AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sanju Samson: ‘എന്നെ ഒഴിവാക്കിയാലും കുഴപ്പമില്ല, ടീം ജയിക്കണം’; സഞ്ജുവിന്റെ ആ വാക്കുകൾ സൂര്യകുമാറിനെ അമ്പരപ്പിച്ചത് എങ്ങനെ?

Suryakumar Yadav Praises Sanju Samson’s Selfless Mindset : ടി20 ലോകകപ്പിന് ശേഷം തനിക്ക് സഞ്ജു സാംസണിനോടുള്ള ബഹുമാനം ഇരട്ടിയായി വര്‍ധിച്ചെന്ന് മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sanju Samson: ‘എന്നെ ഒഴിവാക്കിയാലും കുഴപ്പമില്ല, ടീം ജയിക്കണം’; സഞ്ജുവിന്റെ ആ വാക്കുകൾ സൂര്യകുമാറിനെ അമ്പരപ്പിച്ചത് എങ്ങനെ?
Suryakumar Yadav Praises Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 29 Aug 2026 | 03:13 PM

ടി20 ലോകകപ്പിന് ശേഷം തനിക്ക് സഞ്ജു സാംസണിനോടുള്ള ബഹുമാനം ഇരട്ടിയായി വര്‍ധിച്ചെന്ന് മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിനെതിരെ സഞ്ജു നേടിയ കന്നി സെഞ്ചുറി, തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നേടിയ രണ്ട് സെഞ്ചുറികള്‍ എന്നിവയെക്കുറിച്ചും സൂര്യ സംസാരിച്ചു. ഈ മൂന്ന് സെഞ്ചുറികളോടെ സഞ്ജു ടി20 ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചെന്ന് കരുതിയെങ്കിലും, ന്യൂസിലന്‍ഡിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തത് താരത്തിന് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ടി20 ലോകകപ്പിലെ പല മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായില്ല. പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ സഞ്ജു ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി. സഞ്ജു നടത്തിയ അതിശയകരമായ തിരിച്ചുവരവിനെക്കുറിച്ച് സൂര്യ വാചാലനായി.

ന്യൂസിലാൻഡ് പരമ്പരയില്‍ സഞ്ജുവിന്‌ റൺസ് നേടാൻ സാധിക്കുന്നുണ്ടായിരുന്നില്ല.എന്നാൽ ഇഷാൻ കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആ സമയത്ത് സഞ്ജുവിന്റെ ഫോമിൽ ഇടിവുണ്ടായപ്പോൾ, ടീം ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ നടത്തിയ തുറന്ന സംഭാഷണത്തെക്കുറിച്ച് സൂര്യകുമാർ വിവരിച്ചു.

“സഞ്ജുവിന് അവിടെ ചെറിയൊരു ഫോം ഔട്ട് നേരിട്ടു. ഞങ്ങൾ ടീം ബസ്സിലിരുന്ന് ഇതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ചേട്ടാ, കാര്യങ്ങൾ പോകുന്ന രീതി വെച്ച് നോക്കുമ്പോൾ ഇത് ബുദ്ധിമുട്ടാകാനാണ് സാധ്യത”, സൂര്യ വെളിപ്പെടുത്തി.

Also Read: Sanju Samson: ലക്ഷ്യം ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍; സഞ്ജുവും അഭിഷേകും ‘സെന്റര്‍ ഓഫ് എക്‌സലന്‍സി’ല്‍

സഞ്ജുവിന്റെ ആ മറുപടി

തന്റെ സ്ഥാനത്തിനായി വാദിക്കാനോ എതിർത്തു സംസാരിക്കാനോ നിൽക്കാതെ, തികച്ചും വ്യത്യസ്തമായ ഒരു രീതിയിലായിരുന്നു സഞ്ജുവിന്റെ മറുപടിയെന്ന് സൂര്യ വെളിപ്പെടുത്തി. അദ്ദേഹം എന്നോട് ഒരൊറ്റ കാര്യം മാത്രമേ പറഞ്ഞുള്ളൂ: “ഭാവു, ഈ ടീമിനെ വേൾഡ് കപ്പ് ജയിപ്പിക്കാൻ സഹായിക്കുന്നതിന് ഏത് തീരുമാനമാണോ ശരി എന്ന് തോന്നുന്നത്, അത് താങ്കൾ എടുത്തോളൂ. എപ്പോഴൊക്കെ എന്നെ ആവശ്യമുണ്ടോ, അപ്പോഴൊക്കെ ഞാൻ ഇവിടെത്തന്നെ കാണും”.

സഞ്ജുവിന്റെ ആ മറുപടി സൂര്യയെ അതിശയിപ്പിച്ചു. സഞ്ജുവിന്റെ നിസ്വാര്‍ത്ഥമായ മറുപടി തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയെന്നും, ജീവിതത്തില്‍ ഇങ്ങനെയും ആളുകളുണ്ടെന്ന് അത് തനിക്ക് കാണിച്ചുതന്നെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം:

“മറ്റൊരാളായിരുന്നെങ്കിൽ ഒരുപക്ഷേ തർക്കിച്ചേനെ, ‘ഞാൻ ഇത്രയും നാളായി മികച്ച രീതിയിൽ പ്രകടനം നടത്തുന്നുണ്ട്, ഇത്രയധികം റൺസ് നേടിയിട്ടുണ്ട്, പിന്നെന്തുകൊണ്ടാണ് എന്നെ കളിപ്പിക്കാത്തത്?’ എന്നാൽ അദ്ദേഹത്തിന്റെ ചിന്ത തികച്ചും വിപരീതമായിരുന്നു. വേൾഡ് കപ്പ് ജയിക്കാൻ ഏതാണോ ശരിയായ തീരുമാനം, ആ തീരുമാനമെടുക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം”, സൂര്യ കൂട്ടിച്ചേര്‍ത്തു.

“ടൂർണമെന്റിന്റെ പകുതിയിൽ ടീമിലെത്തുക, ഫൈനൽ കളിക്കുക, ഇന്ത്യയ്ക്കായി വേൾഡ് കപ്പ് നേടിക്കൊടുക്കുക, കൂടാതെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആകുക… അദ്ദേഹത്തോട് എനിക്കുണ്ടായിരുന്ന ബഹുമാനം അതിലും മുകളിലേക്ക് പോയി. ഞാൻ എപ്പോഴും പറയുന്നതുപോലെ, നല്ല ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കും, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്”, സൂര്യ പറഞ്ഞുനിര്‍ത്തി.

English Summary

Suryakumar Yadav praised Sanju Samson for his selfless attitude during the 2026 New Zealand series. When Samson faced a form dip, he willingly accepted being benched for the team’s success. He stayed fully prepared and later returned to help India win the World Cup. Samson earned the Player of the Tournament title, winning massive respect from his captain.

Follow Us