AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mohammed Azharuddeen: തകര്‍പ്പനടികളുമായി കളം നിറഞ്ഞ് അസ്ഹറുദ്ദീന്‍; നോട്ടമിട്ട് ഐപിഎല്‍ ഫ്രാഞ്ചെസികള്‍; ലേലത്തില്‍ ആരു സ്വന്തമാക്കും?

Mohammed Azharuddeen’s KCL Blitz Boosts IPL Chances: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കെസിഎല്ലിലെ പ്രകടനമാണ് സാധ്യതകള്‍ ശക്തമാക്കുന്നത്‌. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 2021-ലെ താരലേലത്തില്‍ അസ്ഹറുദ്ദീനെ ആര്‍സിബി സ്വന്തമാക്കിയിരുന്നു.

Mohammed Azharuddeen: തകര്‍പ്പനടികളുമായി കളം നിറഞ്ഞ് അസ്ഹറുദ്ദീന്‍; നോട്ടമിട്ട് ഐപിഎല്‍ ഫ്രാഞ്ചെസികള്‍; ലേലത്തില്‍ ആരു സ്വന്തമാക്കും?
Mohammed Azharuddeen KCL Season 3 Orange CapImage Credit source: Alleppey Ripples Instagram Page
Jayadevan AM
Jayadevan AM | Published: 30 Aug 2026 | 04:16 PM

ന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 2021-ലെ താരലേലത്തില്‍ അസ്ഹറുദ്ദീനെ ആര്‍സിബി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. തുടര്‍ന്ന് താരത്തിന് ഐപിഎല്ലിലേക്ക് വിളിയെത്തിയില്ല. എന്നാല്‍ കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സീസണില്‍ സ്വപ്‌നതുല്യമായ പ്രകടനം പുറത്തെടുക്കുന്ന ആലപ്പി റിപ്പിള്‍സിന്റെ വൈസ് ക്യാപ്റ്റന്‍ ഐപിഎല്‍ ഫ്രാഞ്ചെസികളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇതാണ് താരത്തിന്റെ ഐപിഎല്‍ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കുന്നത്.

കെസിഎല്‍ 2026-ല്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അസ്ഹറുദ്ദീന്‍ ബഹുദൂരം മുന്നിലാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് 526 റണ്‍സാണ് ആലപ്പി റിപ്പിള്‍സ് താരമായ അസ്ഹറുദ്ദീന്‍ അടിച്ചുകൂട്ടിയത്. മൂന്ന് വീതം സെഞ്ചുറികളും, അര്‍ധ സെഞ്ചുറികളും നേടി. ഇതുവരെ 29 ഫോറുകളും, 42 സിക്‌സറുകളും താരം അടിച്ചുകൂട്ടി. 202.3 ആണ് സ്‌ട്രൈക്ക് റേറ്റ്. ആവറേജ് 175.33.

താരത്തിന്റെ ഈ സീസണിലെ പ്രകടനം

ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഈ സീസണില്‍ നടന്ന ആലപ്പി റിപ്പിള്‍സിന്റെ ആദ്യ മത്സരത്തില്‍ ഓപ്പണറായ അസ്ഹറുദ്ദീന്‍ 29 പന്തില്‍ 68 റണ്‍സാണ് നേടിയത്. ഈ മത്സരത്തില്‍ ആലപ്പി ട്രിവാന്‍ഡ്രത്തെ എട്ട് വിക്കറ്റിന് തോല്‍പിച്ചു.

തൃശൂര്‍ ടൈറ്റന്‍സിനെതിരെ നടന്ന രണ്ടാം മത്സരത്തിലും അസ്ഹറുദ്ദീന്‍ അര്‍ധ സെഞ്ചുറി നേടിയത്. 41 പന്തില്‍ 73 റണ്‍സാണ് ഈ മത്സരത്തില്‍ താരം സ്വന്തമാക്കിയത്. ആലപ്പി 10 റണ്‍സിന് ജയിക്കുകയും ചെയ്തു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ നടന്ന മത്സരത്തില്‍ അസ്ഹറുദ്ദീന്‍ നിരാശപ്പെടുത്തി. നേടിയത് ആറു പന്തില്‍ 12 റണ്‍സ് മാത്രം. ഈ മത്സരത്തിലാണ് ആലപ്പി സീസണിലെ ആദ്യ തോല്‍വി വഴങ്ങിയത്. ആറു വിക്കറ്റിനായിരുന്നു കാലിക്കറ്റിന്റെ ജയം.

Also Read: BCCI Fitness Test: സഞ്ജുവിനും സംഘത്തിനും ഫിറ്റ്‌നസ് ടെസ്റ്റ്‌; ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് ഇന്ത്യന്‍ താരങ്ങള്‍

എന്നാല്‍ തുടര്‍ന്ന് ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ചുറിയടിച്ച് താരം ഫോമിലേക്ക് മടങ്ങിയെത്തി. പുറത്താകാതെ 51 പന്തില്‍ 100 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഈ മത്സരത്തില്‍ ആലപ്പി ആറു വിക്കറ്റിന് തോറ്റു.

പിന്നീട് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. പുറത്താകാതെ 21 പന്തില്‍ 54 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ആലപ്പി 74 റണ്‍സിന് കൊച്ചിയെ തോല്‍പിച്ചു. ഓഗസ്ത് 28-ന് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ നടന്ന മത്സരത്തില്‍ അസ്ഹറുദ്ദീന്‍ ഈ സീസണിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കി. പുറത്താകാതെ 60 പന്തില്‍ 112 റണ്‍സെടുത്ത താരത്തിന്റെ പ്രകടനമികവില്‍ ആലപ്പി ആറു വിക്കറ്റിന് ജയിച്ചു. ഓഗസ്ത് 29-ന് ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ നടന്ന മത്സരത്തിലും താരം സെഞ്ചുറിയടിച്ചു. നേടിയത് പുറത്താകാതെ 52 പന്തില്‍ 107 റണ്‍സ്. ഈ പോരാട്ടത്തില്‍ ആലപ്പി 83 റണ്‍സിന് കൊല്ലത്തെ പരാജയപ്പെടുത്തി.

സ്വന്തമാക്കിയത് ചരിത്രനേട്ടം

കേരള ക്രിക്കറ്റ് ലീഗിന്റെ ചരിത്രത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും അസ്ഹറുദ്ദീന്‍ സ്വന്തം പേരിലെഴുതി. അസ്ഹറുദ്ദീന്റെ കരുത്തില്‍ പോയിന്റ് ടേബിളില്‍ ആലപ്പി മേധാവിത്തം തുടരുകയാണ്. ഏഴു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ഒന്നാമതുള്ള ആലപ്പിക്ക് 10 പോയിന്റുണ്ട്.

ഐപിഎല്‍ താരലേലം എന്ന്?

കെസിഎല്‍ പോലുള്ള ആഭ്യന്തര ടി20 ലീഗുകള്‍ ഐപിഎല്‍ ഫ്രാഞ്ചെസികള്‍ നിരീക്ഷിക്കാറുണ്ട്. സ്വഭാവികമായും ഫ്രാഞ്ചെസികള്‍ ഇതിനകം അസ്ഹറുദ്ദീനെ നോട്ടമിട്ടിട്ടുണ്ടാകും. ഏത് ഫ്രാഞ്ചെസിയാണ് താരത്തെ സ്വന്തമാക്കുന്നതെന്ന് അറിയാന്‍ താരലേലം വരെ കാത്തിരിക്കണം. ഐപിഎല്‍ താരലേലത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നവംബറിലോ, ഡിസംബറിലോ നടക്കാനാണ് സാധ്യത.

English Summary

Mohammed Azharuddeen delivered a sensational performance in Kerala Cricket League Season 3. His explosive batting may have caught the attention of several IPL franchises. This outstanding form significantly increases his chances of earning an IPL contract.

Follow Us