Sanju Samson: സഞ്ജുവിനെ പുറത്താക്കിയതല്ല? മാനേജ്‌മെന്റിന്റെ പ്ലാന്‍ വേറെ; വരും മത്സരങ്ങളില്‍ ‘ട്വിസ്റ്റ്’

Sanju Samson’s Exclusion Explained: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം ആരാധകര്‍ അതൃപ്തരാണ്. സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. സഞ്ജുവിനെ പൂര്‍ണമായും അവഗണിക്കാന്‍ സാധ്യതയില്ല.

Sanju Samson: സഞ്ജുവിനെ പുറത്താക്കിയതല്ല? മാനേജ്‌മെന്റിന്റെ പ്ലാന്‍ വേറെ; വരും മത്സരങ്ങളില്‍ ട്വിസ്റ്റ്

സഞ്ജു സാംസണ്‍

Published: 

05 Jul 2026 | 03:27 PM

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം ആരാധകര്‍ അതൃപ്തരാണ്. സഞ്ജുവിന് പകരം 15-കാരന്‍ വൈഭവ് സൂര്യവംശിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. ഇതോടെ, ഇന്ത്യയുടെ സീനിയര്‍ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും മോശം പ്രകടനം പുറത്തെടുത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്.

എന്നാല്‍ രണ്ടോ, മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്ന സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഒരു പക്ഷം. എപ്പോഴും സഞ്ജുവിനെ മാത്രം എന്തിന് ബലിയാടാക്കുന്നുവെന്നാണ് ചോദ്യം.

മാനേജ്‌മെന്റിന്റെ പ്ലാന്‍ വേറെയോ?

എന്നാല്‍ സഞ്ജുവിനെ പൂര്‍ണമായും അവഗണിക്കാന്‍ സാധ്യതയില്ല. വൈഭവിന് പ്ലേയിങ് ഇലവനില്‍ അവസരം ഒരുക്കാന്‍ സീനിയര്‍ താരങ്ങളില്‍ ഒരു ‘റൊട്ടേഷന്‍ പോളിസി’ നടപ്പിലാക്കിയതാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍, അടുത്ത മത്സരത്തില്‍ സഞ്ജു പ്ലേയിങ് ഇലവനിലെത്തും.

Also Read: India vs England: ഇംഗ്ലണ്ടിലും രക്ഷയില്ല? രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

ഇതാണ് മാനേജ്‌മെന്റിന്റെ തീരുമാനമെങ്കില്‍ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച് വൈഭവിനെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താനും സാധിക്കും. അടുത്ത മത്സരത്തില്‍ അഭിഷേകിനെയാണ് ഒഴിവാക്കുന്നതെങ്കില്‍, നാലാം ടി20യില്‍ ഇഷാന് വിശ്രമം അനുവദിക്കാനാണ് സാധ്യത.

വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചാല്‍ ആ മത്സരത്തില്‍ സഞ്ജുവിന് വണ്‍ ഡൗണായി കളിക്കേണ്ടി വരും. എന്തായാലും, സഞ്ജുവിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് വൈഭവിനെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താന്‍ നിലവിലെ സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.

സഞ്ജുവിന് പിന്തുണ

അതേസമയം, സഞ്ജുവിന്‌ പിന്തുണയുമായി മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു രംഗത്തെത്തി. അടുത്തിടെ നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സഞ്ജു കളിച്ച നിർണായക പങ്കിനെക്കുറിച്ച് ആരാധകർ മറക്കരുതെന്ന് റായുഡു ഓർമ്മിപ്പിച്ചു. പ്ലേയിങ് ഇലവനിലെത്തിയ വൈഭവ് സൂര്യവംശിയെ റായുഡു അഭിനന്ദിച്ചു. എന്നാൽ സഞ്ജുവിന്റെ സമീപകാല നേട്ടങ്ങൾ ആരും വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

“നമുക്ക് സഞ്ജു സാംസണെക്കുറിച്ചും ഒന്ന് ചിന്തിക്കാം. വൈഭവ് അരങ്ങേറ്റം കുറിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അത് തീർച്ചയായും ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, ലോകകപ്പിൽ സഞ്ജു ആയിരുന്നു ടൂർണമെന്റിലെ താരം എന്ന കാര്യം നമ്മൾ മറക്കരുത്,” റായുഡു എക്‌സില്‍ കുറിച്ചു.

സഞ്ജു ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം റെക്കോർഡുകൾ തകർക്കുന്ന വളരെ നീണ്ട ഒരു കരിയർ വൈഭവിന് ഉണ്ടാകട്ടേയെന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്നും റായുഡു കൂട്ടിച്ചേർത്തു.

English Summary

Fans are angry after Sanju Samson was dropped for the second T20I against England. A 15-year-old named Vaibhav Sooryavanshi replaced him as the opening batsman. Samson was left out following poor performances in his last three matches. However, management might just be resting seniors using a rotation policy.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം