AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ല! അഭ്യൂഹങ്ങൾക്ക് പൂട്ടിട്ട്‌ പാർത്ഥ് ജിൻഡാൽ; കെഎല്‍ ഡൽഹിയുടെ ‘ക്ലച്ച്’ താരം

KL Rahul Staying at Delhi Capitals Alongside Rishabh Pant for IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ലെന്നും, ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തിന് ഇനിയും ചെയ്തുതീർക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറിയേക്കുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ഉണ്ടായിരുന്നു.

IPL 2027: രാഹുൽ എങ്ങോട്ടും പോകുന്നില്ല! അഭ്യൂഹങ്ങൾക്ക് പൂട്ടിട്ട്‌ പാർത്ഥ് ജിൻഡാൽ; കെഎല്‍ ഡൽഹിയുടെ ‘ക്ലച്ച്’ താരം
KL Rahul Delhi CapitalsImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Sep 2026 | 02:25 PM

ഐപിഎല്‍ 2027 സീസണിലും കെഎല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരും. റിഷഭ് പന്ത് ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തിയതിനെ തുടർന്ന് രാഹുൽ ടീം വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് റിഷഭ് പന്തിനെ ഡൽഹി ക്യാപ്പിറ്റൽസ് വൻ തുകയ്ക്ക് തിരിച്ചെത്തിച്ചതോടെയാണ് രാഹുലിന്റെ ഭാവി ചർച്ചാവിഷയമായത്. പന്തിനെ തിരിച്ചെത്തിച്ച സാഹചര്യത്തിൽ, രാഹുലിന് ഇനി ഫ്രാഞ്ചൈസിയുടെ പദ്ധതികളിൽ സ്ഥാനമുണ്ടാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ, രാഹുലിന്റെ ട്രേഡുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് ഒടുവിൽ ഡൽഹി ക്യാപ്പിറ്റൽസ് വ്യക്തത വരുത്തി.

രാഹുൽ എങ്ങോട്ടും പോകുന്നില്ലെന്നും, ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തിന് ഇനിയും ചെയ്തുതീർക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറിയേക്കുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റിന്റെ പ്രതികരണം.

സോഷ്യൽ മീഡിയയിലെ മുഴുവൻ അഭ്യൂഹങ്ങളെയും തള്ളിക്കളഞ്ഞ ഡൽഹി ഫ്രാഞ്ചൈസി സഹ-ഉടമ പാർത്ഥ് ജിൻഡാൽ, തനിക്കറിയാവുന്ന ഏറ്റവും മികച്ച വ്യക്തികളിലൊരാളാണ് രാഹുലെന്നും എപ്പോഴും ടീമിനായി നിലകൊള്ളുന്ന അദ്ദേഹത്തെ ഒഴിവാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വ്യക്തമാക്കി.

കെഎല്‍ ‘ക്ലച്ച്’ താരം

കെഎല്‍ രാഹുല്‍ ഡല്‍ഹിയുടെ ക്ലച്ച് താരമാണെന്ന് പാര്‍ത്ഥ് ജിന്‍ഡാല്‍ എക്‌സില്‍ കുറിച്ചു. “ഡൽഹി ക്യാപ്പിറ്റൽസിന് എപ്പോഴും വിശ്വസിക്കാൻ കഴിയുന്ന താരമാണ് കെഎൽ. എനിക്കറിയാവുന്ന ഏറ്റവും മാന്യനായ വ്യക്തികളിലൊരാളും ടീമിന് എപ്പോഴും ഒന്നാം സ്ഥാനം നൽകുന്ന കളിക്കാരനുമാണ് അദ്ദേഹം. നമുക്ക് ഇവിടെ ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഡൽഹിയെ അഭിമാനം കൊള്ളിക്കാൻ നമ്മൾ ഒരുമിച്ച് കഠിനാധ്വാനം ചെയ്യും,” ജിൻഡാൽ കുറിച്ചു.

Also Read: IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?

ഈ പോസ്റ്റിന് മറുപടിയായി, “നന്ദി, വരാനിരിക്കുന്ന സീസണിനായി കാത്തിരിക്കാൻ വയ്യ” എന്ന് രാഹുലും കുറിച്ചു. രാഹുലിനെ മാറ്റിനിർത്തുന്നതിന് പകരം ടീമിന്റെ പദ്ധതികളുടെ കേന്ദ്രബിന്ദുവായിട്ടാണ് ഡൽഹി കാണുന്നത് എന്നാണ് ജിൻഡാലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അടുത്ത സീസണില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബാറ്റിംഗിൽ മാത്രം പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാഹുലിന് സാധിക്കും. ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് രാഹുല്‍ ഇതുവരെ പുറത്തെടുത്തത്. ഫ്രാഞ്ചൈസിക്കൊപ്പമുള്ള ആദ്യ രണ്ട് സീസണുകളിൽ തന്നെ 1,000 റൺസ് തികച്ച അദ്ദേഹം, ടോപ്പ് ഓർഡറിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറി.

English Summary

KL Rahul will stay with Delhi Capitals for the IPL 2027 season. Co-owner Parth Jindal dismissed trade rumors linking the batter to KKR. Rishabh Pant’s return to Delhi initially triggered speculation about Rahul’s exit.

Follow Us