AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

India W vs Thailand W: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; തായ്‌ലന്‍ഡിനെ തകര്‍ത്തു

India W beat Thailand W: ടോസ് നേടിയ തായ്‌ലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ തായ്‌ലന്‍ഡിനെതിരെ ഓപ്പണര്‍ ഷഫാലി വര്‍മ ഒഴികെയുള്ള ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 36 പന്തുകള്‍ നേരിട്ട ഷഫാലി 64 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ സ്മൃതി മന്ദാനയും, ഷഫാലിയും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

India W vs Thailand W: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; തായ്‌ലന്‍ഡിനെ തകര്‍ത്തു
India W vs Thailand W Asia Cup 2026Image Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 30 Aug 2026 | 11:02 PM

ദുബായ്: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിനെ 94 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തു. തായ്‌ലന്‍ഡ് 16.1 ഓവറില്‍ 65 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നേടിയ തായ്‌ലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ തായ്‌ലന്‍ഡിനെതിരെ ഓപ്പണര്‍ ഷഫാലി വര്‍മ ഒഴികെയുള്ള ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 36 പന്തുകള്‍ നേരിട്ട ഷഫാലി 64 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ സ്മൃതി മന്ദാനയും, ഷഫാലിയും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് 38 റണ്‍സ് സമ്മാനിച്ചു. എന്നാല്‍ 10 പന്തില്‍ 19 റണ്‍സെടുത്ത മന്ദാനയെ അഫിസാര സുവാഞ്ചോൺറതി റണ്ണൗട്ടാക്കി.

പരിക്കേറ്റ ജെമീമ റോഡ്രിഗസിന് പകരം സ്‌ക്വാഡിലെത്തിയ പ്രതീക റാവലാണ് വണ്‍ ഡൗണായെത്തിയത്. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ താരം 18 പന്തില്‍ 22 റണ്‍സെടുത്തു. സുലീപോൺ ലാവോമി താരത്തെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനവും നിരാശജനകമായിരുന്നു. ഒമ്പത് പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീതിന് അഞ്ച് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. തിപച്ച പുത്തവോങിന്റെ പന്തില്‍ ഫന്നിത മായക്ക് ക്യാച്ച് സമ്മാനിച്ചാണ് ഹര്‍മന്‍പ്രീത് മടങ്ങിയത്.

തൊട്ടുപിന്നാലെ ഇന്ത്യയുടെ ടോപ് സ്‌കോററായ ഷെഫാലിയും മടങ്ങി. സുലീപോൺ ലാവോമിയാണ് ഷഫാലിയെ വീഴ്ത്തിയത്. തുടര്‍ന്ന് ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെ സുലീപോൺ ലാവോമി ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയതോടെ ഇന്ത്യ ഞെട്ടി. ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത ദീപ്തി ശര്‍മയെ ലാവോമി റണ്ണൗട്ടാക്കി.

Also Read: ഏകദിന ലോകകപ്പില്‍ ബാക്കപ്പ് പ്ലാനുകള്‍; ശ്രേയസ് അയ്യര്‍ പുറത്തേക്കോ? തിലക് പരിഗണനയില്‍

14 പന്തില്‍ പന്തില്‍ 13 റണ്‍സെടുത്ത ഭാരതി ഫുല്‍മാലി സുനിദ ചതുറോങ്രത്തനയുടെ പന്തില്‍ അഫിസാര സുവാഞ്ചോൺറതിക്ക് ക്യാച്ച് നല്‍കി പുറത്തായി. അഞ്ച് പന്തില്‍ ആറു റണ്‍സെടുത്ത പ്രേമ റാവത്തിനെ ചതുറോങ്രത്തനയുടെ പന്തില്‍ തായ്‌ലന്‍ഡ് വിക്കറ്റ് കീപ്പര്‍ നന്നപത് കൊഞ്ചരോൻകൈ സ്റ്റമ്പ് ഔട്ട് ചെയ്തു. നാലു പന്തില്‍ ഒരു റണ്‍സെടുത്ത നന്ദനി ശര്‍മയെ ചനിദ സുത്തിരുവങ് ക്ലീന്‍ ബൗള്‍ഡാക്കി. എട്ട് പന്തില്‍ ആറു റണ്‍സുമായി ശ്രീ ചരണിയും, എട്ട് പന്തില്‍ 15 റണ്‍സുമായി ക്രാന്തി ഗൗഡും പുറത്താകാതെ നിന്നു.

പിടിച്ചുനില്‍ക്കാനാകാതെ തായ്‌ലന്‍ഡ്‌

ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മയും, നന്ദനി ശര്‍മയും മൂന്ന് വിക്കറ്റ് വീതവും, ശ്രീ ചരണി രണ്ട് വിക്കറ്റും, ക്രാന്തി ഗൗഡ് ഒരു വിക്കറ്റും സ്വന്തമാക്കി. 48 പന്തില്‍ 41 റണ്‍സെടുത്ത നന്നപത് കൊഞ്ചരോൻകൈക്ക് മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. മറ്റൊരു ബാറ്റര്‍ക്ക് പോലും രണ്ടക്കം കടക്കാനായില്ല.

നാട്ടകാൻ ചന്തം-അഞ്ച് പന്തില്‍ നാല്, ഫന്നിത മായ-എട്ട് പന്തില്‍ 6, അഫിസാര സുവാഞ്ചോൺറതി-ആറു പന്തില്‍ ഒന്ന്, ചനിദ സുത്തിരുവങ്- ഏഴ് പന്തില്‍ അഞ്ച്, നവോമി ഹാമിൽട്ടൺ-മൂന്ന് പന്തില്‍ ഒന്ന്, നന്നപത് ചൈഹാൻ-രണ്ട് പന്തില്‍ പൂജ്യം, സുലീപോൺ ലാവോമി-15 പന്തില്‍ 6, സുനിദ ചതുറോങ്രത്തന-ഗോള്‍ഡന്‍ ഡക്ക്‌ ഓന്നിച്ച കഞ്ചോംഫു -പൂജ്യം, തിപച്ച പുത്തവോങ് പൂജ്യം നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് തായ്‌ലന്‍ഡ് ബാറ്റര്‍മാരുടെ സംഭാവന.

English Summary

India won their first match of the Women’s Asia Cup 2026. They defeated Thailand by 94 runs in the match played today. Batting first, India scored 159 runs for the loss of nine wickets in 20 overs. Thailand were all out for 65 runs in 16.1 overs.

Follow Us