Sanju Samson: സഞ്ജു സാംസണ്‍ പാകിസ്ഥാനിലും ചര്‍ച്ചാവിഷയം; താരത്തിന്റെ പേരില്‍ ‘പൊരിഞ്ഞ അടി’

Sanju Samson Praise Triggers Drama in Pakistani TV: സഞ്ജു സാംസണ്‍ പാക് ചാനലിലും ചര്‍ച്ചാ വിഷയം. സഞ്ജുവിനെ ചൊല്ലി പാക് ടിവി ഷോയിൽ വലിയ തര്‍ക്കമാണ് ഉണ്ടായത്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കുന്നു.

Sanju Samson: സഞ്ജു സാംസണ്‍ പാകിസ്ഥാനിലും ചര്‍ച്ചാവിഷയം; താരത്തിന്റെ പേരില്‍ പൊരിഞ്ഞ അടി

Sanju Samson

Published: 

09 Feb 2026 | 02:28 PM

സഞ്ജു സാംസണ്‍ പാകിസ്ഥാനിലും ചര്‍ച്ചാവിഷയമാകുന്നു. സഞ്ജുവിനെ പ്രശംസിച്ചതിനെച്ചൊല്ലി പാക് ടിവി ചാനലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ജിടിവി ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പാക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇഫി റാസയും ടിവി അവതാരകൻ അലി സൽമാനും തമ്മില്‍ വാഗ്വാദമുണ്ടായി. ഇഫി റാസ സഞ്ജുവിനെ പുകഴ്ത്തിയതാണ് അവതാരകനെ ചൊടിപ്പിച്ചത്.

പാക് ടീമിനെ നിശിതമായി വിമര്‍ശിക്കാറുള്ള ഇൻഫ്ലുവൻസറാണ്‌ ഇഫി റാസ. ലോകകപ്പ് ചര്‍ച്ചയ്ക്കിടെ ഇദ്ദേഹം സഞ്ജുവിന്റെ ബാറ്റിങ് മികവിനെ പുകഴ്ത്തി. ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെയും റാസ വിമര്‍ശിച്ചു. ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടാന്‍ കാരണം സഞ്ജുവാണെന്നും റാസ വ്യക്തമാക്കി.

പാകിസ്ഥാനെതിരായ ഫൈനലില്‍ സഞ്ജുവും, തിലക് വര്‍മയും നടത്തിയ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് റാസ പരാമര്‍ശിച്ചു. സഞ്ജു അന്ന് സാഹചര്യത്തിന് അനുസരിച്ച് കളിച്ചെന്നും, ഇല്ലെങ്കില്‍ ആരാകുമായിരുന്നു ഏഷ്യാ കപ്പ് ജയിക്കുകയെന്നും റാസ ചോദിച്ചു. സഞ്ജുവിന്റെ മികവ് ഇല്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ജേതാക്കളാകുമായിരുന്നുവെന്ന് സൂചിപ്പിക്കുകയായിരുന്നു റാസ.

Also Read: Sanju Samson: ബുംറയ്ക്ക് പിന്നാലെ ഓപ്പണര്‍ക്കും പനി; നമീബിയക്കെതിരെ സഞ്ജു കളിക്കുമോ?

എന്നാല്‍ റാസ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ തടസപ്പെടുത്താനായിരുന്നു അവതാരകന്‍ അലി സല്‍മാന്റെ ശ്രമം. ബാബര്‍ അസമിനെക്കുറിച്ച് സംസാരിക്കാനായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ ബാബറിനെക്കുറിച്ച് ചോദിക്കുമ്പോള്‍ തനിക്ക് ആവശ്യമുള്ള മറുപടി ലഭിക്കാത്തതില്‍ ഇയാള്‍ പ്രകോപിതനായി. നാളെ മുതല്‍ താന്‍ ഈ ഷോയ്ക്ക് വരില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി.

പിന്നീട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇഫി റാസ എക്‌സില്‍ പങ്കുവച്ചതോടെ ഇത് വ്യാപകമായി ചര്‍ച്ചയായി. സഞ്ജു സാംസണെ പ്രശംസിക്കുന്നത്‌ അവർക്ക് ഇഷ്ടമല്ലെന്നും, അവർ ബാബർ അസമിനെക്കുറിച്ച് മാത്രമാണ് ചോദിക്കുന്നതെന്നും, അവർക്ക് ഇഷ്ടമുള്ള മറുപടി നൽകിയില്ലെങ്കിൽ ഷോ നടത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഇഫി റാസ പറഞ്ഞു.

ഇതിന് പിന്നാലെ പാക് അവതാരകനെതിരെയുള്ള ട്രോളുകള്‍ വ്യാപകമായി. ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് പാകിസ്ഥാന്‍. അതുപോലെ ഇന്ത്യന്‍ താരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാക് അവതാരകരും ബഹിഷ്‌കരിക്കുകയാണോ എന്നാണ് ആരാധകരുടെ പരിഹാസം. പാക് അവതാരകരുടെ ഇടുങ്ങിയ ചിന്താഗതിക്കെതിരെ വിമര്‍ശനവും ശക്തമാണ്.

ഇഫി റാസയുടെ ട്വീറ്റ്‌

എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ