ഇന്ത്യ VS ഇംഗ്ലണ്ട് ആദ്യ ഏകദിനം: ഇതും തോറ്റാൽ ‘കാവിലെ അടുത്ത പാട്ട് മത്സരത്തിൽ കാണാം’; പ്രതീക്ഷ റോകോയിൽ
India vs England 1st ODI: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14 ചൊവ്വാഴ്ച ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 3:30 PMന് ആണ് മത്സരം തുടങ്ങുക. എഡ്ജ്ബാസ്റ്റണിലെ പിച്ച് ബാറ്റിംഗിനും ബൗളിംഗിനും ഒരുപോലെ അനുകൂലമാണ്. ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ബർമിംഗ്ഹാം: ടി20യിൽ ഏറ്റ 4-0 പരമ്പര തോൽവിയുടെ നാണക്കേടും പേറി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും പ്രതീക്ഷ വയ്ക്കുന്നത് ടീമിലെ മുതിർന്ന താരങ്ങളായ രോഹിത് ശർമയിലും വിരാട് കോഹ്ലിയിലുമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2026 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 5 ടി20 (T20I) മത്സരങ്ങളും 3 ഏകദിന (ODI) മത്സരങ്ങളുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ ടി20യിൽ ഇന്ത്യ നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. അഞ്ചിൽ നാല് മത്സരങ്ങളിലും ഈസിയായി ഇംഗ്ലണ്ട് ഇന്ത്യയെ തൂക്കി. അഞ്ചാം മത്സരം ഉപേക്ഷിച്ചതിനാൽ അത്രയും ആശ്വാസം എന്നാണ് ഇന്ത്യൻ ആരാധർ കരുതുന്നത്.
ടി20യിൽ ഇന്ത്യൻ ടീമിനെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉയർന്നു, തോൽവി വിവാദങ്ങളുടെ ആഴം കൂട്ടി. നാളെ ആരംഭിക്കുന്ന ഏകദിന പരമ്പര സ്വന്തമാക്കി മാനം കാക്കുക എന്നത് മാത്രമാണ് നാണക്കേട് മറയ്ക്കാൻ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തിരിച്ചെത്തുന്നു എന്നതാണ് ഏകദിനത്തിൽ പ്രതീക്ഷ വയ്ക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഈ പരമ്പരയും തോറ്റാൽ ഇംഗ്ലണ്ടിനെ കാവിലെ അടുത്ത പാട്ട് മത്സരത്തിൽ കണ്ടോളാം എന്ന് വീരവാദം മുഴക്കേണ്ടി വരും.
Also Read: പുരുഷന്മാർ വരുത്തിയ നാണക്കേട് പെൺപട അങ്ങ് തീർത്തു! ലോർഡ്‌സ് ടെസ്റ്റിൽ ചരിത്രജയം
ഇതിന് മുൻപും നിരവധി മത്സരങ്ങളിൽ ഇന്ത്യയെ രക്ഷിച്ചിട്ടുള്ള റോകോ (രോഹിത്- കോഹ്ലി) സഖ്യം ഇന്ത്യയുടെ രക്ഷയ്ക്ക് ഒരിക്കൽ കൂടി അവതരിക്കും എന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ ആണ് നയിക്കുന്നത്. ടി20യിൽ ശ്രേയസ് തോറ്റ് തൊപ്പിയിട്ടത് പോലെ ഇനി ഏകദിനത്തിൽ ഗില്ലിന്റെ ഊഴമാണോ എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.
ഇന്ത്യൻ സാധ്യതാ ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ.
ഇംഗ്ലണ്ട് സാധ്യതാ പ്ലെയിങ് ഇലവൻ: ജേക്കബ് ബെഥേൽ, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് ( ക്യാപ്റ്റൻ ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്‌സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ജോഷ് ടോങ്, ആദിൽ റാഷിദ്.
മത്സരം എവിടെ, എപ്പോൾ, പിച്ച് റിപ്പോർട്ട്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 14 ചൊവ്വാഴ്ച ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആണ് നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3:30 PM (IST)ന് ആണ് മത്സരം തുടങ്ങുക. എഡ്ജ്ബാസ്റ്റണിലെ പിച്ച് ബാറ്റിംഗിനും ബൗളിംഗിനും ഒരുപോലെ അനുകൂലമാണ്. പുതിയ പന്തിൽ പേസർമാർക്ക് സ്വിംഗും മൂവ്മെന്റും ലഭിക്കും. ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 3:00ന് ആണ് ടോസ്.
കാലാവസ്ഥ എങ്ങനെ, മത്സരം എങ്ങനെ കാണാം
മത്സരദിവസം ബർമിംഗ്ഹാമിൽ തെളിഞ്ഞ ആകാശമായിരിക്കും. മഴയ്ക്ക് സാധ്യതയില്ല. ഇന്ത്യയിൽ ഈ മത്സരത്തിന്റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണാവകാശം സോണി സ്പോർട്സ് നെറ്റ്‌വർക്കിനാണ്. മൊബൈലിലോ ലാപ്ടോപ്പിലോ സ്മാർട്ട് ടിവിയിലോ മത്സരം ഓൺലൈനായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും കളി തത്സമയം ആസ്വദിക്കാം.
English Summary
The first match of the three-match ODI series between India and England will be played at Edgbaston in Birmingham on Tuesday, July 14. The match will start at 3:30 PM IST. The pitch at Edgbaston is suitable for both batting and bowling. The team that wins the toss is likely to choose to bowl first.