Smriti Mandhana : ചരിത്രം കുറിച്ച് സ്മതി മന്ദന; 300 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Smriti Mandhana Records: രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ 12 വനിത താരങ്ങൾ മാത്രമാണ് ക്രിക്കറ്റിൽ 300 മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സ്മൃതി മന്ദാന. ലോർഡ്സിൽ നടക്കുന്ന ടെസ്റ്റിലാണ് സ്മൃതി മന്ദാനയുടെ ഈ നേട്ടം.

Smriti Mandhana : ചരിത്രം കുറിച്ച് സ്മതി മന്ദന; 300 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Smriti Mandhana

Updated On: 

11 Jul 2026 | 11:49 AM

രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ 300 മത്സരങ്ങൾ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡും 29കാരിയായ സ്മൃതി മന്ദാനയുടെ പേരിനൊപ്പം ചേർക്കപ്പെട്ടു. രാജ്യാന്തര തലത്തിൽ 300 മത്സരങ്ങൾ കളിക്കുന്ന 12-ാമത്തെ വനിതയും കൂടിയാണ് സ്മൃതി. ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് സ്മൃതി മന്ദാന ഈ നേട്ടം സ്വന്തമാക്കുന്നത്.  സ്മൃതി തൻ്റെ 300 രാജ്യാന്തര മത്സരത്തിൽ 108 പന്തിൽ 83 റൺസെടുക്കുകയും ചെയ്തു. ലോർഡ്സിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സര പരമ്പരയിൽ സ്മൃതിയുടെ 83 റൺസിൻ്റെ നിർണായക പ്രകടനം ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആതിഥേയർക്കെതിരെ 285 റൺെസെടുക്കാൻ സാധിച്ചു.

13 വർഷത്തെ ക്രിക്കറ്റ് കരിയറിലാണ് 29കാരിയായ താരം ഈ ചരിത്രം നേട്ടം സ്വന്തമാക്കുന്നത്. 2013 ഏപ്രിൽ അഞ്ചിന് വഡോദരയിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെയാണ് സ്മൃതി തൻ്റെ രാജ്യാന്തര കരിയറിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ഇതുവരെയായി താരം ഒമ്പത് ടെസ്റ്റിനും 120 ഏകദിനങ്ങൾക്കും 171 ടി20 മത്സരങ്ങൾക്കായും സ്മൃതി ഇന്ത്യക്കായി രാജ്യാന്തരതലത്തിൽ കളത്തിൽ ഇറങ്ങിട്ടുണ്ട്. ലോർഡ്സിലെ 83 റൺസിൻ്റെ ഇന്നിങ്സിൽ സ്മൃതി (718) മുൻ ഇന്ത്യൻ ടീം നായിക മിഥാലി രാജിനെയും (699) ശുഭാങ്കി കുൽക്കർണിയെയും (700) മറികടന്ന് ടെസ്റ്റിലെ ഇന്ത്യൻ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തി. ഇതിഹാസ താരങ്ങളായ സന്ധ്യ അഗർവാളും (1110) ശാന്ത രംഗസ്വാമിയുമാണ് (750) ഈ പട്ടികയിൽ സ്മൃതി മുന്നിലുള്ളത്.

Follow Us
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ