AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ഇന്ത്യന്‍ ടീമില്‍ എന്താണ് സംഭവിക്കുന്നത്? സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു ഔട്ട്‌

Sanju Samson misses out as BCCI names T20I squad for Zimbabwe tour: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമിലില്ല. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മയാണ് ഉപനായകന്‍. സഞ്ജുവിന് പകരം പ്രഭ്‌സിമ്രാന്‍ സിങിനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്.

Sanju Samson: ഇന്ത്യന്‍ ടീമില്‍ എന്താണ് സംഭവിക്കുന്നത്? സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു ഔട്ട്‌
സഞ്ജു സാംസണ്‍ Image Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 06 Jul 2026 | 07:56 PM

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. സഞ്ജുവിനെ തഴഞ്ഞതാണോ, വിശ്രമം അനുവദിച്ചതാണോയെന്ന് വ്യക്തമല്ല. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മയാണ് ഉപനായകന്‍. സഞ്ജുവിന് പകരം പ്രഭ്‌സിമ്രാന്‍ സിങിനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിലുള്ള വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, വരുൺ ചക്രവര്‍ത്തി, പ്രിൻസ് യാദവ് എന്നിവരും സ്ഥാനം നിലനിര്‍ത്തി.

സഞ്ജുവിനെ കൂടാതെ രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെയും ഒഴിവാക്കി. പ്രഭ്‌സിമ്രാന്‍ സിങ്, യഷ് താക്കൂര്‍, അശോക് ശര്‍മ്മ, റിങ്കു സിങ്, ഹാര്‍ഷ് ദുബെ, മായങ്ക യാദവ് എന്നിവരെയാണ് പകരം ഉള്‍പ്പെടുത്തിയത്.

ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, തിലക് വർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുൺ ചക്രവര്‍ത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിംഗ്. ജൂലൈ 23, 25, 26 തീയതികളില്‍ ഹരാരെയിലാണ് ടി20 പരമ്പര നടക്കുന്നത്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി. ശുഭ്മാന്‍ ഗില്ലാണ് ഏകദിന പരമ്പരയിലെ ക്യാപ്റ്റന്‍. ശ്രേയസ് അയ്യരാണ് ഉപനായകന്‍. രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. വൈഭവ് സൂര്യവംശിയാണ് അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. സഞ്ജുവിനെ ഒഴിവാക്കിയതില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് താരത്തെ സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കിയത്.

സഞ്ജുവിനെ പിന്തുണച്ച് മുന്‍താരങ്ങള്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരങ്ങള്‍ രംഗത്ത്. ആകാശ് ചോപ്ര, ആര്‍ അശ്വിന്‍ എന്നിവരാണ് ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ചത്. നേരത്തെ സഞ്ജയ് മഞ്ജരേക്കറും, അമ്പാട്ടി റായുഡുവും സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. സഞ്ജുവിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് ശരിയായ സമീപനമല്ലെന്ന് തോന്നുന്നതായി ആകാശ് ചോപ്ര പറഞ്ഞു. മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും സഞ്ജു സാംസണെ രണ്ടാം മത്സരത്തിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് തീരുമാനങ്ങളെ ‘സോഷ്യൽ മീഡിയ’ സ്വാധീനിക്കാൻ തുടങ്ങിയോ എന്നായിരുന്നു അശ്വിന്റെ ചോദ്യം. സഞ്ജുവിനോട് ചെയ്തത് അനീതിയാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് പോലും അറിയാമെന്നാണ് അശ്വിന്റെ അഭിപ്രായം.

ഈ വർഷം ആദ്യം നടന്ന ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരമായിട്ടും സഞ്ജുവിന് ഇത്ര പെട്ടെന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതിൽ താൻ അത്ഭുതപ്പെടുന്നു എന്ന് തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ല്‍ സംസാരിക്കുന്നതിനിടെ അശ്വിന്‍ വ്യക്തമാക്കി.

“ഇപ്പോൾ എനിക്ക് ആശങ്കയുണ്ട്. സഞ്ജു സാംസണെ ഇത്ര പെട്ടെന്ന് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഞാൻ അസ്വസ്ഥനാണ്. സഞ്ജു ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക? ഇനി നെറ്റ്‌സിൽ പോയി പരിശീലിക്കാൻ അദ്ദേഹത്തിന്‌ എത്രത്തോളം പ്രചോദനം ഉണ്ടാകും?” അശ്വിൻ ചോദിച്ചു.

Also Read: Sanju Samson: സഞ്ജുവിനെ പുറത്താക്കിയതല്ല? മാനേജ്‌മെന്റിന്റെ പ്ലാന്‍ വേറെ; വരും മത്സരങ്ങളില്‍ ‘ട്വിസ്റ്റ്’ 

നിലവിൽ ടോപ്പ് ഓർഡറിൽ മൂന്ന് ഇടംകയ്യന്മാരുണ്ട്. ഇനി അവർ സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കും. സഞ്ജുവിനോട് ചെയ്തത് നീതിയല്ലെന്ന് കോച്ചിംഗ് സ്റ്റാഫിനും ഗൗതം ഗംഭീറിനും ഉൾപ്പെടെ എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ അവർക്ക് ഈ സാഹചര്യം എങ്ങനെയെങ്കിലും മാനേജ് ചെയ്യേണ്ടി വരും. കഠിനമായ ടീം തിരഞ്ഞെടുപ്പുകൾ സ്വാഭാവികമാണ്‌. ടീമിനായി നിരന്തരം സംഭാവനകൾ നൽകിയ താരങ്ങള്‍ക്ക്‌ കൂടുതൽ സമയവും ക്ഷമയും നൽകണമെന്നും അശ്വിന്‍ പറഞ്ഞു.

അശ്വിന്റെ ചോദ്യം

അയര്‍ലന്‍ഡ് പരമ്പരയിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ടി20യില്‍ വൈഭവ് പ്ലേയിങ് ഇലവനിലെത്തിയത്. ഈ സാഹചര്യത്തില്‍ സോഷ്യൽ മീഡിയ ചർച്ചകൾ ഇന്ത്യൻ ടീമിന്റെ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് അശ്വിന്‍ ചോദിച്ചു.

“എനിക്ക് ഒരു കാര്യത്തിൽ ആശങ്കയുണ്ട്. സോഷ്യൽ മീഡിയയിലെ ചർച്ചകളും പുറത്തുനിന്നുള്ള ശബ്ദങ്ങളും ടീമിലേക്ക് വഴി കണ്ടെത്തുന്നുണ്ടോ? അത് തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ? ഇന്ത്യൻ ടീമിൽ പല ലീഡേഴ്‌സിനെയും കണ്ടിട്ടുണ്ട്. അവർ ഒരിക്കലും പുറത്തുനിന്നുള്ള ബഹളങ്ങളെ ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല, അങ്ങനെ തന്നെയാണ് വേണ്ടതും”-അശ്വിന്‍ പറഞ്ഞു.

മറ്റൊരു മുൻ താരമായ സഞ്ജയ് മഞ്ജരേക്കറും തന്റെ നിരാശയും അമർഷവും രേഖപ്പെടുത്തി. വൈഭവിനെ ഇന്ത്യൻ ജേഴ്‌സിയിൽ കാണുന്നതിൽ സന്തോഷം. പക്ഷേ സഞ്ജുവിനെ ഒഴിവാക്കിയെന്ന് തമാശ പറയുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. പരിക്ക് പറ്റിയതായിരിക്കുമെന്ന് കരുതുന്നു. അത് പരിക്കാണെന്ന് പ്രത്യാശിക്കാം. അതല്ലെങ്കിൽ ഇത് ഏറ്റവും വിചിത്രമായ ടീം തിരഞ്ഞെടുപ്പാണ്. വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നെങ്കിൽ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary

The BCCI has announced a 15-member Indian squad for the T20I series against Zimbabwe. Shreyas Iyer will captain the team, with Tilak Varma named as vice-captain. Young players like Vaibhav Sooryavanshi and Suryansh Shedge retain their places in the squad. However, wicketkeeper-batsman Sanju Samson has been excluded from the tour.

Follow Us