AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന്; സഞ്ജുവിൻ്റെ കാര്യത്തിലടക്കം അവ്യക്തത

T20 World Cup Squad Change: ടി20 ലോകകപ്പ് റ്റീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന്. ഇന്ത്യൻ ടീമിൽ സഞ്ജുവിൻ്റെ കാര്യത്തിലടക്കം അവ്യക്തതയുണ്ട്.

Sanju Samson: ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന്; സഞ്ജുവിൻ്റെ കാര്യത്തിലടക്കം അവ്യക്തത
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 31 Jan 2026 | 03:06 PM

വരുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതിയാണ് ഇന്ന്. ജനുവരി 31ന് ശേഷം പ്രഖ്യാപിച്ച സ്ക്വാഡിൽ മാറ്റം വരുത്താൻ അനുവാദമില്ല. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ കാര്യത്തിലടക്കം അവ്യക്തത നിലനിൽക്കുകയാണ്. ടീമിൽ പൊളിച്ചെഴുത്തുണ്ടാവുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ന്യൂസീലൻഡ് പരമ്പരയിൽ നിരാശപ്പെടുത്തിയ സഞ്ജു ടി20 ലോകകപ്പിൽ ഇഷാൻ കിഷൻ്റെ ബാക്കപ്പ് കീപ്പറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം നമ്പറിൽ കിഷൻ തകർത്തുകളിച്ചതും മാനേജ്മെൻ്റ് പരിഗണിക്കും. തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ എന്നിവർ പരിക്കേറ്റ് പുറത്താണ്. ഇരുവരും ലോകകപ്പിന് മുൻപ് തിരികെയെത്തുമെന്നാണ് സൂചനകളെങ്കിലും ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. തിലക് കഴിഞ്ഞ ദിവസം ഫിറ്റ്നസ് ക്ലിയറായി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സുന്ദറിൻ്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇന്ത്യ ഇതുവരെ ഫൈനൽ 15നെ പ്രഖ്യാപിച്ചിട്ടുമില്ല.

Also Read: Sanju Samson: ‘ചേട്ടനെ ശല്യപ്പെടുത്തല്ലേ’; തിരുവനന്തപുരത്തെത്തിയ സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ്

എന്നാൽ, ജനുവരി 31ന് ശേഷവും ടീമിൽ മാറ്റങ്ങൾ വരുത്താം. പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരെയടക്കം പ്രഖ്യാപിക്കാൻ അനുവാദമുണ്ട്. ഐസിസിയുടെ പ്രത്യേക അനുമതിയാണ് ഇതിന് വേണ്ടത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇനിയും ഒരാഴ്ച സമയമുള്ളതിനാൽ അതും ബിസിസിഐയുടെ പരിഗണനയിലുണ്ടാവും.

ന്യൂസീലൻഡിനെതിരെ ഇന്ന് ഇന്ത്യ അവസാന ടി20 കളിക്കാനിറങ്ങുകയാണ്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ കഴിഞ്ഞ കളി ന്യൂസീലൻഡ് സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇതിനകം ഇന്ത്യ പരമ്പരയും നേടിക്കഴിഞ്ഞു. നാല് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ കളി നേടിയ 24 റൺസാണ് സഞ്ജുവിൻ്റെ ടോപ്പ് സ്കോറർ. ഇന്ന് സഞ്ജു കളിക്കാനിറങ്ങിയാലും ഒരു സെഞ്ചുറിയെങ്കിലും നേടിയെങ്കിലേ താരം ലോകകപ്പ് ടീമിൽ ഉൾപ്പെടൂ എന്നാണ് വിലയിരുത്തൽ.