AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

IND vs AFG: സഞ്ജു സ്ഥാനം ഉറപ്പിച്ചു; ക്രുണാല്‍ വരുമ്പോള്‍, ഹാര്‍ദ്ദിക് പുറത്തേക്ക്! അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഉടന്‍

Sanju Samson in India vs Afghanistan T20Is: സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനം നിലനിര്‍ത്തും. ഏഷ്യൻ ഗെയിംസിനുള്ള മികച്ചൊരു ഒരുക്കത്തിനുള്ള അവസരം കൂടിയാണ് ഈ പരമ്പര. സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. വിശ്രമം അനുവദിച്ചതാണെന്നായിരുന്നു ബിസിസിഐ വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.

IND vs AFG: സഞ്ജു സ്ഥാനം ഉറപ്പിച്ചു; ക്രുണാല്‍ വരുമ്പോള്‍, ഹാര്‍ദ്ദിക് പുറത്തേക്ക്! അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഉടന്‍
Sanju Samson IND vs AFG T20Image Credit source: PTI
Jayadevan AM
Jayadevan AM | Published: 01 Sep 2026 | 11:46 AM

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. സെപ്റ്റംബർ 13, 15, 17 തീയതികളിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനം നിലനിര്‍ത്തും. ഏഷ്യൻ ഗെയിംസിനുള്ള മികച്ചൊരു ഒരുക്കത്തിനുള്ള അവസരം കൂടിയാണ് ഈ പരമ്പര. സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. വിശ്രമം അനുവദിച്ചതാണെന്നായിരുന്നു ബിസിസിഐ വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജു കളിക്കാനാണ് സാധ്യത. എന്നാല്‍ സിംബാബ്‌വെ പര്യടനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മയെ അഫ്ഗാന്‍ പരമ്പരയില്‍ ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. വൈഭവ് സൂര്യവംശി, തിലക് വർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനാകും.

ഹാര്‍ദ്ദിക് പുറത്തേക്ക്?

അതിനിടെ, ഹാർദിക് പാണ്ഡ്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വീണ്ടും തിരിച്ചടിയേൽക്കാൻ സാധ്യതയുണ്ട്. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനത്തിനിടെ കാലിനേറ്റ നേരിയ അസ്വസ്ഥതയാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഈ ഓൾറൗണ്ടർക്ക് വീണ്ടും തടസ്സമാകുന്നത്.

സെപ്റ്റംബർ 13-ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ ഈ ആഴ്ച യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരുവില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഹാര്‍ദ്ദിക്. എന്നാല്‍ കാലിലെ അസ്വസ്ഥ കാരണം ബൗളിങ് തല്‍ക്കാലം നിര്‍ത്താന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

Also Read: Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ കളിക്കില്ലേ? മുന്നില്‍ വെല്ലുവിളികള്‍

“ഹാർദിക് പാണ്ഡ്യ യാതൊരു പ്രയാസവുമില്ലാതെ പൂർണ്ണ കായികക്ഷമതയോടെ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ കാലിലെ അസ്വസ്ഥത കാരണം ബൗളിംഗ് തൽക്കാലം നിർത്താൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹം ഉടൻ തന്നെ ബൗളിംഗ് പുനരാരംഭിക്കും, എന്നാൽ അഫ്ഗാനിസ്ഥാൻ പരമ്പരയിലേക്ക് ആവശ്യമായ ഫിറ്റ്‌നസ് ലെവലിൽ എത്താൻ സമയം വളരെ കുറവാണ്. ബാറ്റിംഗിലോ ചലനങ്ങളിലോ കാര്യമായ പ്രശ്‌നങ്ങളില്ല, എന്നാൽ പൂർണ്ണമായി ബോധ്യപ്പെട്ടാൽ മാത്രമേ സിഒഇ അനുമതി നൽകൂ,” റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക്കിന്റെ സഹോദരന്‍ ക്രുണാലിനെ അഫ്ഗാനെതിരായ പരമ്പരയില്‍ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ആര്‍സിബിയിലെ ക്രുണാലിന്റെ സഹതാരമായ ഭുവനേശ്വര്‍ കുമാറും പരിഗണനയിലുണ്ട്.

ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും അഫ്ഗാനിസ്ഥാൻ പരമ്പരക്കായി വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നുണ്ട്. എന്നാൽ ജസ്പ്രീത് ബുമ്രയുടെ കാര്യം സംശയത്തിലാണ്. എങ്കിലും ഏഷ്യൻ ഗെയിംസിലേക്ക് അദ്ദേഹം പൂർണ്ണ സജ്ജനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

The Indian men’s cricket team is scheduled to play a three-match T20I series against Afghanistan in Delhi starting September 13, 2026, though the BCCI has yet to announce the home squad. Key selection storylines involve potential returns for Sanju Samson. Hardik Pandya’s international comeback faces another delay due to a recent leg niggle sustained during training at the BCCI Centre of Excellence.

Follow Us