AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sanju Samson-Sreesanth: സഞ്ജുവിന് കൈ കൊടുക്കാതെ ശ്രീശാന്ത്; ഇരുവരും തെറ്റിപ്പിരിഞ്ഞോ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍

Sanju Samson vs Sreesanth Rift : സഞ്ജുവിനും ശ്രീശാന്തിനുമിടയില്‍ എന്തോ സംഭവിച്ചെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ കാണില്ലെന്നും ഹസ്തദാനം ചെയ്യാന്‍ മറന്നതായിരിക്കാമെന്ന് ചില കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഈ സംഭവത്തെക്കുറിച്ച് സഞ്ജുവോ ശ്രീശാന്തോ പ്രതികരിച്ചിട്ടില്ല.

Sanju Samson-Sreesanth: സഞ്ജുവിന് കൈ കൊടുക്കാതെ ശ്രീശാന്ത്; ഇരുവരും തെറ്റിപ്പിരിഞ്ഞോ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍
Sanju Samson and Sreesanth rift viral videoImage Credit source: Instagram
Jayadevan AM
Jayadevan AM | Updated On: 06 Sep 2026 | 04:56 PM

സഞ്ജു സാംസണും, ശ്രീശാന്തും തമ്മില്‍ ‘അസ്വാരസ്യത്തി’ലെന്ന് സംശയിച്ച് ആരാധകര്‍. കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ മൂന്നിലെ (കെസിഎല്‍ 2026) ഫൈനലിന് ശേഷം സമ്മാനദാനച്ചടങ്ങിന് മുമ്പ് നടന്ന ഒരു സംഭവമാണ് സംശയങ്ങള്‍ക്ക് കാരണം. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്നവരില്‍ സഞ്ജു ഒഴികെയുള്ളവര്‍ക്കെല്ലാം ഹസ്തദാനം നല്‍കി. സഞ്ജുവിന്റെ തൊട്ടടുത്തുകൂടി ശ്രീശാന്ത് കടന്നുപോയെങ്കിലും ഇരുവരും പരസ്പരം മുഖത്തേക്ക് പോലും നോക്കിയതില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും തമ്മില്‍ പിണങ്ങിയോ എന്ന ചോദ്യമാണ് പല ആരാധകരും ഉന്നയിക്കുന്നത്.

സഞ്ജുവിനും ശ്രീശാന്തിനുമിടയില്‍ എന്തോ സംഭവിച്ചെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ കാണില്ലെന്നും ഹസ്തദാനം ചെയ്യാന്‍ മറന്നതായിരിക്കാമെന്ന് ചില കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഈ സംഭവത്തെക്കുറിച്ച് സഞ്ജുവോ ശ്രീശാന്തോ പ്രതികരിച്ചിട്ടില്ല.

വൈറല്‍ വീഡിയോ കാണാം:

 

View this post on Instagram

 

A post shared by AVINASHCHITH SD (@avinashchith)

സഞ്ജുവും ശ്രീശാന്തും

സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായത് ശ്രീശാന്തിന്റെ സഹായമായിരുന്നു. 2013-ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ശ്രീശാന്താണെന്ന് സഞ്ജു പല അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. സഞ്ജുവടക്കം ചില കേരള താരങ്ങളെ സ്വന്തം ചെലവില്‍ ട്രയല്‍സിന് കൊണ്ടുപോയതും, അന്ന് റോയല്‍സ് ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിന് മുന്നില്‍ അവരെ പരിചയപ്പെടുത്തിയതും ശ്രീശാന്തായിരുന്നു.

Also Read: Asian Games: ഏഷ്യന്‍ ഗെയിംസിലേക്ക് മികച്ചവരെ തന്നെ അയക്കണം; സഞ്ജുവിനെ മാറ്റിനിര്‍ത്തിയതിന് കാരണമിതോ?

‘തന്റെ ഒരോവറിലെ ആറു പന്തുകളും സിക്‌സര്‍ പറത്താന്‍ ശേഷിയുള്ളയാളാണ് സഞ്ജു’ എന്നായിരുന്നു അന്ന് ശ്രീശാന്ത് ദ്രാവിഡിനോട് പറഞ്ഞത്. സഞ്ജുവിനെ ട്രയല്‍സില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നെറ്റ്‌സില്‍ സഞ്ജുവിന്റെ ബാറ്റിങ് ഇഷ്ടപ്പെട്ട റോയല്‍സ് അദ്ദേഹത്തെ ടീമിലെത്തിച്ചു. ഐപിഎല്ലിലൂടെയാണ് സഞ്ജു ലോകക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായത്. പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ക്യാപറ്റനുമായി. കഴിഞ്ഞ വര്‍ഷം റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തി.

ഇരുവര്‍ക്കുമിടയിലെന്ത്?

എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പിന്നീട് എന്തൊക്കെയോ സംഭവിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒരുസമയം, ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തത് പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പരസ്പരം ഫോളോ ചെയ്യുകയും, പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്തു.

തുടര്‍ന്ന് സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് ശ്രീശാന്ത് പല തവണ രംഗത്തെത്തുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) വിമര്‍ശിച്ച ശ്രീശാന്ത് നടപടി നേരിടുകയും ചെയ്തു. അന്ന് കെസിഎ ഏര്‍പ്പെടുത്തിയ വിലക്ക് അടുത്തിടെയാണ് പിന്‍വലിച്ചത്.

English Summary

Fans are speculating about a rift between Sanju Samson and Sreesanth after a video from the Kerala Cricket League 2026 final prize distribution ceremony went viral. In the video, Sreesanth is seen shaking hands with everyone on stage except Sanju, walking right past him without making eye contact. While many fans question if the two Kerala cricketers have fallen out, some believe it was simply an unintended oversight. Neither Sanju Samson nor Sreesanth has officially commented on the incident.

Follow Us