India vs Pakistan, Women’s Asia Cup Live : ആധിപത്യം തുടരാൻ ഇന്ത്യൻ വനിതകൾ; പാകിസ്താന് ടോസ്, ആദ്യ ബാറ്റ് ചെയ്യും

INDW vs PAKW , Women's Asia Cup Live Score Updates in Malayalam : ദുബായിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. ടൂർണമെൻ്റിൽ രണ്ട് മത്സരം ബാക്കിൽ നിൽക്കവെ തന്നെ ഇന്ത്യ ഏഷ്യ കപ്പിൻ്റെ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.

India vs Pakistan, Womens Asia Cup Live : ആധിപത്യം തുടരാൻ ഇന്ത്യൻ വനിതകൾ; പാകിസ്താന് ടോസ്, ആദ്യ ബാറ്റ് ചെയ്യും

India Women Vs Pakistan Women Live

Updated On: 

05 Sep 2026 | 08:02 PM

LIVE NEWS & UPDATES

  • 05 Sep 2026 08:02 PM (IST)

    India W vs Pakistan W : ഇന്ത്യ പാകിസ്താൻ മത്സരത്തിന് തുടക്കം

    ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താൻ പോരാട്ടത്തിന് തുടക്കം. ഇന്ത്യക്കായി ക്രാന്തി ഗൌഡാണ് ആദ്യ ഓവർ എറിയുന്നത്.

  • 05 Sep 2026 07:56 PM (IST)

    Women’s Asia Cup India vs Pakistan Updates : ഇരു ടീമുകളും മൈതാനത്ത്

    മത്സരത്തിന് മുന്നോടിയായി ഇന്ത്യ പാകിസ്താൻ താരങ്ങൾ മൈതാനത്തെത്തി. ഇരു രാജ്യങ്ങളുടെ ദേശീയ ഗാനം ആലപനം പുരോഗമിക്കുന്നു.

  • 05 Sep 2026 07:51 PM (IST)

    India W vs Pakistan W Playing XI : ഇരു ടീമുകളുടെയും ലൈനപ്പിൽ മാറ്റമില്ല

    ലൈനപ്പിൽ മാറ്റമില്ലാതെയാണ് ഇന്ത്യയും പാകിസ്താൻ ഇന്ന് ഏറ്റുമുട്ടാൻ ഇറങ്ങുന്നത്

    ഇന്ത്യയുടെ പ്ലേയിങ് ഇലവൻ – സ്മൃതി മന്ദന, ഷെഫാലി വർമ, പ്രഥിക റാവൽ, റിച്ച ഘോഷ്, ഹർമൻപ്രീത് കൌർ, ഭാരതി ഫൾമാലി, ദീപ്തി ശർമ, പ്രേമ റാവത്, നന്ദനി ശർമ, ശ്രീ ചരണി, ക്രിന്തി ഗൌഡ്

    പാകിസ്താൻ്റെ പ്ലേയിങ് ഇലവൻ – മുനീബാ അലി, ഷാവാൽ സുലിഫിക്കർ, ഗുൾ, ഫിറോസാ, അയ്ഷാ സഫർ, സദാഫ് ഷമാസ്, ഫാത്തിമ സനാസ, ഉമീ ഹാനി, എയ്മാൻ ഫാത്തിമ, തുബ ഹസ്സൻ, നാഷ്റ സന്ധു, സാദിയ ഇഖ്ബാൽ

  • 05 Sep 2026 07:40 PM (IST)

    India vs Pakistan Toss Update : ടോസ് പാകിസ്താന്

    വനിത ഏഷ്യ കപ്പ് ഇന്ത്യ പാകിസ്താൻ മത്സരത്തിൻ്റെ ടോസിട്ടു. ടോസ് നേടിയ പാകിസ്താൻ ഇന്ത്യക്തെതിരെ ആദ്യ ബാറ്റിങ് തിരഞ്ഞെടുത്തു.

  • 05 Sep 2026 07:26 PM (IST)

    ഇന്ത്യ പാകിസ്താൻ മത്സരം

    വനിത ഏഷ്യ കപ്പിൻ്റെ ഗ്രൂപ്പ് ഘട്ടം മത്സരത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം എട്ട് മണിക്കാണ് ആരംഭിക്കുക

  • 05 Sep 2026 06:11 PM (IST)

    തത്സമയ വിവരണത്തിലേക്ക് സ്വാഗതം

    നമസ്കാരം,

    പ്രിയ കായിക പ്രേമികൾക്ക് ഇന്ത്യ പാകിസ്താൻ വനിത ഏഷ്യ കപ്പ് മത്സരത്തിൻ്റെ തത്സമയ വിവരത്തിലേക്ക് സ്വാഗതം. ചിരകാല വൈരികൾ തമ്മിൽ ഏറ്റുമുട്ടന്ന മത്സരത്തിൽ എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലൈവ് അപ്ഡേറ്റിലൂടെ ലഭിക്കുന്നതാണ്.

ക്രിക്കറ്റ് ചിരകാല വൈരികളായ ഇന്ത്യയും പാകിസ്താൻ വീണ്ടും നേർക്കുനേർ. വനിത ഏഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടം മത്സരത്തിലാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേരെയെത്തിയിരിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. 14 തവണ ഇരു ടീമുകളും നേർക്കുനേരെയെത്തിയപ്പോൾ പാകിസ്താൻ ആകെ ജയിക്കാൻ സാധിച്ചത് മൂന്ന് മത്സരത്തിൽ. ഈ അപ്രമാദിത്വം തുടരുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നത്.

Loading...
Unable to load recommendations.
Follow Us
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി