AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BCCI Annual Player Retainership: ബിസിസിഐയുടെ പ്രഖ്യാപനമെത്തി; രോഹിതും കോഹ്ലിയും ബി ഗ്രേഡില്‍; സഞ്ജു സ്ഥാനം നിലനിര്‍ത്തി; ഇഷാന് കരാറില്ല

BCCI's Central Contract List For 2025-26: ബിസിസിഐ 2025-26 സീസണിലേക്കുള്ള ഇന്ത്യൻ സീനിയർ പുരുഷ, വനിതാ താരങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കരാറുകളാണ് പ്രഖ്യാപിച്ചത്.

BCCI Annual Player Retainership: ബിസിസിഐയുടെ പ്രഖ്യാപനമെത്തി; രോഹിതും കോഹ്ലിയും ബി ഗ്രേഡില്‍; സഞ്ജു സ്ഥാനം നിലനിര്‍ത്തി; ഇഷാന് കരാറില്ല
Virat Kohli and Rohit Sharma Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 09 Feb 2026 | 08:37 PM

2025-26 സീസണിലേക്കുള്ള ഇന്ത്യൻ സീനിയർ പുരുഷ, വനിതാ താരങ്ങളുടെ വാർഷിക കരാറുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കരാറുകളാണ് പ്രഖ്യാപിച്ചത്. എ പ്ലസ് കരാര്‍ ബിസിസിഐ ഒഴിവാക്കി. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇരുവരും നിലവില്‍ ടി20യില്‍ മാത്രമാണ് കളിക്കുന്നത്. ഇതാണ് കാരണം.

പുരുഷ താരങ്ങളില്‍ ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് എ ഗ്രേഡിലുള്ളത്. വനിതാ താരങ്ങളില്‍ ജെമീമ റോഡ്രിഗസിന് എ ഗ്രേഡ് കരാര്‍ ലഭിച്ചു. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവരും എ ഗ്രേഡിലുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡില്‍ സ്ഥാനം നിലനിര്‍ത്തി. ഇഷാന്‍ കിഷന് കരാര്‍ ലഭിച്ചില്ല. രോഹിതിനെയും കോഹ്ലിയെയും കൂടാതെ വാഷിംഗ്ടൺ സുന്ദർ, കെ എൽ രാഹുൽ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവരും ബി ഗ്രേഡ് കരാറിലുണ്ട്. രേണുക താക്കൂർ, ഷഫാലി വർമ, റിച്ച ഘോഷ്, സ്നേഹ റാണ എന്നീ വനിതാ താരങ്ങളും ബി ഗ്രേഡില്‍ ഇടം നേടി.

Also Read: T20 World Cup 2026: ‘അവധി’ എടുത്ത് ഇന്ത്യന്‍ ടീം; പരിശീലനം ഒഴിവാക്കി; പത്രസമ്മേളനവും ഇല്ല

അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറെൽ, ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി., നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്ക്വാദ് എന്നിവരും സഞ്ജുവിനൊപ്പം സി ഗ്രേഡിലുണ്ട്.

രാധാ യാദവ്, അമൻജോത് കൗർ, പ്രതീക റാവൽ, ക്രാന്തി ഗൗഡ്, ഉമാ ചേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, ഹർലീൻ ഡിയോൾ, കഷ്വീ ഗൗതം, ജി കമാലിനി, വൈഷ്ണവി ശർമ, തേജൽ ഹസബ്നിസ് എന്നീ വനിതാ താരങ്ങളെയും സി ഗ്രേഡില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.

Follow Us