AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ബിസിസിഐ കട്ടക്കലിപ്പില്‍; ഗംഭീറിന്റെ സംഘാംഗങ്ങള്‍ തെറിക്കും? ഇനി അഴിച്ചുപണി

India Cricket Coaching Crisis : അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ ബിസിസിഐ അഴിച്ചുപണിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ പോലും ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യന്‍ ടീമിന്‌ സാധിച്ചിരുന്നില്ല.

ബിസിസിഐ കട്ടക്കലിപ്പില്‍; ഗംഭീറിന്റെ സംഘാംഗങ്ങള്‍ തെറിക്കും? ഇനി അഴിച്ചുപണി
Gautam GambhirImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Jul 2026 | 10:15 PM

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ ബിസിസിഐ അഴിച്ചുപണിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ പോലും ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഏകദിന പരമ്പരയോടെ നിലവിലെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, ഗംഭീറിന്റെ അസിസ്റ്റന്റ് കോച്ചായ റയാൻ ടെൻ ഡോഷെറ്റും ബോളിങ് കോച്ചായ മോണി മോർക്കലും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ഇരുവരുടെയും ഭാവി കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ ചർച്ചകൾ ആരംഭിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.

വർഷം മുഴുവൻ ടീമിനൊപ്പം നിരന്തരം യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഡോഷെറ്റ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പദവിയിൽ തുടരുന്ന കാര്യത്തിൽ അദ്ദേഹത്തിന് വലിയ ഉറപ്പില്ല. മോണി മോർക്കൽ തന്റെ മുന്നിലുള്ള മറ്റ് വഴികളെക്കുറിച്ച് ആലോചിക്കുകയാണ്. ഈ രണ്ട് പരിശീലകരുമായും ബോർഡ് നിലവിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും കാര്യങ്ങൾ അനുകൂലമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെൻ ഡോഷെറ്റ് ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ മോർക്കൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ, അടുത്തിടെ സെന്റർ ഓഫ് എക്സലൻസിൽ ഫാസ്റ്റ് ബോളിങ് കോച്ചായി നിയമിതനായ ലക്ഷ്മിപതി ബാലാജിയെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം അയക്കാൻ ബിസിസിഐ നിർബന്ധിതരായേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: India Squad Changes: ഇന്ത്യൻ ടീമിൽ മാറ്റം; ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്ക്, പകരക്കാർ എത്തി!

ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റപ്പോൾ അദ്ദേഹം തന്നെ നേരിട്ട് തിരഞ്ഞെടുത്തവരായിരുന്നു ഡോഷെറ്റും മോർക്കലും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ മോശം പ്രകടനം ഇരുവര്‍ക്കും പുറത്തേക്ക് വഴി തുറക്കാനാണ് സാധ്യത.

ഫീൽഡിങ് കോച്ചായ ടി. ദിലീപിന് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം അഭിഷേക് നായർക്കൊപ്പം ദിലീപിനെയും സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒരവസരം കൂടി നൽകുകയായിരുന്നു. എന്നാൽ ടീമിന്റെ നിലവിലെ മോശം ഫീൽഡിങ്ങിൽ ബിസിസിഐ ഒട്ടും തൃപ്തരല്ലെന്നാണ് സൂചന.

ദയനീയ പ്രകടനം

ടി20 ലോകജേതാക്കളായ ഇന്ത്യയുടെ തകര്‍ച്ച ആരംഭിക്കുന്നത് അയര്‍ലന്‍ഡിനെതിരായ പരമ്പര മുതലാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ 34 റണ്‍സിന് തോറ്റു. രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു തോല്‍വി. ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ അയര്‍ലന്‍ഡിനോട് ടി20 പരമ്പര അടിയറവ് വെച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0നാണ് ഇന്ത്യ തോറ്റത്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റിന് തോറ്റു. മൂന്നാം മത്സരത്തില്‍ 125 റണ്‍സിനും, നാലാമത്തേതില്‍ ഒമ്പത് വിക്കറ്റിനും പരാജയപ്പെട്ടു. പരമ്പരയിലെ അവസാന മത്സരത്തില്‍ 56 റണ്‍സിനായിരുന്നു തോല്‍വി.

English Summary

Gautam Gambhir’s support staff faces uncertainty after T20I series losses to Ireland and England. Assistant coach Ryan ten Doeschate and bowling coach Morne Morkel may leave after the ODI series. The BCCI is currently discussing contractual and travel issues with both coaches. Fielding coach T Dilip might also lose his job due to declining fielding standards.

Follow Us