വരാനിരിക്കുന്നത് കഠിന നാളുകൾ: സഞ്ജു ഉൾപ്പെടെ പ്രധാന താരങ്ങളെ അ‌ടിയന്തരമായി ബംഗളുരുവിലേക്ക് വിളിപ്പിച്ച് BCCI

BCCI urgently calls India's top players to Bengaluru: ഇനിയുള്ള എട്ട് മാസം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രധാന മത്സരങ്ങൾ നിറഞ്ഞ കഠിനമായ നാളുകളായിരിക്കും. പുതിയ സീസണിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ T20I പരമ്പരയോടെയാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ പുതിയ സീസണിൽ വീണ്ടുമൊരിക്കൽ കൂടി തന്റെ തകർപ്പൻ പെർഫോമൻസുകളുമായി സഞ്ജു തിരിച്ചുവരുന്നത് കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകർ.

വരാനിരിക്കുന്നത് കഠിന നാളുകൾ: സഞ്ജു ഉൾപ്പെടെ പ്രധാന താരങ്ങളെ അ‌ടിയന്തരമായി ബംഗളുരുവിലേക്ക് വിളിപ്പിച്ച് BCCI

Bcci Urgently Calls India's Top Players To Bengaluru

Published: 

30 Aug 2026 | 07:53 AM

ബംഗളുരു: സഞ്ജു സാംസൺ ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര താരങ്ങ​ളെ അ‌ടിയന്തരമായി ബംഗളുരുവിലേക്ക് വിളിപ്പിച്ച് ബിസിസിഐ. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള എവേ പരമ്പര അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ, ബംഗളുരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ പ്രമുഖ താരങ്ങൾ ഹാജരായി. പുതിയ ഹോം സീസണിന് മുന്നോടിയായുള്ള നിർബന്ധിത ഫിറ്റ്നസ് പരിശോധനകൾക്കായാണ് താരങ്ങളെ വിളിപ്പിച്ചത്. ഇനിയുള്ള എട്ട് മാസം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രധാന മത്സരങ്ങൾ നിറഞ്ഞ കഠിനമായ നാളുകളായിരിക്കും. പുതിയ സീസണിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ T20I പരമ്പരയോടെയാണ് ആരംഭിക്കുന്നത്.

ടീമിലെ സ്ഥാനം എപ്പോഴും തുലാസിൽ നിൽക്കുന്ന സഞ്ജു സാംസൺ ബിസിസിഐ വിളിപ്പിച്ചതിനെ തുടർന്ന് ബംഗളുരുവിലെത്തി ഫിറ്റ്‌നസ് ടെസ്റ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പുതിയ സീസണിൽ വീണ്ടുമൊരിക്കൽ കൂടി തന്റെ തകർപ്പൻ പെർഫോമൻസുകളുമായി സഞ്ജു തിരിച്ചുവരുന്നത് കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകർ. 2026 ഏഷ്യൻ ഗെയിംസിൽ സഞ്ജുവിന്റെ തിരിച്ചുവരവ് ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: ‘എന്നെ ഒഴിവാക്കിയാലും കുഴപ്പമില്ല, ടീം ജയിക്കണം’; സഞ്ജുവിന്റെ ആ വാക്കുകൾ സൂര്യകുമാറിനെ അമ്പരപ്പിച്ചത് എങ്ങനെ?

പുതിയ നാഴികക്കല്ല് പിന്നിടാൻ സഞ്ജു

ടി-20യിൽ 350 മത്സരങ്ങൾ എന്ന നാഴികക്കല്ലിന്റെ തൊട്ടരികിലാണ് സഞ്ജു. ഇതുവരെ 348 ടി-20 മത്സരങ്ങളിൽ കളിച്ച സഞ്ജുവിന് വെറും രണ്ട് മത്സരം കൂടി പിന്നിട്ടാൽ ഈ ​നാഴികക്കല്ല് പിന്നിടാനാകും. ഏഷ്യൻ ഗെയിംസ് നടക്കുന്ന ജപ്പാനിൽ വച്ച് സഞ്ജു ഈ നേട്ടം തന്റെ പേരിൽ കുറിക്കും എന്നാണ് കരുതപ്പെടുന്നത്.

പരിശോധനകളിൽ പങ്കെടുത്ത മറ്റ് താരങ്ങൾ

ബിസിസിഐ നിർദേശത്തെ തുടർന്ന് സഞ്ജുവിന് പുറമേ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ പ്രമുഖ താരങ്ങളും ശനിയാഴ്ച ബംഗളുരുവിലെത്തി ഫിറ്റ്‌നസ് ടെസ്റ്റുകളിൽ പങ്കെടുത്തു. അ‌തേസമയം ചില താരങ്ങൾക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് താൽക്കാലിക ഇളവ് അ‌നുവദിച്ചിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ഓവറുകൾ പന്തെറിഞ്ഞ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ ഫാസ്റ്റ് ബൗളർമാർക്കാണ് ബിസിസിഐ ഫിറ്റ്‌നസ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിൽ താൽക്കാലിക ഇളവ് നൽകിയത്. പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പൂർണ കായികക്ഷമത കൈവരിച്ച ശേഷം മാത്രമേ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കൂ.

പ്രധാന ഫിറ്റ്നസ് ടെസ്റ്റുകൾ

ബ്രോങ്കോ ടെസ്റ്റ്: 1200 മീറ്റർ ദൂരം 5.5 മിനിറ്റിനുള്ളിൽ ഓടിത്തീർക്കേണ്ട കഠിനമായ ടെസ്റ്റ്. യോ-യോ ടെസ്റ്റ്: നിർബന്ധിത സ്കോറായ 16.5 കടക്കണം. 2K റൺ: 2000 മീറ്റർ 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. വിക്കറ്റുകൾക്കിടയിലൂടെയുള്ള ഓട്ടം ഉൾപ്പെടെയുള്ള മറ്റ് ഡ്രില്ലുകളും ഈ ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമാണ്.

English Summary

The BCCI has urgently called up top players of the Indian cricket team, including Sanju Samson, to Bengaluru. Within 48 hours of the conclusion of the two-Test away series against Sri Lanka, the top players have arrived at the Centre of Excellence in Bengaluru. The players have been called up for mandatory fitness tests ahead of the new home season.

Loading...
Unable to load recommendations.
Follow Us
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ