിനായി ഗംഭീറിനോടും അഗാർക്കറോടും വാദിച്ച് മുൻ ബോളിങ് കോച്ച്

Ex-India Coach asks Gambhir and Ajit Agarkar to recall Mohammed Shami: 2025-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഷമി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുൻ ബോളിങ് പരിശീലകൻ ഭരത് അരുൺ ആവശ്യപ്പെട്ടു.

വാതിൽ അ‌ടയ്ക്കരുത്; ലോകകപ്പിലെ ബെസ്റ്റ് ബൗളറിനായി ഗംഭീറിനോടും അഗാർക്കറോടും വാദിച്ച് മുൻ ബോളിങ് കോച്ച്
Ex India Coach Asks Gambhir And Ajit Agarkar To Recall Mohammed ShamiImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 06 Sep 2026 | 08:40 AM

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഹമ്മദ് ഷമിയെന്ന ബോളർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കരുത് എന്ന് കോച്ച് ഗൗതം ഗംഭീറിനോടും ചീഫ് സെലക്ടർ അ‌ജിത് അ‌ഗാർക്കറിനോടും അ‌ഭ്യർഥിച്ച് മുൻ ഇന്ത്യൻ ബൗളിങ് കോച്ച് രംഗത്തെത്തി. 2025-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഷമി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുൻ ബോളിങ് പരിശീലകൻ ഭരത് അരുൺ ആവശ്യപ്പെട്ടു. “ഷമിയുടെ നേരേ അവർ വാതിൽ അടയ്ക്കാൻ പാടില്ലായിരുന്നു. ഇനിയും ധാരാളം ക്രിക്കറ്റ് അദ്ദേഹത്തിൽ അവശേഷിച്ചിട്ടുണ്ട്,” എന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അ‌ഭിമുഖത്തിൽ ഭരത് അരുൺ പറഞ്ഞു.

Follow Us