39 വയസ്സുകാരനായ രോഹിത് ഇനിയും കളിക്കണോ​? വിരമിക്കൽ അ‌ഭ്യൂഹങ്ങളിൽ BCCI പ്രതികരണം എത്തി

BCCI responds Rohit Sharma's retirement: രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തകളിൽ പ്രതികരണവുമായി ബിസിസിഐ (BCCI) രംഗത്തെത്തി. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം രോഹിതിന്റെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. രോഹിത് ശർമ്മയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും അ‌ദ്ദേഹം പറഞ്ഞു.

39 വയസ്സുകാരനായ രോഹിത് ഇനിയും കളിക്കണോ​? വിരമിക്കൽ അ‌ഭ്യൂഹങ്ങളിൽ BCCI പ്രതികരണം എത്തി

Bcci Responds Rohit Sharma's Retirement

Published: 

18 Jul 2026 | 09:38 AM

ന്യൂഡൽഹി: എതിരാളികളുടെ ബോളിങ് നിരയെ തല്ലിത്തകർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്ന രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ടീമിനോട് എന്നെന്നേക്കുമായി വിടപറയാൻ പോകുകയാണ് എന്ന അ‌ഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ഇത് സംബന്ധിച്ച പ്രതികരണവുമായി ബിസിസിഐ (BCCI) രംഗത്തെത്തി. ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം രോഹിതിന്റെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. രോഹിത് ശർമ്മയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ദേവാജിത് സൈകിയ പറഞ്ഞു.

ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം രോഹിത് ശർമയുടെ ഇന്ത്യയ്ക്കായുള്ള അവസാന മത്സരമായി മാറിയേക്കാമെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതായും ചില ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ബിസിസിഐ ഇപ്പോൾ തള്ളിയിട്ടുണ്ട്.

Also Read: തുടക്കത്തിൽ തന്നെ മിന്നിച്ച് മാനവ് കൃഷ്ണ; പിൻഗാമിയുടെ തകർപ്പൻ പ്രകടനത്തിൽ സഞ്ജുവും ‘ഹാപ്പി’

39 വയസുള്ള രോഹിത് അദ്ദേഹത്തിന് കഴിയുന്നിടത്തോളം കാലം കളി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
“രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്‌സിൽ രോഹിത് തന്റെ അവസാന മത്സരം കളിക്കുമെന്നതിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഞാൻ ഉറച്ചു പറയാൻ ആഗ്രഹിക്കുന്നു,” എന്ന് സൈകിയ പി‌ടി‌ഐക്ക് നൽകിയ പ്രത്യേക അ‌ഭിമുഖത്തിൽ പറഞ്ഞു.

“രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം അംഗമാണ്, അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോർഡ്‌സ് ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല.” എന്ന് ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ​ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടകും രോഹിത്തിന് പിന്തുണയുമായി രംഗത്തെത്തി.

“നോക്കൂ, രോഹിത് ശർമ്മയെപ്പോലുള്ള ഒരു വലിയ കളിക്കാരന് ഒരു തരത്തിലുള്ള സമ്മർദ്ദവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അത് അനുഭവിക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ് അദ്ദേഹം. അതെ, ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന് റൺസ് നേടാനായില്ല, പക്ഷേ അത് ഒരു മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന് നല്ലൊരു ഇന്നിംഗ്സ് ലഭിക്കുമെന്ന് തോന്നുന്നു” എന്ന് പത്രസമ്മേളനത്തിൽ കൊട്ടക് മാധ്യമങ്ങളോട് പറഞ്ഞു.

2027 ലെ ഏകദിന ലോകകപ്പ് വരെ കളിക്കാനുള്ള ആഗ്രഹം രോഹിത് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയിലെ ആദ്യ രണ്ട് മത്സരങ്ങളിലും യഥാക്രമം 11, 26 റൺസുകൾ മാത്രമാണ് രോഹിത്തിന് നേടാനായത്. ഇത് അ‌ദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച അ‌ഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു.

കോഹ്‌ലി സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടേണ്ട ആളാണെന്നും രോഹിത് ശർമ്മയെ ടീമിലേക്ക് വേണ്ടെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും അഗാർക്കറും ഒരേ നിലപാടിലാണെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അ‌വകാശവാദങ്ങളെല്ലാം അ‌ഭ്യൂഹങ്ങൾ മാത്രമാണ് എന്നാണ് ടീമുമായി ബന്ധപ്പെട്ടവർ ഇപ്പോൾ അ‌റിയിച്ചിരിക്കുന്നത്. അ‌തിനാൽ ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് ഇതിനകം തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ള രോഹിത്തിനെ ഇന്ത്യൻ ആരാധകർക്ക് ഇനിയും ഏകദിന ക്രിക്കറ്റിൽ കാണാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

English Summary

Amidst the rumours that Rohit Sharma is going to retire from ODI cricket and bid farewell to the Indian team forever, the BCCI has come out with a response to this. BCCI Secretary Devajit Saikia has clarified that the third ODI against India will not be Rohit’s last ODI. He also said that the news related to Rohit Sharma’s retirement is just speculation.

Follow Us
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല