Indian T20 Team: ശ്രേയസ് ക്യാപ്റ്റന്‍; ജൂറല്‍ കീപ്പര്‍; ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വരുന്നു; സഞ്ജുവിന്റെ സ്ഥാനമോ?

BCCI T20 Plan: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ദേശീയ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരേസമയം രണ്ട് ടി 20 ടീമുകളെ കളത്തിലിറക്കാൻ കെൽപ്പുള്ള 30-35 കളിക്കാരുടെ ഒരു പൂൾ തയ്യാറാക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്.

Indian T20 Team: ശ്രേയസ് ക്യാപ്റ്റന്‍; ജൂറല്‍ കീപ്പര്‍; ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വരുന്നു; സഞ്ജുവിന്റെ സ്ഥാനമോ?

ശ്രേയസ് അയ്യർ

Updated On: 

20 Apr 2026 | 05:25 PM

പിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്ത മിക്ക താരങ്ങളെയും ദേശീയ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരേസമയം രണ്ട് ടി 20 ടീമുകളെ കളത്തിലിറക്കാൻ കെൽപ്പുള്ള 30-35 കളിക്കാരുടെ ഒരു പൂൾ തയ്യാറാക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം ഏതാണ്ട് ഒരേ സമയത്താണ് ഏഷ്യന്‍ ഗെയിംസും, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും നടക്കുന്നത്. അതുകൊണ്ട്, രണ്ട് ടീമുകള്‍ സജ്ജമാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പരിഗണിക്കാവുന്ന 30-35 താരങ്ങളുടെ പൂള്‍ സജ്ജമാക്കേണ്ടത് പ്രധാനമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പരിഗണിക്കാവുന്ന 30-35 താരങ്ങളുടെ പൂള്‍ സജ്ജമാക്കേണ്ടത് പ്രധാനമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അയർലൻഡ് പര്യടനത്തിലും തുടർന്ന് ഏഷ്യൻ ഗെയിംസിലും വലിയൊരു സ്ക്വാഡിനെ തന്നെ ഇന്ത്യ നിലനിർത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Also Read: PBKS vs LSG: ഈ പഞ്ചാബിനെ തോല്‍പിക്കാന്‍ ലഖ്‌നൗ കുറച്ചുകൂടി വളരണം; ശ്രേയസും പിള്ളേരും സീനാണ്‌

പരീക്ഷണം അയര്‍ലന്‍ഡ് ടൂറില്‍

വരാനിരിക്കുന്ന അയർലൻഡ് പര്യടനമായിരിക്കും പരീക്ഷണത്തിന്റെ ആദ്യ വേദി. സെപ്തംബറില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പരയിലും പരീക്ഷണം തുടരും. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ, അങ്ക്രിഷ് രഘുവംശി, രജത് പട്ടീദർ, ആയുഷ് ബദോണി, ശശാങ്ക് സിംഗ്, അനുകുൽ റോയ്, അശോക് ശർമ്മ തുടങ്ങിയവരെല്ലാം പരിഗണനയിലുണ്ട്.

ധ്രുവ് ജൂറലിനെയാണ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനാകാനാണ് സാധ്യത. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നവരില്‍ ശ്രേയസിന്റെ പേരിനാണ് സാധ്യത കൂടുതലെന്നാണ് സൂചന.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുക്കുന്നത്. കഴിഞ്ഞ തവണ ശ്രേയസ് നയിച്ച പഞ്ചാബ് റണ്ണേഴ്‌സ് അപ്പായിരുന്നു. 2024-ല്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായത്.  സമീപകാല പ്രകടനം പരിഗണിക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസാണ് ഏറ്റവും അനുയോജ്യനെന്നാണ് വിലയിരുത്തല്‍.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ