AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mohammed Shami: നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിന് തയ്യാറെടുത്ത് ഷമി; താരത്തിന് ആദരം

CAB to Felicitate Mohammed Shami on Landmark 100th First-Class Match: 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 15 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 382 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അദ്ദേഹം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Mohammed Shami: നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിന് തയ്യാറെടുത്ത് ഷമി; താരത്തിന് ആദരം
Mohammed ShamiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Sep 2026 | 11:16 PM

നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിനിറങ്ങുന്ന മുഹമ്മദ് ഷമിയെ ആദരിക്കാനൊരുങ്ങി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ദുലീപ് ട്രോഫി ഫൈനലിൽ കളത്തിലിറങ്ങുമ്പോൾ, തൻ്റെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരം നാഴികക്കല്ല് ഷമി പിന്നിടും. ഇതോടെ നൂറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ തികയ്ക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറും. മുൻ ഇന്ത്യൻ ക്യാപ്റ്റനും സിഎബി പ്രസിഡൻറുമായ സൗരവ് ഗാംഗുലി ഒപ്പിട്ട പ്രത്യേക പന്തും മറ്റ് ഉപഹാരങ്ങളും അസോസിയേഷന്‍ ട്രഷറർ സഞ്ജയ് ദാസ് ഷമിക്ക് സമ്മാനിക്കും.

99 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 15 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 382 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അദ്ദേഹം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

36-കാരനായ ഷമിക്ക് ലിസ്റ്റ് എ-യിലെ 149 മത്സരങ്ങളിൽ നിന്നുള്ള 283 വിക്കറ്റുകളും, 196 ടി20 മത്സരങ്ങളിൽ നിന്നുള്ള 238 വിക്കറ്റുകളും ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ ആകെ 900 വിക്കറ്റുകളുണ്ട്. ക്രിക്കറ്റിനായി അദ്ദേഹം നൽകിയ സംഭാവനകളെ ആഘോഷമാക്കാനാണ് ബംഗാള്‍ അസോസിയേഷന്റെ തീരുമാനം. ഇന്ത്യൻ ടീമിൻ്റെ ഭാവി പദ്ധതികളിൽ ഷമിയുടെ സ്ഥാനം അനിശ്ചിതത്വത്തിലായിരിക്കുന്ന സമയത്താണ് ഈ നേട്ടം തേടിയെത്തുന്നത്.

ബിസിസിഐ പരിഗണിക്കില്ല

അതേസമയം, നവംബർ 15-ന് ആരംഭിക്കാനിരിക്കുന്ന ന്യൂസിലാൻഡ് ടെസ്റ്റ് പര്യടനത്തിനായുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ പരിഗണനയിൽ മുഹമ്മദ് ഷമി ഇല്ലെന്നാണ് റിപ്പോർട്ട്. അടുത്ത വർഷത്തെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ഈ പരമ്പര നിർണായകമാണ്.

Also Read: Jasprit Bumrah: ബുംറ തിരിച്ചെത്തുന്നു: കിവീസ് പര്യടനത്തിന് മുൻപ് ഫിറ്റ്നസ് തെളിയിക്കാൻ രഞ്ജിയിലേക്ക്?

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ബിസിസിഐ സെലക്ടർമാർ അഞ്ച് പേസർമാരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷമിയും ജമ്മു കാശ്മീർ പേസർ ആഖിബും ഈ അഞ്ചംഗ ചുരുക്കപ്പട്ടികയിൽ ഇല്ലെന്നും, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ആകാശ് ദീപ് എന്നിവരാണ് പട്ടികയിലുള്ളതെന്നും ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ടി20-കളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന ഇന്ത്യയുടെ പരിമിത ഓവർ ന്യൂസിലാൻഡ് പര്യടനം ഒക്ടോബർ 22-ന് ആരംഭിച്ച് നവംബർ 15 വരെ നീണ്ടുനിൽക്കും. തുടർന്ന് വെല്ലിംഗ്ടണിൽ നവംബർ 19 മുതൽ 23 വരെ നടക്കുന്ന ആദ്യ മത്സരത്തോടെ ടെസ്റ്റ് പരമ്പര ആരംഭിക്കും, രണ്ടാം ടെസ്റ്റ് നവംബർ 27 മുതൽ ഡിസംബർ 1 വരെ ക്രൈസ്റ്റ്ചർച്ചിൽ നടക്കും.

English Summary

Mohammed Shami is set to play his 100th first-class match in the Duleep Trophy final. The Cricket Association of Bengal will felicitate him in Chennai to honor this milestone. CAB treasurer Sanjay Das will present Shami with a special ball signed by Sourav Ganguly.

Follow Us