AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sanju Samson: അവസരം നഷ്ടപ്പെട്ടു…സഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ച് പിതാവിന്റെ തീരുമാനം

How Sanju Samson’s Father Changed His Cricket Journey After DDCA Rejection: ഡല്‍ഹിയിലായിരുന്നു സഞ്ജു സാംസണിന്റെ കുട്ടിക്കാലം. അക്കാലം മുതല്‍ക്കെ  ഡല്‍ഹിക്കായി കളിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനായി ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (DDCA) ട്രയല്‍സില്‍ പങ്കെടുക്കുകയും സംസ്ഥാന ക്യാമ്പുകളില്‍ ഇടം നേടുകയും ചെയ്തു.

Sanju Samson: അവസരം നഷ്ടപ്പെട്ടു…സഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ച് പിതാവിന്റെ തീരുമാനം
സഞ്ജു സാംസണ്‍Image Credit source: PTI
Shiji M K
Shiji M K | Published: 30 Aug 2026 | 04:16 PM

ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായി മാറിയ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹത്തിന്റെ യാത്രയ്ക്ക് പിന്നില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ടായിരുന്നു. ഡല്‍ഹിയില്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും അവസരങ്ങള്‍ ലഭിക്കാതെ വന്നതാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി മാറിയത്. പിതാവ് വിശ്വനാഥ് എടുത്ത അപ്രതീക്ഷിത തീരുമാനമാണ് സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന് പുതിയ ദിശ നല്‍കിയത്.

ഡല്‍ഹിയില്‍ നിന്ന് തുടങ്ങിയ തിരിച്ചടികള്‍

ഡല്‍ഹിയിലായിരുന്നു സഞ്ജു സാംസണിന്റെ കുട്ടിക്കാലം. അക്കാലം മുതല്‍ക്കെ  ഡല്‍ഹിക്കായി കളിക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനായി ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (DDCA) ട്രയല്‍സില്‍ പങ്കെടുക്കുകയും സംസ്ഥാന ക്യാമ്പുകളില്‍ ഇടം നേടുകയും ചെയ്തു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയിട്ടും സംസ്ഥാന ടീമിലേക്ക് എത്താനുള്ള അവസരം സഞ്ജുവിന് ലഭിച്ചില്ല. രണ്ടോ മൂന്നോ തവണ ക്യാമ്പില്‍ ഇടം നേടിയെങ്കിലും ടീമിലേക്കുള്ള അവസാന സെലക്ഷന്‍ ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലെ കടുത്ത മത്സരമായിരുന്നു പ്രധാന വെല്ലുവിളികളിലൊന്നായി അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്.

ടീമില്‍ ഇടം ലഭിക്കാത്തത് വഴിത്തിരിവായി

ട്രയലിന് ശേഷം ടീമിന്റെ പട്ടിക പുറത്തുവന്നപ്പോള്‍ സഞ്ജുവിന്റെ പേര് അതിലുണ്ടായിരുന്നില്ല. ആ ദിവസത്തെ നിരാശയാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്. അന്ന് അദ്ദേഹത്തിന്റെ കുടുംബം വീട്ടിലേക്ക് മടങ്ങിയത് ഏറെ നിരാശയോടെയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ പിതാവ് വിശ്വനാഥ് ഭാര്യയോട് ഒരു നിര്‍ണായക തീരുമാനം അറിയിച്ചു.

കുടുംബം കേരളത്തിലേക്ക്…

ഉടന്‍ തന്നെ സാധനങ്ങള്‍ പാക്ക് ചെയ്യാനും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് തയാറാകാനും അദ്ദേഹം നിര്‍ദേശിച്ചു. കുട്ടികള്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നതിനാല്‍ പത്താം ക്ലാസ് വരെ ഡല്‍ഹിയില്‍ തുടരാമെന്ന് മാതാവ് പറഞ്ഞെങ്കിലും വിശ്വനാഥ് തീരുമാനത്തില്‍ ഉറച്ചുനിന്നു.  കേരളത്തിലെത്തിയ ഉടന്‍ തന്നെ സഞ്ജു സംസ്ഥാന ടീമിനായി കളിക്കാന്‍ ആരംഭിച്ചു. അതോടെയാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്.

Also Read: സഞ്ജുവിനും സംഘത്തിനും ഫിറ്റ്‌നസ് ടെസ്റ്റ്‌; ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് ഇന്ത്യന്‍ താരങ്ങള്‍ | Sanju Samson Undergoes Fitness Test: Joins India Co Players at BCCI CoE Malayalam news – Malayalam Tv9

കേരള ടീമിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സഞ്ജു വളരെ ചെറുപ്പത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ 17-ാം വയസ് പൂര്‍ത്തിയാകുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സഞ്ജുവിന് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിത്തീര്‍ന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളാക്കി മാറ്റിയത്. 2026ലെ ടി20 ലോകകപ്പിലും നിര്‍ണായക പ്രകടനം പുറത്തെടുത്ത അദ്ദേഹം ഇന്ത്യയുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചു. ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 321 റണ്‍സ് നേടിയ സഞ്ജു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.

English Summary

Sanju Samson’s cricket journey took a major turn after a DDCA rejection. His father’s bold decision to move the family to Kerala helped shape his cricket career.

Follow Us