Sanju Samson: സഞ്ജുവിനെ ഏകദിന ലോകകപ്പിന് പരിഗണിക്കേണ്ടതില്ല, സ്ഥിരതയില്ല; മുന്‍ താരം
Sanju Samson Not Ideal as Backup Opener for 2027 World Cup, Says Jaffer: ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് സഞ്ജുവിന്റെ ഭാവിക്ക് ഏറ്റവും നല്ലതെന്ന അഭിപ്രായമാണ് വസീം ജാഫറിനുള്ളത്. സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ഭാവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയേറെ കാലമായി വിവിധതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ തുറന്നുപറച്ചില്‍.
സഞ്ജു സാംസണെ ഏകദിന ലോകകപ്പില്‍ കളത്തിലിറക്കുന്നതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. 2027ലെ ഏകദിനം ലോകകപ്പില്‍ സഞ്ജു സാംസണ്‍ ബാക്അപ്പ് ഓപ്പണറായി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഞ്ജു സാംസണിന്റെ സ്ഥിരത പ്രശ്‌നമാണ്. അതിനാല്‍ തന്നെ ടി20യില്‍ മാത്രം കളിക്കുന്നതാണ് നല്ലതെന്നും ദൂരദര്‍ശനിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വസീം ജാഫര്‍ പറഞ്ഞു.
ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് സഞ്ജുവിന്റെ ഭാവിക്ക് ഏറ്റവും നല്ലതെന്ന അഭിപ്രായമാണ് വസീം ജാഫറിനുള്ളത്. സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ഭാവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയേറെ കാലമായി വിവിധതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ തുറന്നുപറച്ചില്‍.
ഏകദിനത്തില്‍ സ്ഥിരത വേണം
ഏകദിന മത്സരങ്ങളില്‍ സ്ഥിരത വളരെ പ്രധാനമാണെന്ന് ജാഫര്‍ പറഞ്ഞു. 50 ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നതിനായി ദീര്‍ഘനേരം ക്രീസില്‍ തുടരാനുള്ള കഴിവും സ്ഥിരതതയും വേണം. ഒരു മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവ് സഞ്ജുവിനുണ്ടെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ സ്ഥിരത ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാനത്തെ ഏകദിന മത്സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് നടന്ന ഒട്ടനവധി ഏകദിന മത്സരങ്ങളില്‍ കളിച്ചിരുന്നുവെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. അതിനാല്‍ തന്നെ 2027 ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി സഞ്ജു വേണമെന്ന് തോന്നുന്നില്ല, അദ്ദേഹത്തേക്കാള്‍ മികച്ച താരങ്ങള്‍ ഇന്ത്യയ്ക്ക് ഉണ്ടെന്നും വസീം ജാഫര്‍ പറഞ്ഞു.
Also Read: Asian Games: ഏഷ്യന്‍ ഗെയിംസിലേക്ക് മികച്ചവരെ തന്നെ അയക്കണം; സഞ്ജുവിനെ മാറ്റിനിര്‍ത്തിയതിന് കാരണമിതോ?
സഞ്ജുവിന് പകരം ഓപ്പണറായി പരിഗണിക്കാവുന്നവരുടെ പേരും ജാഫര്‍ പറഞ്ഞു. യശസ്വി ജയ്‌സ്വാളിനെയാണ് ജാഫര്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ സായി സുദര്‍ശനും മികച്ചൊരു സാധ്യതയാണെന്ന അഭിപ്രായം ജാഫറിനുണ്ട്. ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ പരിഗണനയിലുണ്ട്. റുതുരാജ് ഗെയ്ക്വാദിനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെക്കുന്നു.
സഞ്ജുവിന്റെ ഏകദിന മത്സരങ്ങള്‍
16 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സഞ്ജു സാംസണ്‍ കളിച്ചിട്ടുണ്ട്. 14 ഇന്നിങ്‌സുകളില്‍ നിന്ന് 510 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. 56.66 ആണ് താരത്തിന്റെ ഏകദിന ബാറ്റിങ് ശരാശരി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരമാണ് സഞ്ജുവിന്റെ അവസാന ഏകദിനം. ഈ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇതിന് ശേഷം താരത്തിന് പിന്നീട് ഏകദിനങ്ങളില്‍ അവസരം ലഭിച്ചില്ല.
English Summary
Wasim Jaffer does not see Sanju Samson as a backup opener for India in the 2027 ODI World Cup. He cited consistency concerns in the 50-over format. Jaffer believes India has better options for the role, including Yashasvi Jaiswal and Sai Sudharsan.