കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും

Nana Kwaku black magic- England VS Ghana match: മന്ത്രവാദം എന്നത് അ‌ന്ധവിശ്വാസമാണെങ്കിലും ഇംഗ്ലണ്ട് - ഘാന മത്സരത്തിൽ എന്തുണ്ടാകും എന്ന് അ‌റിയാനുള്ള ആകാംക്ഷ പലർക്കും ഉണ്ടായി. ഒടുവിൽ കളി കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ മന്ത്രവാദത്തിനൊക്കെ ഇനി ശരിക്കും വല്ല പവറും ഉണ്ടോ എന്ന് തോന്നിപ്പിക്കും വിധത്തിൽ ഘാന തോൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്, എന്ന് മാത്രമല്ല, ഹാരി കെയ്ന് ഗോൾ നേടാനും കഴിഞ്ഞില്ല.

കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം പറന്നു; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും

Nana Kwaku Black Magic England Vs Ghana Match

Published: 

24 Jun 2026 | 06:19 PM

ബോസ്റ്റൺ: കൂടോത്രം, വശീകരണം, ആഭിചാരം തുടങ്ങി മന്ത്രവാദവുമായി ബന്ധപ്പെട്ട വാക്കുകൾ പലതും നമുക്ക് സുപരിചിതമാണ്, നമ്മുടെ സംസ്കാരത്തിലും മന്ത്രവാദം അ‌ഥവാ ബ്ലാക് മാജിക് പണ്ടുമുതലേ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ കൂടിയാണ് ഇവ. അന്ധവിശ്വാസങ്ങളെ ഒരു പരിധിവരെ നാം പടിക്ക് പുറത്താക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും രഹസ്യമായി അ‌ത് പിന്തുടരുന്ന് മന്ത്രവാദവും മറ്റും നടത്തുന്നവർ നമ്മുടെ നാട്ടിലുണ്ട് എന്നത് വേറെ കാര്യം. നമ്മുടെ നാട്ടിൽ മാത്രമല്ല, മറ്റ് വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളിൽ ഇപ്പോഴും മന്ത്രവാദം ഉൾച്ചേർന്നിട്ടുണ്ട്. പ്രത്യേകിച്ചും വികസനം ഇപ്പോഴും കടന്നുചെന്നിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും. അ‌തിന്റെ ഉദാഹരണങ്ങളിലൊന്നാണ് ആഫ്രിക്കൻ വൻ‌കരയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഘാന.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പ് 2026ൽ ഘാനയും ഉണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടുമായിട്ടായിരുന്നു ഘാനയുടെ കളി. എന്നാൽ ഈ കളിക്ക് മുൻപേ ഘാനയിലെ ഒരു മന്ത്രവാദി നടത്തിയ പ്രതികരണം അ‌തിലെ കൗതുകം കൊണ്ട് സാമൂഹികമ മാധ്യമങ്ങളിലാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇംഗ്ലണ്ട് – ഘാന മത്സരത്തിൽ ഇംഗ്ലീഷ് സൂപ്പർതാരവും ക്യാപ്റ്റനുമായ ഹാരികെയ്നെ പൂട്ടാൻ താൻ പ്രത്യേകം മന്ത്രവാദം നടത്തിയിട്ടുണ്ട് എന്നായിരുന്നു നാന ക്വാകു ബോൺസാം എന്ന ഘാന മന്ത്രവാദിയുടെ വെളിപ്പെടുത്തൽ.

Also Read: കളിയാക്കിയവരൊക്കെ എവിടെ? റൊണാൾഡോയുടെ ‘ഡബിൾ’ പ്രഹരത്തിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

മന്ത്രവാദം എന്നത് അ‌ന്ധവിശ്വാസമാണെങ്കിലും ഇംഗ്ലണ്ട് – ഘാന മത്സരത്തിൽ എന്തുണ്ടാകും എന്ന് അ‌റിയാനുള്ള ആകാംക്ഷ പലർക്കും ഉണ്ടായി. ഒടുവിൽ കളി കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ മന്ത്രവാദത്തിനൊക്കെ ഇനി ശരിക്കും വല്ല പവറും ഉണ്ടോ എന്ന് തോന്നിപ്പിക്കും വിധത്തിൽ ഘാന തോൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്, എന്ന് മാത്രമല്ല, ഹാരി കെയ്ന് ഗോൾ നേടാനും കഴിഞ്ഞില്ല.

ഇംഗ്ലണ്ട് – ഘാന മത്സരം സമനിലയിലായത് യാദൃശ്ചികമായിട്ടാണെങ്കിലും മത്സരത്തിന് മുൻപ് തന്നെ മന്ത്രവാദിയുടെ വീരവാദം വന്നിരുന്നതിനാൽ അ‌തുമായി ബന്ധപ്പെടുത്തി ഈ കളിയെ നോക്കിക്കാണുന്നവരും ഉണ്ട്. ”കളിക്കളത്തിൽ ഹാരി കെയ്ൻ പൂർണ്ണമായും നിഷ്പ്രഭനായി എന്ന് ചിലർ വിലയിരുത്തുന്നു, മാത്രമല്ല തനിക്ക് ലഭിച്ച ഒരേയൊരു ഗോൾ അവസരം കെയ്ൻ അവിശ്വസനീയമായ രീതിയിൽ പോസ്റ്റിന് മുകളിലൂടെ അടിച്ചു കളയുകയും ചെയ്തു” എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

വിജയം ഏറെക്കുറെ ഉറപ്പിച്ച് ഇറങ്ങിയ ഇംഗ്ലണ്ട് സമനിലയുമായി തിരിച്ചുകയറുകയും ഘാന തോൽക്കാതെ രക്ഷപ്പെടുകയും ചെയ്തത് മന്ത്രവാദത്തിന്റെ പവറാണോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. എന്തായാലും ഈ മത്സരത്തോടെ ഘാനയിലെ ഏറ്റവും പ്രശസ്തനായ മന്ത്രവാദികളിൽ ഒരാളായ നാനാ ക്വാക്കു ബോൺസാം ആഗോള തലത്തിൽ തന്നെ ചർച്ചയായി.

ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ് ബാറും

ഘാനയ്ക്കെതിരേ ഇംഗ്ലണ്ട് അ‌ധ്വാനിച്ച് കളിച്ചെങ്കിലും ഘാന താരങ്ങളുടെ പ്രതിരോധം ആ അ‌ധ്വാനങ്ങളെ നിർവീര്യമാക്കുന്ന കാഴ്ചയാണ് ​മൈതാനത്ത് കണ്ടത്. നിർഭാഗ്യവും ഈ കളിയിൽ ഇംഗ്ലണ്ടിനൊപ്പമായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. 35–ാം മിനിറ്റിൽ റൈസ് തൊടുത്ത ഒരു ലൂപ്പിങ് ഹെഡ്ഡർ ഘാന ഗോൾപോസ്റ്റിന്റെ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

86–ാം മിനിറ്റിലും ഇംഗ്ലണ്ടിന്റെ സുവർണാവസരം ക്രോസ്ബാർ തടുത്തു. ട്രെന്റ് അലക്സാണ്ടർ-ആർനോൾഡ് എടുത്ത കോർണർ കിക്കിലേക്ക് ഉയർന്നുചാടിയ യുവതാരം നിക്കോ ഒറെയ്‌ലി ഒരു തകർപ്പൻ ഹെഡ്ഡർ ഉതിർത്തെങ്കിലും ഘാന കീപ്പറെയും മറികടന്ന പന്ത് പോസ്റ്റിന്റെ ക്രോസ്സ് ബാറിലിടിച്ച് തെറിക്കുകയായിരുന്നു. റീബൗണ്ട് ലഭിച്ച പന്താകട്ടെ ഹാരി കെയ്ൻ പോസ്റ്റിന് മുകളിലൂടെ അടിച്ചു കളയുകയും ചെയ്തു. അ‌തും ഒരു മികച്ച അ‌വസരമായിരുന്നു.

ഗോളോളം എത്തിയിട്ട് നിരാശ

ഇൻജുറി ടൈമിലും ഇംഗ്ലണ്ടിന് ഗോളോളം എത്തിയിട്ട് നിരാശപ്പെടേണ്ടിവന്നു. ഫ്രീ-കിക്കിൽ നിന്ന് മാർക് ഗുവേഹി തൊടുത്ത ഹെഡ്ഡർ ഘാന കീപ്പറെയും മറികടന്ന് വലയിലേക്ക് നീങ്ങിയെങ്കിലും ഗോൾ ലൈനിൽ നിലയുറപ്പിച്ചിരുന്ന കോജോ പെപ്രാ ഓപ്പോങ് അദ്ഭുകരമായി പന്ത് ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്ത് ഘാനയുടെ രക്ഷകനാകുകയായിരുന്നു.

എന്തായാലും ഘാനയെ സംബന്ധിച്ചിടത്തോളം 0-0 സമനിലയിൽ പിരിയാൻ കഴിഞ്ഞതും മികച്ച നേട്ടം തന്നെയാണ്. ലോക റാങ്കിങ്ങിൽ തങ്ങളെക്കാൾ 69 റാങ്ക് മുന്നിലുള്ള ഇംഗ്ലണ്ടിനെയാണ് 73–ാമതുള്ള ഘാന പിടിച്ചുകെട്ടിയത്. അ‌തുപക്ഷേ ചിലർ കരുതും പോലെ മന്ത്രവാദിയുടെ ബ്ലാക് മാജിക് കൊണ്ടല്ല, ഘാന താരങ്ങളുടെ പോരാട്ടവീര്യം കൊണ്ടാണ് എന്നുമാത്രം.

English Summary

The England-Ghana match at the FIFA World Cup 2026 has attracted attention not only for the on-field action but also for the reaction of one of Ghana’s most famous magicians, Nana Kwaku Bonsam. Before the match, he had revealed that he had done certain things to prevent Ghana from losing the match. Later, after the two teams drew, Nana Kwaku Bonsam has once again become a topic of discussion on social media.

Loading...
Unable to load recommendations.
Follow Us
Related Stories
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
Manchester United vs Hull City : ആ ബസ്റ്റ്! ഇത്തവണയും കപ്പ് അടിച്ചത് തന്നെ! മഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ഹൾ സിറ്റി
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം