T20 World Cup 2026: ക്യാപ്റ്റൻ സ്റ്റമ്പ് ഔട്ടായി, സിംബാബ്‌വെ ഓസീസിനെയും വീഴ്ത്തി; ഇന്ത്യയുടെ റൂട്ട് ക്ലിയര്‍!

All about the strange coincidences behind India's cricket victories: സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്ന ലോകകപ്പുകളില്‍ ഇന്ത്യ ജേതാക്കളായിട്ടുണ്ട്. ക്യാപ്റ്റന്‍മാര്‍ സ്റ്റമ്പ് ഔട്ടായിട്ടുള്ള മിക്ക ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുമുണ്ട്. രസകരമായ ചില നിമിത്തങ്ങളെക്കുറിച്ച് നോക്കാം.

T20 World Cup 2026: ക്യാപ്റ്റൻ സ്റ്റമ്പ് ഔട്ടായി, സിംബാബ്‌വെ ഓസീസിനെയും വീഴ്ത്തി; ഇന്ത്യയുടെ റൂട്ട് ക്ലിയര്‍!

ICC T20 World Cup 2026: Zimbabwe vs Australia

Published: 

14 Feb 2026 | 11:11 AM

ക്രിക്കറ്റ് മൈതാനത്തെ വാശിയേറിയ മത്സരങ്ങള്‍ക്കപ്പുറം ചില വിചിത്രമായ നിമിത്തങ്ങളും കണക്കുകളും ആരാധകര്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ഇത്തരം നിമിത്തങ്ങളില്‍ യുക്തി ഉണ്ടാകണമെന്നില്ല. പക്ഷേ, യാദൃശ്ചികമായി സംഭവിക്കുന്ന നിമിത്തങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ രസകരമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിലവിലെ പ്രകടനം വിലയിരുത്തിയാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്താനാണ് സാധ്യത. ചില നിമിത്തങ്ങളെ കൂട്ടുപിടിച്ച് ഇത്തവണയും ഇന്ത്യ ജേതാക്കളാകുമെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍.

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്ന ലോകകപ്പുകളില്‍ ഇന്ത്യ ജേതാക്കളായിട്ടുണ്ടെന്നതാണ് രസകരമായ ഒരു നിമിത്തം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വെ ഓസീസിനെ കീഴടക്കിയിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍ സ്റ്റമ്പ് ഔട്ടായിട്ടുള്ള മിക്ക ഐസിസി ടൂര്‍ണമെന്റുകളിലും ‘മെന്‍ ഇന്‍ ബ്ലൂ’ ഫൈനലിലെത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു നിമിത്തം. നമീബിയക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്റ്റമ്പ് ഔട്ടായിരുന്നു.

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിറിച്ചാല്‍

ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് നേടുന്നത് 1983-ലാണ്. ഈ ലോകകപ്പില്‍ ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെ ഓസ്ട്രേലിയയെ 13 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2007-ലെ പ്രഥമ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് കീഴടക്കിയിരുന്നു. പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍.

ഇപ്പോഴിതാ, ഇത്തവണത്തെ ടി20 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു. കൊളംബോയിൽ നടന്ന മത്സരത്തില്‍ 23 റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ഇതോടെ, മുന്‍ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തവണയും ഇന്ത്യ കിരീടം സ്വന്തമാക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. മുന്‍ താരം വീരേന്ദര്‍ സെവാഗ് അടക്കം രസകരമായ ഈ കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സിംബാബ്‌വെയെ ‘ലക്കി ചാം’ എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്.

ക്യാപ്റ്റന്മാരുടെ സ്റ്റമ്പ് ഔട്ട്‌

ക്യാപ്റ്റന്‍മാര്‍ സ്റ്റമ്പ് ഔട്ടായ പല ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. 2000-ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി കെനിയക്കെതിരെ നടന്ന മത്സരത്തില്‍ സ്റ്റമ്പ് ഔട്ടായിരുന്നു. ആ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തി.

Also Read: Sanju Samson: കോച്ചിനും ക്യാപ്റ്റനും സഞ്ജുവിനെ വിശ്വാസം; അഭിഷേക് വന്നാലും അകറ്റി നിര്‍ത്തില്ല?

2011-ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ എംഎസ് ധോണി സ്റ്റമ്പ് ഔട്ടായിരുന്നു. 2011-ലെ ഇന്ത്യയുടെ കിരീടനേട്ടത്തെക്കുറിച്ച് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ? കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ സ്റ്റമ്പ് ഔട്ടായതാണ് മറ്റൊരു സംഭവം.

2025-ല്‍ നടന്ന ഈ ടൂര്‍ണമെന്റിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. ഒടുവില്‍ കഴിഞ്ഞ ദിവസം നടന്ന നമീബിയക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവും സ്റ്റമ്പ് ഔട്ടായി. യാദൃശ്ചികമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങള്‍ മാത്രമാണെങ്കിലും ഇത് ശുഭസൂചനയായി ആരാധകര്‍ കാണുന്നു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം