AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rohit Sharma : ‘ഇന്നും എനിക്ക് വിഷമം തോന്നും’; ലോകകപ്പിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ സെലക്ടർ

K Srikkanth About Rohit Sharma Omission From 2011 World Cup India Squad : ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാൻ രോഹിത് ശർമയ്ക്ക് യോഗ്യത രോഹിത് ശർമയ്ക്ക് യോഗ്യത ഉണ്ടായിരുന്നു. എന്നാൽ സെലക്ടമാരുടെ ഒരു തീരുമാനം മാത്രമായിരുന്നു രോഹിത് ശർമയെ സ്ക്വാഡിൽ നിന്നും അകറ്റി നിർത്തിയത്.

Rohit Sharma : ‘ഇന്നും എനിക്ക് വിഷമം തോന്നും’; ലോകകപ്പിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ സെലക്ടർ
Rohit SharmaImage Credit source: PTI
Jenish Thomas
Jenish Thomas | Published: 22 Apr 2026 | 10:06 PM

രണ്ട് തവണ ട്വൻ്റി-20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കിയ രോഹിത് ശർമയ്ക്ക് ഏകദിന ലോകകപ്പിൽ മാത്രം മുത്തമിടാൻ സാധിച്ചിട്ടില്ല. 2023 ലോകകപ്പിൽ രോഹിത് ശർമയ നയിച്ച ഇന്ത്യൻ ടീം ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റ് ആ അവസരവും രോഹിത്തിന് നഷ്ടമായി. ഇനി അടുത്ത ലോകകപ്പിന് രോഹിത് ശർമ പങ്കെടുക്കമോ എന്ന കാര്യത്തിൽ സംശയമാണ്.

അങ്ങനെയിരിക്കെയാണ് ഇന്ത്യ നേടിയ ഒരു ലോകകപ്പിൻ്റെ സ്ക്വാഡിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയത് അവസാന നിമിഷത്തിലാണെന്നുള്ള വാർത്ത പുറത്ത് വരുന്നത്. ബിസിസിഐയുടെ മുൻ മുഖ്യ സെലക്ടറായിരുന്നു കെ ശ്രീകാന്ത് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആ തീരുമാനത്തിൽ തനിക്ക് ഇപ്പോഴും സങ്കടം തോന്നാറുണ്ടെന്നും രോഹിത്തിനോട് ക്ഷമ പോലും ചോദിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് താൻ നൽകിയ ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി.

ALSO READ : SRH vs DC: അഭിഷേക് അടിച്ചോടിച്ചു, മലിംഗ എറിഞ്ഞുവീഴ്ത്തി; ഡല്‍ഹിയെ തവിടുപൊടിയാക്കി സണ്‍റൈസേഴ്‌സ്‌

2011ൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉയർത്തിയ ലോകകപ്പ് സ്ക്വാഡിലേക്കാണ് രോഹത്ത് നിർഭാഗ്യം കൊണ്ട് ഉൾപ്പെടാതെ പോയത്. ടീമിൽ കൂടുതൽ ഓൾറൗണ്ടർമാരെ ഉൾപ്പെടുത്താനുള്ള മറ്റ് സെല്കടർമാരുടെ തീരുമാനത്തെ തുടർന്നാണ് രോഹിത്ത് 2011 ലോകകപ്പിനുള്ള ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടാതെ പോയത്. 1983 ലോകകപ്പ് പോലെ ടീമിൽ ബാറ്റിങ്ങും ബോളിങ്ങും ചെയ്യാൻ സാധിക്കുന്ന താരങ്ങൾ കൂടുതൽ ഉൾപ്പെടുത്താനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അത് തുടർന്നാണ് രോഹിത് ശർമയുടെ പേര് അവസാനം നിമിഷം വെട്ടിയതെന്ന് ശ്രീകാന്ത് പോഡ്കാസ്റ്റിൽ പറഞ്ഞു. ടീമിൽ ഉൾപ്പെടുത്താൻ എല്ലാ യോഗ്യതയും രോഹിത്തനുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ട് മാത്രം രോഹിത്തിന് അത് സാധിച്ചില്ല.

ഏകദിന ലോകകപ്പ് നേട്ടത്തിനായി രോഹിത് ശർമയുടെ മുന്നിൽ ആകെ അവസരം അടുത്ത വർഷം 2027ൽ നടക്കാനിരിക്കുന്ന ലോകകപ്പിലാണ്. നിലവിൽ രോഹിത് ഇന്ത്യയുടെ ഏകദിന ടീമിൽ മാത്രമാണ് ഭാഗമായിട്ടുള്ളത്. 2027 ലോകകപ്പ് ലക്ഷ്യംവെച്ച് വിരാട് കോലിയും രോഹിത്തും ഏകദിനത്തിൽ മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നത്. ബിസിസിഐ അതിനായി അവസരം ഒരുക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായിട്ടാണ് 2027 ലോകകപ്പ് സംഘടിപ്പിക്കുക.

Follow Us