Sanju Samson: ആ മത്സരങ്ങളിലും സഞ്ജു സാംസണ്‍ കളിക്കുമെന്നുറപ്പ്; തീരുമാനം അതിനുശേഷം

Sanju Samson to play warm-up matches ahead T20 World Cup: സഞ്ജു സാംസണ്‍ ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും, താരത്തിന് മുന്നില്‍ ഇനിയും നേരിയ സാധ്യതകള്‍ അവശേഷിക്കുന്നു. ഇന്ത്യ കളിക്കുന്ന സന്നാഹ മത്സരങ്ങളാണ് സഞ്ജുവിന്റെ കച്ചിത്തുരുമ്പ്.

Sanju Samson: ആ മത്സരങ്ങളിലും സഞ്ജു സാംസണ്‍ കളിക്കുമെന്നുറപ്പ്; തീരുമാനം അതിനുശേഷം

Sanju Samson

Published: 

01 Feb 2026 | 06:53 PM

ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും, താരത്തിന് മുന്നില്‍ ഇനിയും നേരിയ സാധ്യതകള്‍ അവശേഷിക്കുന്നു. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മൂന്ന് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഫെബ്രുവരി രണ്ടിന് യുഎസ്എയ്‌ക്കെതിരെയും, ഫെബ്രുവരി ആറിന് നമീബിയക്കെതിരെയും ഇന്ത്യയുടെ എ ടീമാണ് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലെ എല്ലാ താരങ്ങളും ഈ രണ്ട് മത്സരങ്ങളിലും കളിക്കില്ല. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ സഞ്ജു കളിച്ചേക്കും. ഫെബ്രുവരി നാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ സന്നാഹ മത്സരമുണ്ട്. ലോകകപ്പിലുള്ള താരങ്ങളെല്ലാം ഈ മത്സരത്തിലുണ്ടാകും.

സന്നാഹ മത്സരത്തില്‍ സ്‌ക്വാഡിലെ എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ അവസരമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുമെന്ന് ഉറപ്പാണ്. ഇനി ലഭിക്കുന്ന ഈ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനിലെത്താന്‍ നേരിയ സാധ്യതയുണ്ട്.

Also Read: Sanju Samson: തിരുവനന്തപുരത്തും പരാജിതനായി സഞ്ജു; നേടിയത് വെറും 6 റൺസ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നതിന് മുമ്പ് സഞ്ജുവിനെയാണ് ടീം മാനേജ്‌മെന്റ് പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. കീവിസിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 46 റണ്‍സാണ് പരമ്പരയിലെ ആകെ സമ്പാദ്യം.

അതീവ സമ്മര്‍ദ്ദവും, ഫൂട്ട്‌വര്‍ക്കിലടക്കം വരുത്തിയ മാറ്റവും സഞ്ജുവിന് തിരിച്ചടിയായി. മറുവശത്ത്, ടീമിലെ മറ്റൊരു കീപ്പറായ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനാണ് കീപ്പറായത്.

ഇത് ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള സൂചനയായാണ് വിലയിരുത്തുന്നത്. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിനെയും, അവസാനത്തെ രണ്ടെണ്ണത്തില്‍ ഇഷാനെയും കീപ്പറാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്. നാലാം ടി20യില്‍ പരിക്ക് മൂലം ഇഷാന്‍ കളിക്കാത്തതുകൊണ്ടാണ് ആ മത്സരത്തില്‍ സഞ്ജു കീപ്പറായതെന്നും സൂര്യ വ്യക്തമാക്കി.

എന്തായാലും, നിലവില്‍ ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവന്‍ പരിഗണിക്കുമ്പോള്‍ സഞ്ജുവിനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ ബാറ്റിങില്‍ തിളങ്ങിയെങ്കിലും, കീപ്പിങില്‍ ഇഷാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

ടി20 ലോകകപ്പില്‍ തിലക് വര്‍മ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ഇഷാനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചാല്‍ അദ്ദേഹത്തെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാക്കേണ്ടി വരും. രണ്ട് ഇടംകൈയ്യന്‍മാരെ ഓപ്പണിങില്‍ പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചേക്കില്ലെന്ന വിശ്വാസമാണ് സഞ്ജു ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നത്. എന്തായാലും, സന്നാഹ മത്സരത്തിലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ സഞ്ജുവിന്റെ കാര്യം അവതാളത്തിലാകുമെന്നുറപ്പ്.

നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
Viral Video | തലനാരിഴയിൽ മരണം മാറി
കണ്ണൂരിൽ ഷോറൂം തകർത്ത് കാട്ടുപോത്ത് അകത്തേക്ക്
എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റാക്കി! നേരിൽ കണ്ടപ്പോൾ കെട്ടിപിടിച്ച് ജോജു ജോർജും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും
ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ പാർലമെൻ്റിലേക്കെത്തിയപ്പോൾ