Sanju Samson: സഞ്ജുവിനെ നൈസായിട്ട് ഒഴിവാക്കി! ‘വിശ്രമ’ത്തിന് പിന്നിലെ കള്ളക്കളി പൊളിച്ചടുക്കി ഹര്‍ഷ ഭോഗ്ലെ
Harsha Bhogle unfiltered on Sanju Samson's shock exclusion: സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതില്‍ താന്‍ അസ്വസ്ഥനാണെന്ന് ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിനെ ഒഴിവാക്കിയ രീതിയും അതിന് പിന്നിലെ വ്യക്തതയില്ലായ്മയുമാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് ബിസിസിഐ വിശദീകരണം.
Harsha Bhogle blasts Sanju Samson’s exclusion: സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതില്‍ താന്‍ അസ്വസ്ഥനാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിനെ ഒഴിവാക്കിയ രീതിയും അതിന് പിന്നിലെ വ്യക്തതയില്ലായ്മയുമാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. എന്നാല്‍ ഭോഗ്ലെ അത് വിശ്വസിക്കുന്നില്ല. ക്രിക്കറ്റിൽ ‘വിശ്രമം’ എന്ന വാക്ക് പലപ്പോഴും അസുഖകരമായ ചില യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനുള്ള ഒരു എളുപ്പവഴിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഒരു താരത്തിന് വിശ്രമം അനുവദിക്കുമ്പോള്‍ അത് അദ്ദേഹത്തിന് ആവശ്യമുണ്ടോയെന്നും, അയാളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുമോയെന്നും ചിന്തിക്കണം. സഞ്ജുവിന് പകരം അഭിഷേക് ശര്‍മ്മയോ, ഇഷാന്‍ കിഷനോ ആയിരുന്നെങ്കില്‍ പോലും തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യശ്വസി ജയ്‌സ്വാളിന് സംഭവിച്ചത് ഓര്‍ക്കുന്നില്ലേ?
2024-ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ റിസര്‍വ് താരമായി ഇടംപിടിച്ച യശ്വസി ജയ്‌സ്വാളിന്, പിന്നീട് ടീമിലെത്താനാകാത്തത് ഭോഗ്ലെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. പിന്നീട് ടി20 ടീമിലെത്തിയ അഭിഷേക് ശര്‍മ്മ അവസരം മുതലാക്കി. അദ്ദേഹം മികച്ച താരമാണ്. അഭിഷേകിന്റെ വരവ് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. യശ്വസി പിന്നീട് തിരിച്ചെത്തിയതുമില്ല. അത് അദ്ദേഹത്തെ അരക്ഷിതനാക്കിയെന്നാണ് താന്‍ കരുതുന്നതെന്നും ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി ചില ധീരമായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. രണ്ടോ മൂന്നോ കാരണങ്ങളുടെ പേരിലാണ് സഞ്ജുവിനെ ഒഴിവാക്കിയതെങ്കില്‍ അംഗീകരിക്കാമായിരുന്നു. ഒഴിവാക്കിയതാണെങ്കില്‍ അക്കാര്യം തുറന്നുപറയാമായിരുന്നു. അല്ലാതെ ‘വിശ്രമം’ എന്ന വാക്ക് ഉപയോഗിക്കേണ്ട കാര്യമില്ല. അതുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കിയതാണെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും ഭോഗ്ലെ വ്യക്തമാക്കി.
ഹര്‍ഷ ഭോഗ്ലെയുടെ വീഡിയോ:
‘സഞ്ജു സാംസണെ ഒഴിവാക്കേണ്ടതുണ്ടോ?’ എന്ന ചോദ്യത്തിന് ‘ഒരിക്കലുമില്ല’ എന്നാണ് ഹർഷ ഭോഗ്ലെയുടെ മറുപടി. ടി20 ലോകകപ്പില്‍ ഇന്ത്യ അരക്ഷിതാവസ്ഥയിലായിരുന്നു. സെമിയിലെത്താനുള്ള സാധ്യതയുമില്ലായിരുന്നു. അപ്പോഴാണ് സഞ്ജുവിന്റെ വരവ്. അദ്ദേഹം മത്സരങ്ങള്‍ ജയിപ്പിച്ചു. സെമിയിലും, ഫൈനലിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. വ്യക്തിഗത നേട്ടങ്ങള്‍ക്ക് അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. തീര്‍ത്തും നിസ്വാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്. ഒരു ടീം പ്ലെയറാണ് സഞ്ജു. അദ്ദേഹമാണ് ടീമിനെ മാറ്റിമറിച്ചത്, അദ്ദേഹം തന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരവും.
അങ്ങനെയുള്ള ഒരു താരത്തെ രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ മാറ്റുന്നത് ശരിയല്ല. അദ്ദേഹം ‘കണ്‍സിസ്റ്റന്റ്’ അല്ലെന്നും താനും അംഗീകരിക്കാം. എന്നും പറഞ്ഞ് മൂന്ന് മത്സരങ്ങളുടെ പേരില്‍ ഒഴിവാക്കാമോ? ഇതിനിടയില്‍, ഐപിഎല്ലിലും അദ്ദേഹം നന്നായി കളിച്ചതല്ലേയെന്നും ഭോഗ്ലെ തുറന്നടിച്ചു.
അത്തരം താരങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. വെറും മൂന്ന് മത്സരങ്ങളുടെ പേരില്‍ ഒരു താരത്തെ ഒഴിവാക്കിയാല്‍ അത് ടീമിലെ മറ്റുള്ളവരെയും അരക്ഷിതരാക്കും. സഞ്ജുവിനെ തിരികെ ടീമിലേക്ക് കൊണ്ടുവരണമെന്നും ഭോഗ്ലെ ആവശ്യപ്പെട്ടു.
English Summary
Harsha Bhogle strongly criticized the decision to drop Sanju Samson from the team. He rejected the claim that Samson was merely being rested. Bhogle warned that such decisions create deep insecurity among the players. He also urged the BCCI to communicate its selection plans more clearly.