AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KCL Auction 2026: താരലേലത്തിലെ ‘താര’ങ്ങളായി സിബിന്‍ ഗിരീഷും, കൃഷ്ണ ദേവനും; സച്ചിന്‍ ബേബിയെയും കടത്തിവെട്ടി

KCL Season 3 Auction: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നടന്ന താരലേലം പൂര്‍ത്തിയായി. 11.80 ലക്ഷം രൂപ സ്വന്തമാക്കിയ സിബിന്‍ ഗിരീഷാണ് ഈ താരലേലത്തിലെ വിലകൂടിയ താരം. ആലപ്പി റിപ്പിള്‍സാണ് സിബിനെ സ്വന്തമാക്കിയത്. 75,000 രൂപയാണ് സിബിന്റെ അടിസ്ഥാനവില.

KCL Auction 2026: താരലേലത്തിലെ ‘താര’ങ്ങളായി സിബിന്‍ ഗിരീഷും, കൃഷ്ണ ദേവനും; സച്ചിന്‍ ബേബിയെയും കടത്തിവെട്ടി
സിബിൻ ഗിരീഷും കൃഷ്ണദേവനുംImage Credit source: facebook.com/KeralaCricketLeagueT20
Jayadevan AM
Jayadevan AM | Published: 11 Jul 2026 | 06:15 PM

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നടന്ന താരലേലം പൂര്‍ത്തിയായി. 11.80 ലക്ഷം രൂപ സ്വന്തമാക്കിയ സിബിന്‍ ഗിരീഷാണ് ഈ താരലേലത്തിലെ വിലകൂടിയ താരം. ആലപ്പി റിപ്പിള്‍സാണ് സിബിനെ സ്വന്തമാക്കിയത്. 75,000 രൂപയാണ് സിബിന്റെ അടിസ്ഥാനവില. കഴിഞ്ഞ തവണ തൃശൂര്‍ ടൈറ്റന്‍സിന്റെ താരമായിരുന്നു. 11.20 ലക്ഷം രൂപ സ്വന്തമാക്കി കൃഷ്ണ ദേവനാണ് വിലകൂടിയ രണ്ടാമത്തെ താരം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സാണ് താരത്തെ സ്വന്തമാക്കിയത്. ആലപ്പി റിപ്പിള്‍സ് 10 ലക്ഷം രൂപയ്ക്ക് സച്ചിന്‍ ബേബിയെ സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനാണ് സച്ചിന്‍.

ഐപിഎല്‍ താരങ്ങളായ വിഷ്ണു വിനോദിനെ 7.80 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം റോയല്‍സും, വിഗ്നേഷ് പുത്തൂരിനെ ഒന്നര ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സും സ്വന്തമാക്കി. വിഗ്നേഷ് ആദ്യം അണ്‍സോള്‍ഡായിരുന്നു.

താരലേലം സമ്പൂര്‍ണ വിവരം

  • എംഡി നിധീഷ് – 6.60 ലക്ഷം രൂപ – ഏരീസ് കൊല്ലം സെയിലേഴ്‌സ്
  • അഭിഷേക് പി നായര്‍ – 3 ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • വിഷ്ണു വിനോദ് – 7.8 ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • ബിജു നാരായണന്‍ – 4.8 ലക്ഷം – തൃശൂര്‍ ടൈറ്റന്‍സ്
  • ഹരികൃഷ്ണന്‍ എംയു – മൂന്ന് ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • ബേസില്‍ തമ്പി – 5.40 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • സച്ചിന്‍ ബേബി – 10 ലക്ഷം – ആലപ്പി റിപ്പിള്‍സ്
  • സിജോമോന്‍ ജോസഫ് – 4.40 ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • വിനോദ് കുമാര്‍ – നാലു ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • അഭിജിത്ത് പ്രവീണ്‍ – ആറു ലക്ഷം – ആലപ്പി റിപ്പിള്‍സ്
  • അബ്ദുല്‍ ബാസിത്ത് – എട്ട് ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • ആനന്ദ് കൃഷ്ണന്‍ – 5.20 ലക്ഷം – കൊല്ലം സെയിലേഴ്‌സ്
  • അജ്‌നാസ് എം – ഏഴു ലക്ഷം – കൊല്ലം സെയിലേഴ്‌സ്
  • ആസിഫ് കെഎം – 4.80 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • അക്ഷയ് ടികെ – 1.5 ലക്ഷം (ആര്‍ടിഎം) – ആലപ്പി റിപ്പിള്‍സ്
  • സച്ചിന്‍ സുരേഷ് – 1.90 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • ജെറിന്‍ പിഎസ് – 2.30 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • ആല്‍ഫി ഫ്രാന്‍സിസ് – 1.5 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • അക്ഷയ് മനോഹര്‍ – 4.80 ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • മുഹമ്മദ് ഇഷാഖ് – അഞ്ച് ലക്ഷം – കൊല്ലം സെയിലേഴ്‌സ്
  • നിഖില്‍ തോട്ടത്ത് – 3.60 ലക്ഷം – തൃശൂര്‍ ടൈറ്റന്‍സ്
  • നിഖില്‍ എം – 6.20 ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • ബേസില്‍ എന്‍പി – 2.30 ലക്ഷം – ട്രിവാന്‍ഡ്രം റോയല്‍സ്
  • അഖിന്‍ സത്താര്‍ – 1.50 ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • വിനൂപ് മനോഹരന്‍ – 3.20 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • മിഥുന്‍ പികെ – 1.50 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • വരുണ്‍ നായനാര്‍ – 1.50 ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • വത്സല്‍ ഗോവിന്ദ് – 1.50 ലക്ഷം – കൊല്ലം സെയിലേഴ്‌സ്
  • സിബിന്‍ ഗിരീഷ് – 11.80 ലക്ഷം – ആലപ്പി റിപ്പിള്‍സ്
  • കൃഷ്ണ ദേവന്‍ – 11.20 ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • മനു കൃഷ്ണന്‍ – 2.60 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • ഈദന്‍ ആപ്പിള്‍ ടോം – 3.40 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • മുഹമ്മദ് ഇനാന്‍ – മൂന്ന് ലക്ഷം – തൃശൂര്‍ ടൈറ്റന്‍സ്
  • മുഹമ്മദ് കൈഫ് – 1.5 ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • വിഗ്നേഷ് പുത്തൂര്‍ – 1.5 ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • അശ്വിന്‍ ആനന്ദ് – 1.5 ലക്ഷം – കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
  • അര്‍ജുന്‍ വേണുഗോപാല്‍ – 1.50 ലക്ഷം – കൊല്ലം സെയിലേഴ്‌സ്
  • അക്ഷയ് ചന്ദ്രന്‍ – 1.5 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • മാനവ് കൃഷ്ണ – 2.90 ലക്ഷം – തൃശൂര്‍ ടൈറ്റന്‍സ്
  • ഷാരോണ്‍ എസ്എസ് – 1.50 ലക്ഷം – തൃശൂര്‍ ടൈറ്റന്‍സ്
  • പവന്‍ ശ്രീധര്‍ – 1.5 ലക്ഷം – കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
  • അമയ് മനോജ് – 1.5 ലക്ഷം – തൃശൂര്‍ ടൈറ്റന്‍സ്

Also Read: BCCI Review Meeting: തോൽവികളിൽ ഞെട്ടി ബിസിസിഐ; അയ്യറുടെ കസേര തെറിക്കുമോ? അടിയന്തര യോഗം വിളിച്ചു

ആകെ 156 താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. കാറ്റഗറി എയില്‍ 32 താരങ്ങളും, ബിയില്‍ 37 പേരുമുണ്ടായിരുന്നു. സിയില്‍ 87 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാ ടീമുകള്‍ക്കുമായി 102 സ്ലോട്ടുകളാണ് ഉണ്ടായിരുന്നത്. ആറു ടീമുകള്‍ക്കുമാകെ 2.2 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാന്‍ അവശേഷിച്ചു.

ആലപ്പി റിപ്പിള്‍സിനാണ് ലേലത്തില്‍ ചെലവഴിക്കാന്‍ ഏറ്റവും കൂടുതല്‍ തുകയുണ്ടായിരുന്നത്; 42.5 ലക്ഷം രൂപ. 15 സ്ലോട്ടുകളും റിപ്പിള്‍സിന് ബാക്കിയുണ്ടായിരുന്നു. ഏരീസ് കൊല്ലം സെയിലേഴ്‌സിന് 12 സ്ലോട്ടുകളിലേക്കായി 34.5 ലക്ഷം രൂപയുണ്ടായിരുന്നു. 33.75 ലക്ഷം രൂപയുണ്ടായിരുന്ന കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 13 സ്ലോട്ടുകളാണ് ബാക്കിയുണ്ടായിരുന്നത്. ട്രിവാന്‍ഡ്രം റോയല്‍സിന് 13 സ്ലോട്ടുകളിലേക്കായി 39.5 ലക്ഷം രൂപ അവശേഷിച്ചിരുന്നു. നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 41 ലക്ഷം രൂപയുണ്ടായിരുന്നു. 14 സ്ലോട്ടുകളിലേക്കാണ് കൊച്ചിക്ക് താരങ്ങളെ വേണ്ടിയിരുന്നത്. തൃശൂര്‍ ടൈറ്റന്‍സിന് 34.5 ലക്ഷം രൂപയും, 12 സ്ലോട്ടുകളുമുണ്ടായിരുന്നു.

Need English Summary

The third season auction of the Kerala Cricket League is successfully completed. Sibin Gireesh became the most expensive player, bought by Alleppey Ripples for ₹11.80 lakh. Krishna Devan secured the second-highest bid of ₹11.20 lakh from Calicut Globstars.

Follow Us