Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ കളിക്കില്ലേ? മുന്നില്‍ വെല്ലുവിളികള്‍

Sanju Samson's chances at Asian Games 2026: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്താന്‍ സഞ്ജു സാംസണ്‍ മറികടക്കേണ്ടത് നിരവധി വെല്ലുവിളികള്‍. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയ്ക്കും, വൈഭവ് സൂര്യവംശിക്കുമാണ് ടീം മാനേജ്‌മെന്റ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്.

Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ കളിക്കില്ലേ? മുന്നില്‍ വെല്ലുവിളികള്‍

Sanju Samson Asian Games 2026

Published: 

31 Aug 2026 | 11:08 AM

Sanju Samson in Asian Games 2026: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്താന്‍ സഞ്ജു സാംസണ്‍ മറികടക്കേണ്ടത് നിരവധി വെല്ലുവിളികള്‍. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയ്ക്കും, വൈഭവ് സൂര്യവംശിക്കുമാണ് ടീം മാനേജ്‌മെന്റ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. എന്നാല്‍ അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ കളിയിലും നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഞ്ജുവിന് പകരം പ്ലേയിങ് ഇലവനിലെത്തിയ 15-കാരന്‍ വൈഭവ് സൂര്യവംശിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജുവിനെ പതിനഞ്ചംഗ സ്‌ക്വാഡിലേക്ക് പോലും പരിഗണിച്ചിരുന്നില്ല. ഈ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വൈഭവായിരുന്നു പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഈ സാഹചര്യത്തില്‍ അഭിഷേക്-സൂര്യവംശി സഖ്യം തന്നെ ഏഷ്യന്‍ ഗെയിംസില്‍ ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത. നിലവില്‍ അഭിഷേകും മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും, ടീം മാനേജ്‌മെന്റിന്റെ പിന്തുണ തുടര്‍ന്നും ലഭിക്കാനാണ് സാധ്യത. അങ്ങനെ, സംഭവിച്ചാല്‍ സഞ്ജു പുറത്തിരിക്കേണ്ടി വരും. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ലാത്ത മറ്റ് താരങ്ങള്‍

ഏഷ്യാ കപ്പിലെ പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ലാത്ത മറ്റ് ചില താരങ്ങളെ കൂടി നോക്കാം. നിതീഷ് കുമാര്‍ റെഡ്ഡിയാണ് അതില്‍ ഒരാള്‍. അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓള്‍റൗണ്ടര്‍മാര്‍.

Also Read: Sanju Samson: അവസരം നഷ്ടപ്പെട്ടു…സഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ച് പിതാവിന്റെ തീരുമാനം

ഇതില്‍ അക്‌സര്‍ പട്ടേലും, ശിവം ദുബെയും പ്ലേയിങ് ഇലവനിലെത്തുമെന്ന് ഉറപ്പാണ്. ഇതില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും, വാഷിങ്ടണ്‍ സുന്ദറും പുറത്താകാനാണ് സാധ്യത. നിലവില്‍ ഇരുവരും പരിക്കിന്റെ പിടിയിലാണെന്നതും തിരിച്ചടിയാണ്.

പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പില്ലാത്ത മറ്റൊരു താരമാണ് സ്പിന്നര്‍ രവി ബിഷ്‌ണോയ്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമാണ് സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയത്. തരക്കേടില്ലാത്ത പ്രകടനമാണ് ആ പരമ്പരയില്‍ താരം പുറത്തെടുത്തത്. എന്നാല്‍ പരിക്ക് മാറി ചക്രവര്‍ത്തി തിരിച്ചെത്തിയാല്‍ സ്വഭാവികമായും ബിഷ്‌ണോയിക്ക് പുറത്തേക്കുള്ള വഴി തെളിയും.

ഏഷ്യന്‍ ഗെയിംസ്‌

സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെ ജപ്പാനിലാണ് ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ നിലവിലെ ജേതാക്കള്‍ ഇന്ത്യയാണ്. 2023-ല്‍ റുതുരാജ് ഗെയ്ക്‌വാദായിരുന്നു ക്യാപ്റ്റന്‍. ഇത്തവണ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. നിലവില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

English Summary

It won’t be easy for Sanju Samson to make it to India’s playing XI for the Asian Games 2026 cricket. Vaibhav Sooryavanshi and Abhishek Sharma are the challengers. Let’s examine Sanju’s chances.

Loading...
Unable to load recommendations.
Follow Us
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കടല വെള്ളത്തിലിടാൻ മറന്നോ? ഇതാ ചില സൂത്രവിദ്യകൾ
പഴയസ്വര്‍ണം മാറ്റി വാങ്ങുമ്പോഴും നികുതി നല്‍കണോ? അറിയാം
വാ​ഗൺ ആർ സ്വന്തമാക്കാൻ കൈയിൽ എത്ര രൂപ വേണം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ