BCCI Review Meeting: തോൽവികളിൽ ഞെട്ടി ബിസിസിഐ; അയ്യറുടെ കസേര തെറിക്കുമോ? അടിയന്തര യോഗം വിളിച്ചു
India T20I Series Loss Review: ഇന്ത്യന്‍ ടി20 ടീമിന്റെ മോശം പ്രകടനം ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. അടിയന്തരമായി അവലോകന യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. യുകെ പര്യടനം ജൂലൈ 19-ന് അവസാനിച്ചയുടൻ, ഇന്ത്യൻ ടീമിന്റെ സമീപകാല ട്വന്റി-20 പരമ്പരകളിലെ തോൽവികളെക്കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി.

Shreyas Iyer
ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിന് എന്തു പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഒരു കുറവുമില്ലാതെ പോയിരുന്ന ടീമിനെ ‘പരീക്ഷണങ്ങള്‍ നടത്തി’ നശിപ്പിച്ചെന്നാണ് വിമര്‍ശനം. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടി20 ടീം മറ്റ് ടീമുകള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. ദുര്‍ബലരായ അയര്‍ലന്‍ഡിനോട് വരെ തോറ്റു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയും കൈവിട്ടു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു സാംസണിനെ വെറും മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കി. സഞ്ജുവിന് പകരം പ്ലേയിങ് ഇലവനിലെത്തിയ വൈഭവ് സൂര്യവംശിക്ക് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനുമായിട്ടില്ല.
സമീപകാലത്തുണ്ടായ തോല്‍വികള്‍ ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. അടിയന്തരമായി അവലോകന യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. യുകെ പര്യടനം ജൂലൈ 19-ന് അവസാനിച്ചയുടൻ, ഇന്ത്യൻ ടീമിന്റെ സമീപകാല ട്വന്റി-20 പരമ്പരകളിലെ തോൽവികളെക്കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
പോരായ്മകള്‍ പരിഹരിക്കും
ടീമിന്റെ പിഴവുകൾ തിരുത്തുന്നതിൽ മാത്രമാകും അവലോകന യോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും, പോരായ്മകൾ കണ്ടെത്തി മുന്നോട്ടുള്ള വഴി രൂപപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും ചർച്ചകളെന്നും ദേവജിത് സൈകിയ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല എന്നത് നിരീക്ഷിച്ചുവരികയാണ്. എങ്കിലും, ഇത് അസ്വാഭാവികമായ ഒന്നല്ല.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. ഇതൊരു മോശം ഘട്ടമായി മാത്രമേ കാണുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 19-ന് ഏകദിന പരമ്പര അവസാനിച്ച് ടീം തിരിച്ചെത്തിയ ശേഷം, ഇംഗ്ലണ്ടിൽ എവിടെയാണ് പിഴവ് സംഭവിച്ചത് എന്ന് ചർച്ച ചെയ്യാൻ ടീമിലെ പ്രധാന അംഗങ്ങളുമായി ഒരു അവലോകന യോഗം ചേരും. ഇനി ഏകദിന പരമ്പര വരാനിരിക്കുന്നതിനാൽ, ടീം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎഎൻഎസിന് നൽകിയ പ്രസ്താവനയിൽ സൈകിയ പറഞ്ഞു.
ഗംഭീറും, അയ്യരും പങ്കെടുത്തേക്കും
ടി20 ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തേക്കും. അവലോകന യോഗം പൂർണ്ണമായും ടീമിന്റെ പ്രകടനത്തെക്കുറിച്ചും, പോരായ്മകൾ പരിഹരിച്ച് എങ്ങനെ തിരുത്തലുകൾ വരുത്താം എന്നതിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും, മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്നുമാണ് ബിസിസിഐ വിശദീകരിക്കുന്നത്.
ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ഇതുവരെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അഞ്ചിലും തോറ്റു. അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ആദ്യം കൈവിട്ടത്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും ദയനീയമായി തോറ്റു.
English Summary
India’s T20 team suffered successive series defeats against Ireland and England. The BCCI has called an urgent review meeting after the UK tour ends on July 19. Discussions will strictly focus on course correction under captain Shreyas Iyer and coach Gautam Gambhir. The board hopes to fix these shortcomings before the upcoming Zimbabwe series on July 23.