AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?

Sanju Samson Scholarship 1000 Students to Get Free Coaching Support: ഓരോ വിദ്യാര്‍ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാക്കള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലീഡ് അക്കാഡമി അറിയിച്ചു.

Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?
സഞ്ജു സാംസണ്‍ Image Credit source: PTI
Shiji M K
Shiji M K | Published: 08 Sep 2026 | 07:05 AM

വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. രാജ്യത്തെ 1,000 മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലീഡ് ഐഎഎസ് അക്കാഡമിയുമായി സഹകരിച്ചാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക പരിമിതികള്‍ കാരണം സിവില്‍ സര്‍വീസ് പരിശീലനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്‌കോളര്‍ഷിപ്പിന്റെ പ്രവര്‍ത്തനം

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനം മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് മെന്ററിങ്, സ്‌കില്‍ അധിഷ്ഠിത പഠനം, വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി, ക്രിട്ടിക്കല്‍ തിങ്കിങ്, ലീഡര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും. ഓരോ വിദ്യാര്‍ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന യുവാക്കള്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ലീഡ് അക്കാഡമി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,000 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയിലൂടെ അവസരം ലഭിക്കുക. അതേസമയം, സഞ്ജു സാംസണിന്റെ സ്വദേശമായ വിഴിഞ്ഞവും സമീപ തീരദേശ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

എങ്ങനെ അപേക്ഷിക്കാം?

നിലവില്‍ ലഭ്യമായ ഔദ്യോഗിക വിവരങ്ങളില്‍ അപേക്ഷ ലിങ്ക്, അപേക്ഷ ആരംഭിക്കുന്ന തീയതി, അവസാന തീയതി, കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ സമൂഹമാധ്യമങ്ങളിലോ മറ്റ് വെബ്‌സൈറ്റുകളിലോ പ്രചരിക്കുന്ന അനൗദ്യോഗിക ലിങ്കുകള്‍ വഴി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം.

Also Read: Sanju Samson: സഞ്ജുവിനെ ഏകദിന ലോകകപ്പിന് പരിഗണിക്കേണ്ടതില്ല, സ്ഥിരതയില്ല; മുന്‍ താരം

സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക അപേക്ഷാ നടപടിക്രമം സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ അല്ലെങ്കില്‍ ലീഡ് ഐഎഎസ് അക്കാഡമി പുറത്തുവിടുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ഔദ്യോഗിക അറിയിപ്പ് വന്നാല്‍ അപേക്ഷ ലിങ്ക്, യോഗ്യത, ആവശ്യമായ രേഖകള്‍, തിരഞ്ഞെടുപ്പ് രീതി, അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകും. സഞ്ജു സാംസണ്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകള്‍ പരിശോധിക്കാം.

ക്രിക്കറ്റ് മാത്രമല്ല

ക്രിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ സഞ്ജു സാംസണ്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലേക്കും തന്റെ പിന്തുണ വിപുലീകരിക്കുകയാണ്. 1,000 വിദ്യാര്‍ഥികള്‍ക്ക് യുപിഎസ്‌സി പരിശീലനത്തിനുള്ള അവസരം ഒരുക്കുന്ന ഈ പദ്ധതി, രാജ്യത്തെ നിരവധി യുവാക്കള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

English Summary

Sanju Samson has announced a scholarship initiative for 1000 students. The programme aims to support students with coaching and educational opportunities. Check the eligibility and application details.

Follow Us