AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

അ‌ഫ്ഗാനെതിരേ ഇന്ത്യ ‘വിശ്വരൂപം’ പുറത്തെടുത്തത് ഭയം കാരണം; വിമർശനവുമായി 1983 വേൾഡ്കപ്പ് വിജയി

India VS Afghanistan T20 series: അ‌ഫ്ഗാനെതിരേ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ സെലക്ഷനിൽ അ‌സംതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം രംഗത്തെത്തി. അ‌ടുത്തിടെയുണ്ടായ തോൽവികളിൽ ഭയന്ന് അ‌ഫ്ഗാനെതിരേ ഇന്ത്യ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണെന്നും യുവതാരങ്ങൾക്ക് ടീമിൽ അ‌ർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നുമാണ് വിമർശനത്തിന്റെ ചുരുക്കം.

അ‌ഫ്ഗാനെതിരേ ഇന്ത്യ ‘വിശ്വരൂപം’ പുറത്തെടുത്തത് ഭയം കാരണം; വിമർശനവുമായി 1983 വേൾഡ്കപ്പ് വിജയി
India Vs Afghanistan T20 SeriesImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 05 Sep 2026 | 06:44 PM

ഇന്ത്യ- അ‌ഫ്ഗാൻ ടി20 പരമ്പരയിലൂടെ സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ. അ‌തേസമയം അ‌ഫ്ഗാനെതിരേ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ സെലക്ഷനിൽ അ‌സംതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം രംഗത്തെത്തി. അ‌ടുത്തിടെയുണ്ടായ തോൽവികളിൽ ഭയന്ന് അ‌ഫ്ഗാനെതിരേ ഇന്ത്യ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണെന്നും യുവതാരങ്ങൾക്ക് ടീമിൽ അ‌ർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നുമാണ് വിമർശനത്തിന്റെ ചുരുക്കം. സമീപകാലത്തുണ്ടായ പരമ്പര തോൽവികൾ മൂലമുള്ള ഭയം കാരണം ബിസിസിഐ (BCCI) യുവതാരങ്ങൾക്ക് അവസരം നൽകാതെ, പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തി പൂർണ്ണ ശേഷിയുള്ള ടീമിനെ തിരഞ്ഞെടുത്തു എന്ന വിമർശനവുമായി 1983-ലെ ലോകകപ്പ് വിജയിയും മുൻ ഇന്ത്യൻ ഓപ്പണറുമായ കൃഷ്ണമാചാരി ശ്രീകാന്ത് ആണ് രംഗത്തെത്തിയത്.

“അയർലൻഡിലും ഇംഗ്ലണ്ടിലും പരമ്പര തോറ്റതിന് ശേഷം, സെലക്ടർമാർ ഇനി റിസ്ക് എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും അഫ്ഗാനിസ്ഥാന് വേണ്ടി മുഴുവൻ കരുത്തും അ‌ടങ്ങുന്ന ഒരു വമ്പൻ ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ ഇത് ഒരു തെറ്റാണ്. അഫ്ഗാനിസ്ഥാൻ പോലുള്ള ടീമുകൾക്കെതിരെയാണ് യുവാക്കളെ പരീക്ഷിക്കേണ്ടത്. പകരം, നിങ്ങൾ ഭയം കൊണ്ടാണ് മുഴുവൻ കരുത്തും അ‌ണിനിരക്കുന്ന ഒരു ടീമിനെ തിരഞ്ഞെടുത്തത്,” എന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു.

Also Read: ബുംറ തിരിച്ചെത്തുന്നു: കിവീസ് പര്യടനത്തിന് മുൻപ് ഫിറ്റ്നസ് തെളിയിക്കാൻ രഞ്ജിയിലേക്ക്?

നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നീ കളിക്കാരെ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായി അഫ്ഗാനിസ്ഥാനെതിരായ ടി20യിലേക്ക് തിരഞ്ഞെടുത്തതിനെയും ശ്രീകാന്ത് വിമർശിച്ചു. “ഈ നാലുപേരും മാച്ച്-ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഫിറ്റ്‌നസിന് വിധേയരാകുന്നത്? ബെംഗളൂരു സിഒഇയിൽ ഫിറ്റ്‌നസ് തെളിയിച്ചതുകൊണ്ട് മാത്രം, നിങ്ങൾ ഫിറ്റാണോ? അങ്ങനെയാണ് ഹർഷിത് റാണ ഇംഗ്ലണ്ടിലേക്ക് പോയത്, പിന്നെ അദ്ദേഹത്തിന് അവിടെ എന്ത് സംഭവിച്ചു? അപ്പോൾ മാച്ച്-ഫിറ്റ്‌നസ് പ്രധാനമാണ്,” എന്ന് അ‌ദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെപ്പോലുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ യുവതാരങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും, പ്രധാന കളിക്കാരെയെല്ലാം കൂട്ടത്തോടെ ഇറക്കുന്നത് ഒരു തെറ്റായ തീരുമാനമാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. “അയർലൻഡ്, ഇംഗ്ലണ്ട് തോൽവികൾക്ക് ശേഷമുള്ള ഈ നീക്കം നിരാശാജനകമായി തോന്നുവെന്നും എന്നാൽ ഈ ടീം ഇംഗ്ലണ്ടിനായി തിരഞ്ഞെടുത്തതിന് സമാനമാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2026 സെപ്റ്റംബർ 13 മുതൽ 17 വരെ ഡൽഹിയിലാണ് നടക്കുക. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതാണ് അ‌ഫ്ഗാനെതിരേ ഇന്ത്യ പ്രഖ്യാപിച്ച ടീമിലെ പ്രധാന സംഭവം. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ടീമിലുണ്ട്.

ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.

നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കളിക്കൂ. ടീം പ്രഖ്യാപിച്ചപ്പോൾ ഈ താരങ്ങളുടെ പേരുകൾക്ക് സമീപം ‘ആസ്റ്ററിസ്ക്’ (*) ചിഹ്നം രേഖപ്പെടുത്തിയിരുന്നു. ഈ കളിക്കാരുടെ ഫിറ്റ്നസ് കാര്യത്തിൽ പൂർണ്ണ ഉറപ്പില്ലെന്നും, ഫിറ്റ്നസ് തെളിയിക്കുന്നതിന് വിധേയമായി മാത്രമേ ഇവരെ ടീമിൽ ഉൾപ്പെടുത്തൂ എന്നുമാണ് ഇതിനർത്ഥം.

English Summary

Former Indian cricketer has come out in criticism of the Indian team selection for the India-Afghanistan T20 series. “After losing the series in Ireland and England, the selectors decided not to take any chances and picked a full-fledged team for Afghanistan. They are fighting in every way, but this is a mistake. You should test the youngsters against teams like Afghanistan. Instead, you picked a full-fledged team out of fear,” said former Indian cricketer Krishnamachari Srikkanth.

Follow Us