kerala Cricket: സക്‌സേനയും, സര്‍വതെയും തിരിച്ചെത്തി! വിഷ്ണു വിനോദ് നയിക്കും; ജമ്മു കശ്മീരിനെ നേരിടാന്‍ കേരളം

Kerala Senior Men’s Team against Jammu & Kashmir Senior Men’s Team: ശക്തമായ സ്‌ക്വാഡിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷ്ണു വിനോദാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. ജലജ് സക്‌സേനയും, ആദിത്യ ആനന്ദ് സര്‍വതെയും കേരള ടീമിലേക്ക് തിരിച്ചെത്തി. രോഹന്‍ കുന്നുമ്മല്‍, എംഡി നിധീഷ് എന്നിവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയം.

kerala Cricket: സക്‌സേനയും, സര്‍വതെയും തിരിച്ചെത്തി! വിഷ്ണു വിനോദ് നയിക്കും; ജമ്മു കശ്മീരിനെ നേരിടാന്‍ കേരളം

Vishnu Vinod, Jalaj Saxena and Aditya Sarwate

Updated On: 

08 Sep 2026 | 10:38 AM

ജമ്മു കശ്മീരിനെതിരെ ശ്രീനഗറില്‍ നടക്കുന്ന പരിശീലന മത്സരത്തിനുള്ള കേരള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. വിഷ്ണു വിനോദ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണ് സ്‌ക്വാഡിലുള്ളത്. വരുണ്‍ നായനാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ജലജ് സക്‌സേനയും, ആദിത്യ ആനന്ദ് സര്‍വതെയും കേരള ടീമിലേക്ക് തിരിച്ചെത്തി. സച്ചിന്‍ ബേബി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളും സ്‌ക്വാഡിലുണ്ട്. രോഹന്‍ കുന്നുമ്മല്‍, എംഡി നിധീഷ് എന്നിവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയം.

ചില പ്രമുഖ താരങ്ങളുടെ അസാന്നിധ്യമുണ്ടെങ്കിലും, ശക്തമായ സ്‌ക്വാഡിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അഭിഷേക് ജെ നായര്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, അനുരാജ് ജെഎസ് തുടങ്ങിയവരും സ്‌ക്വാഡിലുണ്ട്. അഭിജിത്ത് പ്രവീണ്‍ വി, ഈഡന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് കേരള ടീമില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

കേരള ടീം ഇങ്ങനെ:

വിഷ്ണു വിനോദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ നായര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, ഈഡന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുള്‍ അഫ്ത്താബ്, വൈശാഖ് ചന്ദ്രന്‍.

Also Read: Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?

സക്‌സേനയും, സര്‍വതെയും ‘റിട്ടേണ്‍സ്’

2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തെ റണ്ണേഴ്‌സ് അപ്പ് ആക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച താരങ്ങളാണ് ജലജ് സക്‌സേനയും, ആദിത്യ സര്‍വതെയും. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മധ്യപ്രദേശുകാരനായ സക്‌സേനയും, മഹാരാഷ്ട്രക്കാരനായ സക്‌സേനയും കഴിഞ്ഞ വര്‍ഷം കേരള ടീം വിട്ടു. തുടര്‍ന്ന് സക്‌സേന മഹാരാഷ്ട്രയ്ക്കു വേണ്ടിയും, സര്‍വതെ ഛത്തീസ്ഗഡിനായും കളിച്ചു.

എന്നാല്‍ ഈ സീസണില്‍ വീണ്ടും കേരളത്തിനായി കളിക്കാന്‍ ഇരുവരും സന്നദ്ധത അറിയിക്കുകയായിരുന്നു. ഇരുവരും തിരിച്ചെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്. ബാറ്റിങിലും ബൗളിങിലും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ഇരുവരുടെയും സേവനം കേരള ടീമിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

English Summary

Kerala has announced its squad for the practice match against Jammu and Kashmir in Srinagar. Wicketkeeper-batter Vishnu Vinod will lead the team as captain. Senior players like Sachin Baby, Jalaj Saxena, and Aditya Sarwate are included in the squad. However, notable players Rohan Kunnummal and MD Nidheesh are absent from the team.

Loading...
Unable to load recommendations.
Follow Us
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം