Vaibhav Sooryavanshi: ആള് ചെറുതാണെങ്കില്‍ സ്വത്ത് അത്ര ചെറുതല്ല; വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
How Much Is Vaibhav Sooryavanshi Worth? A Look at His Earnings and Lifestyle: വൈഭവിന്റെ ആസ്തി സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ആസ്തി ഏകദേശം 7 കോടി രൂപയാണെന്നാണ് വിലയിരുത്തുന്നത്. ജനപ്രീതി വര്‍ധിക്കുന്നതിനൊപ്പം പരസ്യ, ബ്രാന്‍ഡ് കരാറുകളില്‍ നിന്നുള്ള വരുമാനം കൂടുന്നതോടെ ഈ കണക്ക് കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രായം വെറും 15 വയസ്, പക്ഷെ പ്രായത്തിലല്ലോ കാര്യം. ഈ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ മിക്ക കൗമരക്കാര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കാത്ത പല നേട്ടങ്ങളും വൈഭവ് നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന വൈഭവ് ഇതിനകം തന്നെ മികച്ച കരാറുകളും അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. കളിക്കളത്തിലെ പ്രകടനത്തിലൂടെ മാത്രമല്ല, വളര്‍ന്നുവരുന്ന വരുമാനത്തിലൂടെയും ശ്രദ്ധ നേടുകയാണ്. ഐപിഎല്‍ കരാര്‍, മത്സരഫീസ്, പുരസ്‌കാരങ്ങള്‍, പരസ്യ കരാറുകള്‍ എന്നിവയെല്ലാം താരത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്.
വൈഭവിന്റെ ആസ്തി സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ആസ്തി ഏകദേശം 7 കോടി രൂപയാണെന്നാണ് വിലയിരുത്തുന്നത്. ജനപ്രീതി വര്‍ധിക്കുന്നതിനൊപ്പം പരസ്യ, ബ്രാന്‍ഡ് കരാറുകളില്‍ നിന്നുള്ള വരുമാനം കൂടുന്നതോടെ ഈ കണക്ക് കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും, ഈ ആസ്തി കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഐപിഎല്‍ കരാറും മത്സര വരുമാനവും
ഐപിഎല്‍ താരലേലത്തിലൂടെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ വൈഭവിന് പ്രതിവര്‍ഷം ഏകദേശം 1.01 കോടി രൂപയുടെ കരാറാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ കരാറിന് പുറമെ മത്സരങ്ങളില്‍ കളിക്കുന്നതിനുള്ള ഫീസും താരങ്ങള്‍ക്ക് ലഭിക്കും. ഓരോ ഐപിഎല്‍ മത്സരത്തിനും വൈഭവിന് ലഭിക്കുന്ന തുകയെക്കുറിച്ചും വിവിധ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ട്. ഇതുവരെ നിരവധി മത്സരങ്ങളില്‍ കളിച്ചതിലൂടെ താരത്തിന്റെ വരുമാനം ഗണ്യമായി വര്‍ധിച്ചതായാണ് വിലയിരുത്തല്‍. സൂര്യവംശിക്ക് ഒരു ഐപിഎല്‍ മത്സരത്തിന് ഏകദേശം 750,000 രൂപ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് വിവരം. 22 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് മാത്രം ഏകദേശം 165 മില്യണ്‍ രൂപ ലഭിച്ചിട്ടുണ്ടാകാം.
മുംബൈയില്‍ ഫ്‌ളാറ്റും ബിഹാറില്‍ കുടുംബവീടും
ക്രിക്കറ്റ് കരിയറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന വൈഭവ് സൂര്യവംശിക്ക് നഗരത്തില്‍ ഒരു ആധുനിക അപ്പാര്‍ട്ട്‌മെന്റ് സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മൂല്യം ഏകദേശം 2.5 കോടി മുതല്‍ 3 കോടി രൂപ വരെ വരും. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ താജ്പൂരില്‍ കുടുംബവീടുണ്ട്. ഈ വീടിന്റെ മൂല്യം ഏകദേശം 40 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ സ്വത്തുക്കളുടെ വില സംബന്ധിച്ച കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാറുകളും പാരിതോഷികങ്ങളും
ഐപിഎല്‍ 2025ലെ ശ്രദ്ധേയമായ പ്രകടനത്തിന് പിന്നാലെ ടാറ്റ കര്‍വ്വ് എസ്യുവി താരത്തിന് സമ്മാനമായി ലഭിച്ചു. ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിനുള്ള അംഗീകാരമായാണ് ടാറ്റ മോട്ടോഴ്സ് ഈ വാഹനം സമ്മാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ ബിഹാര്‍ സര്‍ക്കാരും യുവതാരത്തെ ആദരിച്ചു. 2026 ഫെബ്രുവരിയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വൈഭവിന് 50 ലക്ഷം രൂപയുടെ പാരിതോഷികം നല്‍കി. അതേസമയം, വൈഭവിന് മെഴ്സിഡസ് ബെന്‍സ് കാര്‍ സമ്മാനമായി ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ചില റിപ്പോര്‍ട്ടുകളില്‍ വരുന്നുണ്ട്.
English Summary
Vaibhav Sooryavanshi has emerged as one of India’s most talked-about young cricketers. From IPL earnings and cricketing rewards to his reported properties and cars, here is a look at his growing profile and lifestyle.