“ഭാര്യ സമ്മതിച്ചാൽ മാത്രം നോക്കാം!” ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തെക്കുറിച്ച് ആശിഷ് നെഹ്റ

Ashish Nehra on Coaching Indian Cricket Team: ഭാവിയിൽ എന്നെങ്കിലും ഇന്ത്യൻ ടീമിന്റെ പരിശീലകനാകാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ, തനിക്ക് അത്തരം പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിലേക്ക് ഈ വാതിൽ പൂർണ്ണമായി അടയ്ക്കുന്നില്ലെന്നും ആശിഷ് നെഹ്റ. ഇപ്പോൾ അതിനൊരു ഉത്തരം നൽകുക ബുദ്ദിമുട്ടാണെന്നും നെഹ്‌റ.

ഭാര്യ സമ്മതിച്ചാൽ മാത്രം നോക്കാം! ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തെക്കുറിച്ച് ആശിഷ് നെഹ്റ

Ashish Nehra

Published: 

08 Sep 2026 | 03:26 PM

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റാന്‍ നിലവില്‍ ആലോചനയില്ലെങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആരെത്തണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്. ഭാവിയിൽ എന്നെങ്കിലും ഇന്ത്യൻ ടീമിന്റെ പരിശീലകനാകാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ, തനിക്ക് അത്തരം പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിലേക്ക് ഈ വാതിൽ പൂർണ്ണമായി അടയ്ക്കുന്നില്ലെന്നും ആശിഷ് നെഹ്റ വ്യക്തമാക്കി

“ആദ്യമേ പറയട്ടെ, ആഗ്രഹം എന്ന വാക്ക് ഞാൻ ഉപയോഗിക്കില്ല. ഞാൻ ഒരിക്കലും ഒന്നും ആസൂത്രണം ചെയ്യാറില്ല. തീർച്ചയായും, ഇതൊരു വലിയ ബഹുമാനവും വലിയൊരു അംഗീകാരവും ആയിരിക്കും, പക്ഷേ ഞാൻ കാര്യങ്ങൾ അത്തരത്തിൽ പ്ലാൻ ചെയ്യാറില്ല. നമുക്ക് ഭാവിയിൽ കാണാം. ഇല്ല, എനിക്ക് അത്തരം പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ല. നിലവിലുള്ള സ്ഥാനത്ത് ഞാൻ വളരെ സന്തോഷവാനാണ്,” ബെംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ നെഹ്റ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ എന്ന നിലയിൽ താന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന്‌ എന്ന് പലരും പറയാറുണ്ട്. അത് ടീമിന്റെ കൂട്ടായ പ്രകടനമാണ്. ക്യാപ്റ്റനും കോച്ചും എപ്പോഴും ഇത്തരം വിജയങ്ങളുമായി ചേർത്തു വായിക്കപ്പെടാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിൽ അതാണ് രീതി. എന്നാൽ താന്‍ അതിനോട് ശക്തമായി വിയോജിക്കുന്നുവെന്നും നെഹ്റ കൂട്ടിച്ചേർത്തു.

ഭാര്യയുടെ സമ്മതം വേണം

“ഇപ്പോൾ അതിനൊരു ഉത്തരം നൽകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആദ്യമായി, എനിക്ക് എന്റെ ‘ഹൈക്കമ്മീഷണറോട്’—അതായത് എന്റെ ഭാര്യയോട് ചോദിക്കേണ്ടി വരും. ഇല്ലെങ്കിൽ എനിക്ക് വിവാഹമോചനം ലഭിക്കും. എട്ടോ ഒമ്പതോ മാസം നീണ്ടുനിൽക്കുന്ന യാത്രകൾ ഇതിലുണ്ട്. അത് എളുപ്പമുള്ള കാര്യമല്ല,” അദ്ദേഹം വ്യക്തമാക്കി.

Also Read: IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ല! അഭ്യൂഹങ്ങൾക്ക് പൂട്ടിട്ട്‌ പാർത്ഥ് ജിൻഡാൽ; കെഎല്‍ ഡൽഹിയുടെ ‘ക്ലച്ച്’ താരം

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ, മൂന്നോ നാലോ വർഷത്തിൽ കൂടുതൽ അധികമാരും പരിശീലന സ്ഥാനത്ത് തുടരാറില്ല. കാരണം അതിൽ വരുന്ന ആവശ്യങ്ങളും നിരന്തരമായ യാത്രകളും അത്രത്തോളമാണെന്നും നെഹ്‌റ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ, 2022-ൽ അവരുടെ അരങ്ങേറ്റ വർഷത്തിൽ തന്നെ ടീമിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിക്കാൻ നെഹ്റയ്ക്ക് സാധിച്ചിരുന്നു. കൂടാതെ രണ്ട് തവണ (2023, 2026) ടീമിനെ റണ്ണേഴ്‌സ് അപ്പ് സ്ഥാനത്ത് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

English Summary

Ashish Nehra responded to rumors about becoming India’s next head coach amidst Gautam Gambhir’s criticism. He stated that he has no specific ambition for the role but did not rule out the future possibility. Nehra highlighted that intense international travel and personal factors would be major considerations. He previously led Gujarat Titans to an IPL title and two runner-up finishes.

Loading...
Unable to load recommendations.
Follow Us
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം