India vs New Zealand: കാര്യവട്ടത്ത് ടോസ് വീണു; ഇരുടീമുകളിലും മാറ്റങ്ങള്‍; എല്ലാ കണ്ണുകളും സഞ്ജുവില്‍

India vs New Zealand 5th T20I: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ആദ്യമായി സഞ്ജു സാംസണ്‍ ഇന്ന് കളിക്കും. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ സ്ഥാനത്തിന് ഇന്നും ഇളക്കം തട്ടിയില്ല.

India vs New Zealand: കാര്യവട്ടത്ത് ടോസ് വീണു; ഇരുടീമുകളിലും മാറ്റങ്ങള്‍; എല്ലാ കണ്ണുകളും സഞ്ജുവില്‍

IND vs NZ 5TH T20 TOSS

Published: 

31 Jan 2026 | 07:03 PM

തിരുവനന്തപുരം: കാര്യവട്ടം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ആദ്യമായി സഞ്ജു സാംസണ്‍ ഇന്ന് കളിക്കും. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ സ്ഥാനത്തിന് ഇന്നും ഇളക്കം തട്ടിയില്ല. സഞ്ജുവും അഭിഷേക് ശര്‍മയുമാണ് ഓപ്പണര്‍മാര്‍.

രവി ബിഷ്‌ണോയിയും, കുല്‍ദീപ് യാദവും ഹര്‍ഷിത് റാണയും ഇന്ന് കളിക്കുന്നില്ല. ഇഷാന്‍ കിഷനും, അക്‌സര്‍ പട്ടേലും, വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തി.

ന്യൂസിലന്‍ഡ് ടീമിലും മാറ്റങ്ങളുണ്ട്. ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം ഫിന്‍ അലനും, മാര്‍ക്ക് ചാപ്മാന് പകരം ബെവോണ്‍ ജേക്കബ്‌സും, സാക്കറി ഫോള്‍ക്ക്‌സിന് പകരം കൈല്‍ ജാമിസണും, മാറ്റ് ഹെന്റിക്ക് പകരം ലോക്കി ഫെര്‍ഗൂസണും കളിക്കും.

Also Read: Sanju Samson: ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന്; സഞ്ജുവിൻ്റെ കാര്യത്തിലടക്കം അവ്യക്തത

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കി. ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് കിട്ടുന്ന മികച്ച അവസരമാണിത്.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ന്യൂസിലന്‍ഡ്‌: ടിം സീഫെർട്ട്, ഫിൻ അലൻ, റാച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ബെവോൺ ജേക്കബ്സ്, മിച്ചൽ സാന്റ്നർ, കൈൽ ജാമിസൺ, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.

Follow Us
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ
റോഡിൽ വീണ ബൈക്ക് യാത്രകൻ്റെ തലയിലൂടെ എതിരെ വന്ന കാർ കയറി ഇറങ്ങി