Unmukt Chand: ’14 വർഷത്തെ വനവാസത്തിന് ശേഷവും പോരാട്ടം തുടരുന്നു’; വികാരനിർഭരനായി ഉന്മുക്ത് ചന്ദ്

Unmukt Chand Reflects on 14-Year Cricket Journey Since U19 World Cup Win: ഉന്മുക്ത് ചന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. 2012 ഓഗസ്ത് 26-നാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുന്നത്. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും താന്‍ പരിശ്രമം തുടരുകയാണെന്ന് ഉന്മുക്ത് ചന്ദ്.

Unmukt Chand: 14 വർഷത്തെ വനവാസത്തിന് ശേഷവും പോരാട്ടം തുടരുന്നു;  വികാരനിർഭരനായി ഉന്മുക്ത് ചന്ദ്

Unmukt Chand Shares Emotional Note

Published: 

27 Aug 2026 | 04:46 PM

2012-ല്‍ ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന എന്ന ക്യാപ്റ്റന്‍ എന്ന നിലയിലാണ് ഉന്മുക്ത് ചന്ദ് ശ്രദ്ധേയനാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിപ്രതീക്ഷയായി ഉന്മുക്ത് ചന്ദിനെ ആരാധകര്‍ കണ്ടു. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മോശം ഫോം, പരിക്കുകളും അദ്ദേഹത്തിന്റെ കരിയറില്‍ തിരിച്ചടിയായി. ഐപിഎല്ലിലും അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി തനിക്ക് ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ ഉന്മുക്ത് ചന്ദ് 2021-ല്‍ യുഎസിലേക്ക് ചേക്കേറി. എന്നാല്‍ അവിടെയും ശോഭനമായ ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ഇപ്പോഴിതാ, ഉന്മുക്ത് ചന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാവുകയാണ്. 2012 ഓഗസ്ത് 26-നാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുന്നത്. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും താന്‍ പരിശ്രമം തുടരുകയാണെന്ന് ഉന്മുക്ത് ചന്ദ് പറഞ്ഞു. ഈ 14 വര്‍ഷം രാമായണത്തിലെ വനവാസവുമായാണ് താരം ഉപമിച്ചത്. വനവാസത്തിൻ്റെ പാഠം എന്നത് യാത്ര ‘അവസാനിച്ചിട്ടില്ല’ എന്നതായിരിക്കാമെന്നും, താന്‍ ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Manav Krishna: സെവാഗിന്റെയും, ദ്രാവിഡിന്റെയും മക്കള്‍ മാത്രമല്ല; ഓസീസ് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമില്‍ മലയാളി പയ്യനും

ഉന്മുക്ത് ചന്ദിന്റെ വാക്കുകള്‍:

“”14 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം, ഓഗസ്റ്റ് 26-നാണ് ഞാൻ ഇന്ത്യയ്‌ക്കായി ലോകകപ്പ് കിരീടം എൻ്റെ കൈകളിൽ ഏന്തിയത്. രാമായണത്തിൽ 14 വർഷത്തെ കാലയളവ് എന്നത് ഒരു വനവാസമാണ് — വീടുവിട്ടുള്ള നീണ്ട കാത്തിരിപ്പ്, അനിശ്ചിതത്വങ്ങളും നഷ്ടങ്ങളും വേദനകളും വിശ്വാസവും ഒരുപാട് പാഠങ്ങളും നിറഞ്ഞ ഒന്ന്. ഈ 14 വർഷങ്ങൾ എനിക്ക് യഥാർത്ഥത്തിൽ എന്താണ് സമ്മാനിച്ചതെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. 14 വർഷത്തെ കളി, 14 വർഷത്തെ കാത്തിരിപ്പ്, വീഴ്ചകൾ, വീണ്ടും എഴുന്നേൽക്കലുകൾ, ചോദ്യം ചെയ്യപ്പെടലുകൾ, തെറ്റിദ്ധരിക്കപ്പെടലുകൾ, ഒടുവിൽ വീണ്ടും മുന്നോട്ട് നടക്കാനുള്ള കരുത്ത് വീണ്ടെടുക്കൽ. ആ ലോകകപ്പിന് ശേഷം ഞാൻ ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല.

വീഡിയോ കാണാം:

യുഎസ്എ ക്ക് വേണ്ടിയും കളിച്ചിട്ടില്ല. എൻ്റെ യാത്ര വളരെ വേറിട്ടതായിരുന്നു, ഞാൻ സങ്കൽപ്പിച്ച രീതിയിലല്ല കാര്യങ്ങൾ സംഭവിച്ചത്. നിർത്തിവെക്കാനാണോ ഈ യാത്ര എന്നോട് ആവശ്യപ്പെടുന്നതെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഒരുപക്ഷേ വനവാസത്തിൻ്റെ പാഠം എന്നത് യാത്ര ‘അവസാനിച്ചിട്ടില്ല’ എന്നതായിരിക്കാം. ഒരുപക്ഷേ അത് മുന്നോട്ട് നടന്നുകൊണ്ടേയിരിക്കുക എന്നതായിരിക്കാം. മുന്നോട്ടുള്ള വഴി എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ഭാവിയിൽ എനിക്കായി എന്താണ് കാത്തിരിക്കുന്നതെന്നും എനിക്കറിയില്ല, എന്നാൽ എനിക്കറിയാവുന്ന ഒരേയൊരു കാര്യം ഞാൻ ക്രിക്കറ്റ് ഉപേക്ഷിക്കില്ല എന്നതാണ്.

14 വർഷങ്ങൾക്ക് ശേഷവും ഞാൻ ഇപ്പോഴും ഇവിടെയുണ്ട്, ഇപ്പോഴും പരിശീലിക്കുന്നു, മത്സരരംഗത്തുണ്ട്, ഇപ്പോഴും വിശ്വസിക്കുന്നു. ചില യാത്രകൾ നമ്മൾ കരുതുന്നതിലും കൂടുതൽ സമയമെടുത്തേക്കാം. ചിലപ്പോൾ ഈ യാത്ര ഇതുവരെ അവസാനിച്ചിട്ടുണ്ടാകില്ല. 2012 ഓഗസ്റ്റ് 26 മുതൽ 2026 ഓഗസ്റ്റ് 26 വരെ… 14 വർഷങ്ങൾ, ഇപ്പോഴും നടക്കുന്നു, ഇപ്പോഴും വിശ്വസിക്കുന്നു.”

English Summary

Unmukt Chand marked 14 years since leading India to the 2012 U19 World Cup title. He compared his long wait and career struggles to a 14-year exile from the Ramayana. Despite never playing for India’s senior team or the USA, he refuses to give up.

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി